ആരെ.. എങ്ങനെ ..എവിടെ
അവൾ കാൾ ഡയൽ ചെയ്‌തിട്ട് കട്ട് ചെയ്തു. വിളിക്കുന്നത് സേഫ് അല്ല എന്ന് തോന്നിക്കാണും.
എനിക്ക് അത് നല്ലപോലെ കണ്ണാടി ഡോറിൽ റിഫ്ളക്റ്റ് ചെയ്തു കാണാം. പിന്നെ ടൈപ്പ് ആണെന്ന് തോന്നുന്നു. ഞാൻ അവളുടെ വാട്സ്ആപ്പ് വെബ് വഴി നോക്കി.
അവൾ പറയുന്നു.. കിരൺ ചേട്ടന് നിന്റെ മാമനെ നല്ല പരിചയമുണ്ട്. പ്ലാൻ നടക്കുമോ ?
പേടിക്കണ്ട നിങ്ങൾക്ക് ഫുഡ് കൊണ്ട് വരുന്നത് ഞാനായിരിക്കും. തികച്ചും യാദൃശ്ചികമായിട്ടാണ് ഞാൻ വരുന്നത്. അപ്പോൾ നീ എന്റെ പേര് വിളിക്കണം.. ഓക്കേ..
പിന്നെ.. എന്റെ കൂടെ മാമൻ വരും. മാമ്മന് കിരൺ ചേട്ടനെ പരിചയമുണ്ട്. പിന്നെ നിങ്ങളെ സർവീസ് ചെയ്യാൻ മാമൻ എന്നെ ഏല്പിക്കും. അത് ഞാൻ
നോക്കിക്കൊള്ളാം..
അമീർ മറുപടി നൽകി.
സൂപ്പർ..
പൂനം അവനെ അഭിനന്ദിച്ചു
കൊള്ളാം ചക്കരെ.. നീ നിന്റെ പ്ലാനിങ് ഒക്കെ നടത്തു.. ആ പ്ലാൻ എന്താണെന്ന് ഞാൻ കണ്ട് പിടിച്ചോളാം.
അതിനൊരു പരിപാടി ഞാൻ മനസ്സിൽ കൊണ്ടുവന്നിട്ടുണ്ട്. ഞാൻ പണം വിഡ്രോ ചെയ്തു. എടിഎം ൽ നിന്നും ഇറങ്ങി.
ഞാൻ അവളെയും കൂട്ടി എം എം ഹോട്ടലിൽ എത്തി.
ഞങ്ങൾ അവിടെ ക്കയറി. പൂനം അവിടെ ചുറ്റും നോക്കുന്നു.
ഞാൻ നേരെ കൗണ്ടറിൽ ചെന്ന് അഹമ്മദ് ഇക്കയെ വിളിച്ചു.
(അമീറിന്റെ മാമ, പിന്നെ അമീറിന്റെ വീട്ടുകാർ പൂനത്തിനെ കണ്ടിട്ടില്ല )
One Response
super