ആരെ.. എങ്ങനെ ..എവിടെ
ഇടക്ക് ഞാൻ അമീറിനെ നിരീക്ഷിച്ചു. അവൻ എന്നെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പൂനം എന്റെ ഫോട്ടോ അവന്റെ ഫോണിൽ അയച്ചിരുന്നു എന്ന് ഞാൻ മനസിലാക്കി.
നാളെ ആളെ തിരിച്ചറിയാൻ. ഞാൻ ആദ്യം സംശയിച്ചത് അവനെക്കൊണ്ട് എന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത തെണെന്നാ..
നാളെ വരുമ്പോൾ തികച്ചും യാദൃശ്ചികമായി അവനു എന്നെ വന്നു പരിചയപ്പെടണം. പൂനത്തിന്റെ കൂടെ ജോലി ചെയുന്നവൻ എന്ന ലേബലിൽ ! പിന്നെ ആ പരിചയം വളർത്തി വീട് വരെ വരാനുള്ള സ്വാതന്ത്ര്യം നേടണം.
അത് ചാറ്റ് പരിശോധിച്ചപ്പോൾ ഉറപ്പിച്ചു.
പൂനം അങ്ങനെ ചിന്തിക്കുന്നത് അവനെ ആത്മാർത്ഥമായ സ്നേഹിച്ചത് കൊണ്ടും. ജീവിതം എന്താണെന്ന് അറിയാത്തത് കൊണ്ടുമാണ്.
ഇവൻ ഒരു ആഡംബര പ്രിയൻ ആണെന്ന് എനിക്ക് മുൻപേ തന്നെ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്.
ഇവന്റെ മാതാപിതാക്കൾ. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നവർ ആണ് .പഠിക്കുമ്പോൾ ഇവനും അവർ നിയന്ത്രണം ഏർപടുത്തിയിരുന്നു.
പൂനം പഠിക്കുമ്പോൾ അവൾ എത്ര പണം ചോദിച്ചാലും അവളുടെ അച്ഛൻ മറുചിന്ത കൂടാതെ കൊടുക്കും
ഇവൻ അന്നേ മുതൽ അവളിൽ നിന്നും പണം പിടുങ്ങിത്തുടങ്ങി എന്നുറപ്പാണ്.
ഇപ്പോഴും പണം ആണോ അവന്റെ ആവശ്യം ? ഒപ്പം അവളുടെ ശരീരവും ആവും !!
രണ്ടും ഇവന് ഞാൻ വിട്ടുകൊടുക്കില്ല !!
ഞാൻ കാറ്ററിങ് ഉടമയെ കണ്ടു. അമീറിന്റെ മാമ. അയാൾക്ക് എന്നെ മുൻ പരിചയമുണ്ട്,എന്റ അച്ഛൻ വഴി.