ആരെ.. എങ്ങനെ ..എവിടെ
ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട് മോളേ.. മകളെ കൊടുത്തേക്കുന്ന വീട് വരെ പോകേണ്ടതുണ്ടായിരുന്നു. അവളുടെ അമ്മായി അമ്മ സുഖമില്ലാതെ കിടപ്പാ ഞാനൊന്ന് ചെന്നില്ലെന്നും പറഞ്ഞ് മോളെന്നും പരാതിയാ.. ഞാനൊന്ന് ചെന്നില്ലേ അതിന്റെ ക്ഷീണം അവൾക്കല്ലേ..
പിന്നെ.. അത് ശരിയാ.. എന്നാ ചേച്ചി ഇന്ന് പൊയ്ക്കോ.. ഇനി ചായയുടെ കാര്യമല്ലേ ഉള്ളൂ. അതൊക്കെ ഞാൻ നോക്കിക്കോളാം’
എന്നാ മോൾക്ക് ദോശ എടുക്കട്ടെ.. അത് കഴിഞ്ഞിട്ട് എനിക്ക് പോകാലോ..
ഞാൻ പിന്നെ കഴിച്ചോളാം ചേച്ചി കഴിച്ചിട്ട് പോകാൻ നോക്ക്..
ഞാൻ വീട്ടി ചെന്നിട്ട് കഴിച്ചോളാം. അവിടെ പഴങ്കഞ്ഞി ഇരിപ്പുണ്ട്.. അത് കഴിച്ചില്ലേ കളയേണ്ടി വരും.
എന്നാ ചേച്ചി വിട്ടോ.. ഇനിയൊള്ള തൊക്കെ ഞാൻ മാനേജ് ചെയ്തോളാം.
അപ്പോ മോൾക്ക് ഓഫീസിൽ പോകണ്ടേ
ഞാൻ ലീവാ ചേച്ചി.. രണ്ട് ദിവസം കഴിഞ്ഞേ പോണുള്ളൂ..
അവരെ ഒരു കണക്കിന് പറഞ്ഞു വിട്ടു.
അവർ ഗേറ്റ് കടന്ന് നടന്നകലുന്നത് വരെ നോക്കി നിന്നിട്ട് ഞാൻ ചെന്ന് ഗേറ്റ് അടച്ചു. അത് കഴിഞ്ഞ് അകത്തേക്ക് വന്നിട്ട് മെയിൻ ഡോറും ലോക്ക് ചെയ്തു..
അത് കഴിഞ്ഞ് അങ്കിളിന്റെ മുറിയിലേക്ക് ചെന്നു.
അങ്കിൾ അപ്പോഴും ഉറക്കമാണ്. [ തുടരും ]