അബൂക്കാന്റെ മുത്തുകൾ – ഭാഗം 01




ഈ കഥ ഒരു അബൂക്കാന്റെ മുത്തുകൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അബൂക്കാന്റെ മുത്തുകൾ

മുത്തു – “ഡാ, രാവിലെ തന്നെ കുണുങ്ങാതെ വേഗം സാധനങ്ങൾ വണ്ടിയിൽ കയറ്റാൻ നോക്ക്. മനുഷ്യന്മാര് ഇവിടെ പെടാപ്പാട് പെടുമ്പോഴാ അവന്റെയൊരു കഥ പറച്ചിൽ ” അബൂക്കയുടെ ശബ്ദമുയർന്നപ്പോൾ ദേഷ്യം ഉള്ളിലടക്കി യാസിർ വേഗം തന്റെ ജോലിയിൽ മുഴുകി. അബൂക്കയുടെ ഇളയ മകനാണ് 20 വയസ്സുകാരൻ യാസിർ എന്ന യച്ചു. ഡിപ്ലോമയ്ക്ക് പഠിക്കുകയാണ്. അബൂക്ക ആ നാട്ടിലെ പച്ചക്കറി ഹോൾസെയിലറാണ്.

പുലർച്ചെ 4 മണി മുതൽ അവിടെ ചെറിയ വണ്ടികളുടെ തിരക്കാണ്. പല പ്രദേശങ്ങളിലേക്കും പച്ചക്കറികൾ കൊണ്ടുപോകാനായി എത്തുന്നതാണ് അവ. അബൂക്ക പുലർച്ചെ 4 മണി ആകുമ്പോഴേക്ക് കടയിൽ എത്തും. അപ്പോഴേക്ക് കർണ്ണാടകയിൽ നിന്നു വന്ന ലോറിയിൽ നിന്ന് ചരക്കുകൾ പണിക്കാർ ഇറക്കിയിട്ടുണ്ടാകും. 5 മണി ആകുമ്പോഴേക്ക് യച്ചു എത്തണം. അതാണ് ഓർഡർ. മുമ്പ് മൂത്ത രണ്ടുമക്കളും ഉണ്ടാകാറുണ്ടായിരുന്നു.

ഇപ്പോൾ അവരിൽ മൂത്ത ആൾ ബിച്ചു പാലിന്റെ ഹോൾസെയിലും ബേക്കറിയും നോക്കി നടത്തുന്നതു കൊണ്ട് അവനും 4 മണിക്ക് പോകണം. രണ്ടാമത്തെ ആൾ പാച്ചുവിന് പലചരക്കുകടയുടെ മേൽനോട്ടമാണ്. അവന് 6 മണിക്ക് പോയാൽ മതിയെങ്കിലും ഉറക്കപ്രാന്തനായതു കൊണ്ട് അവൻ വരില്ല. എത്ര ചീത്ത കേട്ടിട്ടും കാര്യമില്ലാത്തതു കൊണ്ട് ഇപ്പോൾ അബൂക്ക ഒന്നും പറയാറില്ല. അതുകൊണ്ട് ഇളയവനാണ് ഇപ്പോൾ പണി കിട്ടിയത്.

അബൂക്ക കണക്കു കൂട്ടുന്നതിനിടെ യച്ചു വർത്തമാനം പറഞ്ഞ ഗുഡ്സ് ഓട്ടോ ഡ്രൈവറെ ഒന്നു നോക്കി. ഒരു 25 വയസുള്ള സുന്ദരനായ ചെറുപ്പക്കാരൻ. ചെക്കന് ഈയിടെയായി കുറച്ച് ഇളക്കം കൂടുതലാണ്.ഇപ്പോഴും അവർ തമ്മിൽ എന്തൊക്കെയോ കണ്ണുകൾ കൊണ്ട് കാണിക്കുന്നുണ്ട്. അബൂക്കയ്ക്ക് ചൊറിഞ്ഞു വന്നു.

അയാൾ അവിടുന്ന് എഴുന്നേറ്റ് വണ്ടിക്കാരന്റെ അടുത്തുപോയി അവനോടുള്ള ദേഷ്യം കടയിലെ ഒരു പണിക്കാരനെ ചീത്ത പറഞ്ഞു തീർത്തു. പിന്നെ യച്ചുവിനോട് പുരയ്ക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. കേട്ട പാതി അവൻ പണി നിർത്തി ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *