അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – “എന്തിനാ അവനോട് കള്ളം പറഞ്ഞത്. ഞാനേത് വർക്കാ തനിക്ക് തന്നത്..?”
“അത് അവനെ ചുമ്മാ പറ്റിക്കാൻ. ഇല്ലെങ്കിൽ ഫുൾ കഥ അവനോട് പറയേണ്ടി വരും..”
“എടൊ താൻ നാട്ടിൽ പോകുന്നില്ലേ..?”
“ഫോണിൽ പറഞ്ഞത് കേട്ടില്ലേ…പോണില്ല.”
“അതെന്താ.. പോണെന്നു പറഞ്ഞിട്ട്..?”
“താനിങ്ങനെ കിടക്കുമ്പോൾ ഞാനെന്ത് സമാധാനത്തിൽ പോകാനാ..!!”
“എടൊ എന്റെ കാര്യം നോക്കണ്ട. ഇവിടെ ഡോക്ടർമാർ ഉണ്ടല്ലോ എന്റെ കാര്യം നോക്കാൻ..”
“അവർ മാത്രം പോരല്ലാ..”
“എടൊ എന്നെപ്പറ്റി ആലോചിച്ചു വിഷമിക്കണ്ട, ഞാൻ ഹാൻഡിൽ ചെയ്തോളാം.”
“ഉവ്വ്. ഹാൻഡിൽ ചെയുന്നത് ഞാൻ കണ്ടു. ഞാൻ വന്നില്ലായിരുന്നെങ്കിൽ വീട്ടിൽ തലകറങ്ങി കിടന്നേനെ. ഞാൻ പറയുന്നത് കേട്ടാൽ മതി”
“താങ്ക്യൂ രമേഷ്…ഫോർ ബിയിങ് വിത്ത് മി.”
മാളു എന്റെ കയ്യിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.
കയ്യിൽ മഞ്ഞ് വീണ ഫീലായിരുന്നു ആ നിമിഷം . മറുപടിയെന്നോണം എന്റെ കൈ അവളുടെ കൈ മേലെ ഞാനും വെച്ചു. എന്തോ, അധിക നേരം ആ കൈ അങ്ങനെ തന്നെ വെയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കൈ മാറ്റാനായി എന്റെ മനസ്സ് പറഞ്ഞു, ഞാൻ കൈ മാറ്റി.
മാളുവിന്റെ എന്നോടുള്ള സമീപനത്തിൽ നല്ല മാറ്റമുണ്ട്. ഞാൻ വഴക്ക് പറഞ്ഞാൽപോലും മിണ്ടാതെ കേൾക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ ആയി മാറി അവൾ.