അനുഭവങ്ങൾ അനുഭൂതികൾ !!
“ഏയ്.. ഇറ്റ്സ് ഓക്കേ…”
“ഒരു ഇറ്റ്സ് ഒക്കെയുമില്ല…വാ ഹോസ്പിറ്റൽ പോകാം.”
“ഏയ്.. വേണ്ട…”
“വേണം..നോക്കാൻ പോലും ആരുമില്ല.”
“കുഴപ്പില്ലടോ…ഇത്രയും നാളും പനി വരുമ്പോഴും ഇങ്ങനൊക്കെ തന്നെയാ പോയത്. ഞാൻ നോക്കിക്കൊള്ളാം.”
“പണ്ടത്തെ കാര്യം എനിക്കറിയണ്ട.. ഇപ്പോൾ ഞാനില്ലേ.. ഞാൻ പറയുന്നത് കേട്ടാൽ മതി. ബോസ്സ് ഒക്കെ അങ്ങ് ഓഫീസിൽ. ചെന്ന് ഒരുങ്ങി വാ”.
“വേണ്ടടോ…താൻ പൊക്കോ.”
“ഇല്ല. മാളുവിനെ ഈ കണ്ടിഷനിൽ ഒറ്റക്കാക്കി ഞാൻ എങ്ങനെ മനഃസമാധാനത്തോടെ പോകാനാ..?”
എന്നിലെ കാമുകനുണർന്നു.
എന്തായാലും എന്റെ ആ പറച്ചിലിൽ മാളു ഹോസ്പിറ്റൽ പോകാൻ സമ്മതം മൂളി.
അവിടെ അടുത്തായി ഒരു ക്ലിനിക് ഉണ്ട്. അവിടേക്കാണ് പോയത്.
ഇട്ടിരുന്ന വേഷത്തിന് മുകളിലൂടെ ഒരു ഷർട്ട് എടുത്തിട്ട് ഞങ്ങളിറങ്ങി.
മാളുവിന്റെ കാറിലാണ് പോയത്. ഞാനാണ് ഓട്ടിച്ചത്.
ക്ലിനിക് എത്തിയപ്പോഴേക്ക് മാളു കുറച്ചുകൂടി ക്ഷീണിച്ചിരുന്നു. കാറിൽ നിന്ന് ഇറങ്ങാൻ പോലും കഴിയാത്ത രീതിയിൽ അവൾ ക്ഷീണിച്ചു.
ആ നിമിഷം എനിക്ക് മറ്റൊന്നും തോന്നിയില്ല. മാളുവിനെ ഞാനെന്റെ കരുത്തുറ്റ കൈകളാൽ കോരി എടുത്തു.
എന്റെയാ പ്രവർത്തിയിൽ അവളൊന്നു ഞെട്ടിയെങ്കിലും എതിർത്തില്ല, പകരം അവളുടെ തല എന്റെ മാറിലേക്ക് ചേർത്ത് വെച്ചു. ഒരു പക്ഷെ ക്ഷീണത്താലാവും.