അനുഭവങ്ങൾ അനുഭൂതികൾ !!
ഞാൻ ആ ക്ലിച്ചേ പ്രതീക്ഷിച്ചു. യോഗമില്ല !!
ക്ലിനിക് എന്ന് പറയുമെങ്കിലും അത്യാവശ്യം സൗകര്യമൊക്ക ഉണ്ട്. ഒരു മിനി ഹോസ്പിറ്റൽ. പേ വാർഡ്, ലാബ് അങ്ങനെ ആവശ്യത്തിന് എല്ലാമുണ്ട്.
തിരക്കും കുറവാണ്.
ഏകദേശം അര മണിക്കൂറിൽ തന്നെ റിപ്പോർട്ട് വന്നു.
എനിക്ക് മനസ്സിലാകാൻ ഇംഗ്ലീഷിലാണ് റിപ്പോർട്ട് നോക്കിയ ശേഷം ഡോക്ടർ സംസാരിച്ചത്.
ഡോക്ടർ :-പേടിക്കാനൊന്നുമില്ല. ഒരു പനിയുടെ തുടക്കം അത്രയേ ഉള്ളു. പിന്നെ ബ്ലഡ് കൗണ്ടിൽ ഒരു വേരിയേഷനുണ്ട്. അതാണ് പെട്ടെന്ന് തളർന്നു പോയത്. പേടിക്കേണ്ട, കുറച്ച് ടാബ്ലറ്റ് ഉണ്ട്. പിന്നെ നമുക്കൊരു ഡ്രിപ് ഇട്ടേക്കാം.
പിന്നെ ഹെവി ഫുഡ് ഒന്നും കഴിക്കണ്ട. ബ്രെഡ് കഴിച്ചാൽ മതി.
മാളു : ഡ്രിപ് കഴിഞ്ഞാൽ പോകാമോ ഡോക്ടർ.
ഡോ : നോ നോ.. നാളെ വൈകിട്ട് വരെ ഇവിടെ കിടക്കണം. ബ്ലഡ് കൗണ്ട് വേരിയേഷൻ ഉള്ളത് കൊണ്ടാണ്. പേ വാർഡ് ഉണ്ട്.
അങ്ങനെ ഇനി ഒരുദിവസം അവിടെ കിടക്കണം. റൂമിലേക്ക് മാളുവിനെ മാറ്റിയശേഷം ഡ്രിപ് ഇട്ടു.
മാളു :- രമേഷ്.. താൻ പൊക്കോ.. സമയം ഒരുപാടായി.
“എവിടെ പോകാൻ..?”
“നാട്ടിൽ പോകണ്ടേ..?”
“അഹ്. സമയമുണ്ടല്ലോ.”
മാളുവിന്റെ അടുത്തായി തന്നെ ഒരു കസേരയിട്ട് ഞാനിരുന്നു.
എന്തോ.. രണ്ടാൾക്കും തമ്മിൽ സംസാരിക്കാൻ ഒരു ബുദ്ധിമുട്ടായിരുന്നു.