ആരെ.. എങ്ങനെ ..എവിടെ
താൻ ചെയ്ത തെറ്റിന്റെ യാതൊരു ഭാവ വ്യതാസവും ഇല്ലാതെ അവൾ കിരണിന്റെ നേരെ തിരിഞ്ഞു..വല്ലവരും പറഞ്ഞു കേട്ടത് വെച്ചു സ്വന്തം ഭാര്യയെ സംശയിക്കുന്ന താനൊക്കെ ഒരു ആണാണോ.. അമീർ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.. അവനെപ്പറ്റി ഇല്ലാ വചനം പറയരുത്..
അത് കേട്ടതും കിരൺ ചാടി എഴുന്നേറ്റു.. അന്ന് ബസിൽ വെച്ചു നീയും ആ ചെറ്റയും കാട്ടിക്കൂട്ടിയത് ഞാൻ നേരിട്ട് കണ്ടതാണ്. അന്ന് ഞാൻ ഇരുന്ന സീറ്റിനു opposite ആണ് നീയും നിന്റെ കള്ളക്കാമുകനും വന്നിരുന്നത്.. ഞാനാണ് ഇരിക്കുന്നതെന്ന് മനസിലാക്കാതെ.
അത്രയും പറഞ്ഞപ്പോഴേക്കും ജയ് അവിടെ എത്തി. കിരൺ അവനെ വിളിച്ചു വരുത്തിയതാണ്.. നീ ഇവനെ അറിയുമോ എന്ന് ചോദിച്ചുകൊണ്ട് അവനെ നീക്കി നിർത്തി.
അവൾ ഒന്ന് നടുങ്ങി.. എങ്കിലും പിടിച്ചു നിൽക്കാൻ നോക്കി.. കൂടെ ജോലി ചെയ്യുന്നവർ ഒരുമിച്ചു വണ്ടിയിൽ യാത്ര ചെയ്യും.. അത് സർവ്വസാധാരണമാണ്..
കിരൺ എല്ലാം തിരിച്ചറിഞ്ഞത് അവളെ പിന്നെയും നടുക്കിയ ഒന്നായിരുന്നു. ഭൂമി പിളർന്നു താഴെ പോയാൽ മതിയെന്നവൾക്ക് തോന്നി. [ തുടരും ]