അനുഭവങ്ങൾ അനുഭൂതികൾ !!
ശ്ശോ…രാവിലെ തന്നെ ചമ്മി നാറിയല്ലോ . എന്നാലും അവളുടെ കാലിന്റെ അടുത്തല്ലേ ഞാൻ ഇരുന്നത്. ഇതെപ്പോൾ അത്രയും അടുത്ത് ചെന്നിരുന്നത്.. ?
അത് പോട്ടെ എന്ന് വെക്കാം, അവളുടെ കയ്യിൽ പിടിച്ചു, എന്റെ ഒടുക്കത്തെ ഒരു കിടപ്പ്.
മൈര് ഇതൊക്കെ എപ്പോൾ?
അഹ്.. ഏതായാലും രാവിലെ തന്നെ അഴുവി. ഞാൻ കതക് തുറന്ന് പുറത്തേക്കിറങ്ങി. ഞാൻ ഇറങ്ങുന്നതും നോക്കി മാളു ഇരിക്കുവായിരുന്നു.
“എന്താടോ ചിരിക്കുന്നെ..?”
മാളുവിന്റെ മുഖത്തെ ചിരി കണ്ടതും ഞാൻ ചോദിച്ചു.
“ഏയ്.. ഒന്നുമില്ല..”
“പറയടോ…നല്ല തമാശ ആണെങ്കിൽ ഞാൻ കൂടി കേൾക്കട്ടെ..”
“ചിലരുടെ കിടപ്പ് കണ്ട് ചിരിച്ചതാണെ.”
“അത്.. ഉറങ്ങിയാൽ ഞാൻ ശവമാ.. സോറി”
ഒരു ചളുപ്പോടെ ഞാൻ പറഞ്ഞു.
“എങ്ങനുണ്ടായിരുന്നു ഉറക്കം ?”.
“ഉറക്കം സുഖമായി. ബട്ട് കസേരയിൽ കിടന്നത് കൊണ്ടു ഒരു ശരീരം വേദന..”
“ഞാൻ പറഞ്ഞതല്ലേ ബെഡിൽ കിടക്കാമെന്ന്. അപ്പോൾ എന്തായിരുന്നു ഷോ.!!”
“അത് പിന്നെ…. കല്യാണം കഴിയാത്ത സ്ത്രീയോടടൊപ്പം കിടക്ക പങ്കിടുക എന്ന് വെച്ചാൽ…ഏയ്.. മോശം മോശം..”
തമാശ രൂപത്തിൽ ഞാൻ പറഞ്ഞു.
“ഓ.. കല്യാണം കഴിയാത്ത പെണ്ണിന് പാന്റീസ് കൊണ്ട് വരാം..”
പറഞ്ഞു പകുതിയായപ്പോഴാണ് പറഞ്ഞത് കൈയിൽ നിന്നും പോയെന്ന് മാളുവിന് മനസിലായത്. അവൾ പൊടുന്നനെ സംസാരം നിർത്തി.