അമ്മയുടേയും മകന്റേയും തില്ലാനാ..!!
അവർ കാവിലേക്ക് പുറപ്പെട്ടു..
ചായക്കടക്കാരൻ ജോർജേട്ടന്റെ ഇന്നോവ ഞങ്ങളുടെ മുന്നിൽ ബ്രേക്കിട്ടു..
കൃഷ്ണാ.. അമ്മയേം വിളിച്ചോണ്ട് അകത്തോട്ട് കേറടാ.. ഞാനും കാവിലേക്കാ..
അത് കേട്ടതും അമ്മ ഉടനെ പറഞ്ഞു..
എന്നെ കൃഷ്ണൻ വിളിച്ച് കേറ്റുകേന്നും വേണ്ട.. ഞാൻ കേറിക്കോളാം.. വാടാ മോനെ..
എന്ന് പറഞ്ഞവർ ഇന്നോവയിലേക്ക് കയറി.
അവർ കാവിലെത്തി..
തിരിച്ചും പോരട്ടോ.. ഒരുമിച്ച് മടങ്ങാം..
ജോർജ് പറഞ്ഞു.
കാവിലെ സർപ്പം പാട്ടും രണ്ട് പെൺകുട്ടികൾ സർപ്പക്കളത്തിൽ കിടന്ന് ആടുന്നതും ആ സർപ്പക്കളത്തിന്റെ നിറക്കൂട്ടും
എല്ലാം കൂടി കൃഷ്ണൻ ഒരു മായാലോകത്തായിരുന്നു.
കാവിൽ നിന്നും തിരിച്ച് വരവേ ചായക്കടയിലേക്കുള്ള ചരക്കുകൾ പലചരക്ക് കടയിൽ നിന്നും എടുത്തത് ഡിക്കിയിൽ കൊള്ളാതെ വന്നപ്പോൾ ഫ്രണ്ടിലെ സീറ്റിലും വെച്ചു. പിന്നിൽ രാധയും കൃഷ്ണനും ഉണ്ടല്ലോ.
വരുന്ന വഴി തോമ തന്റെ സ്ക്കൂർ സ്റ്റാർട്ടാക്കാൻ പെടാപ്പാടുപെടുന്നത് കണ്ടി ജോർജ്:
എടോ.. താനത് ദാ.. വീട്ടിലേക്ക് കയറ്റി വെക്ക്. മെക്കാനിക്ക് വന്നാലെ അവനിനി ഓടു .. എന്നിട്ട് താൻ വണ്ടീലോട്ട് കേറിക്കേ..
അങ്ങനെ തോമയും ഇന്നോവയിലേക്ക് കയറി.
എല്ലാവരും ആവശ്യത്തിന് ശരീരമുള്ളവർ. അത് കൊണ്ട് തന്നെ തിങ്ങിഞെരുങ്ങിയാണ് അവർ മൂവരും ഇരുന്നത്.
One Response