ആരെ.. എങ്ങനെ ..എവിടെ
ഇക്കാ എന്തുണ്ട് വിശേഷം ?
അല്ല ഇതാര് കിരണോ.. വരൂ.. എന്താ വേണ്ടേ !!
ഇക്കയുടെ സ്പെഷ്യൽ ബിരിയാണി !!
ഇക്ക ഉടനെ നീട്ടി വിളിച്ചു..
അമീറെ.. എന്റെ പെങ്ങളുടെ മോനാ
അമീർ വന്ന ഉടനെ പൂനതിനെ ഒന്ന് നോക്കി. ഹായ് ഡി.. പൂനം.. നീ ആയിരുന്നോ !
ഇക്ക ഉടനെ ഇടപെട്ടു.
അല്ല മോനെ നിനക്കറിയാമോ ഓളെ. .
അമീർ പറഞ്ഞു:
മാമ ഇത് ഞങ്ങളുടെ ഓഫീസിൽ ജോലി ചെയുന്ന കുട്ടിയാണ്.
അത് കൊള്ളാം.. നീ ഇവരെ പ്രൈവറ്റ് റൂമിൽ ഇരുത്തൂ.. നീ തന്നെ കാര്യങ്ങൾ നോക്കണം.
ശരി മാമ.. എന്ന് അമീർ അതിനു റിപ്ലൈ നൽകി.
ഞങ്ങൾ അവന്റെ കൂടെ അകത്തു പോകാൻ തുടങ്ങവേയാണ് ഓർത്തത്
ഞങ്ങൾ രണ്ടാളുടേം കൈയ്യിൽ സാധനങ്ങൾ ആണെന്ന്. പിന്നെ ഇവരെ രണ്ടുപേരെയും ഒന്ന് വട്ട് കളിപ്പിക്കണമെന്നും.
ഞാൻ പൂനത്തിനോട് പറഞ്ഞു:
വരൂ കാറിൽ പോയി ഇത് വച്ചിട്ട് വരാം..
അവൾ പറഞ്ഞു.
ഞാൻ അമീറിന്റെ കൂടെ ഫാമിലി റൂമിലേക്കിരിക്കാം.. ചേട്ടൻ വച്ചുവരാൻ.
പക്ഷെ എനിക്ക് കാര്യം മനസ്സിലായി.
അത് പറ്റില്ല.. രണ്ടു കൈയ്യിലും സാധനമുള്ളപ്പോൾ ഡോർ തുറക്കാൻ പറ്റില്ല. നിലത്ത് വെക്കാമെന്ന് വെച്ചാൽ അവിടെ നല്ല പൊടിമണ്ണാണ്.
ഒടുവിൽ പൂനം മനസില്ലാമനസോടെ വന്നു.
അവൾ എന്നെ പ്രാകിയാണ് എന്റെ കൂടെ വന്നതെന്ന് വ്യക്തം!
ഇപ്പോൾ ഞാൻ അവളെ വിട്ടാൽ , ഇവർ ചെയുന്ന ഗൂഢാലോചനക്ക് എനിക്ക് തെളിവുണ്ടാകില്ല. എനിക്ക് തെളിവ് വേണം. അതനുസരിച്ച് വേണം എനിക്ക് പ്ലാനുകൾ തയ്യാറാക്കാൻ..
One Response
super