ആരെ.. എങ്ങനെ ..എവിടെ
കിരണിന്റെ കുടുംബം വലിയ സൽപ്പേരുള്ളവരായിരുന്നു. അതൊന്നും പോകരുതെന്ന് അവളുടെ മനസ് പറഞ്ഞു.. തല്ക്കാലം അമീറിനെ തള്ളിപ്പറയാം എന്നവൾ തീരുമാനിച്ചു. അവൾ ശക്തമായി പറഞ്ഞു, വെറുതെ ആരോപണങ്ങൾ ഉന്നയിക്കരുത്.. ജീവിതം നശിപ്പിക്കരുത്.. കിരണിന്റെ അച്ഛന്റെ മുഖത്തുനോക്കിയാണ് അവളത് പറഞ്ഞത്.
താൻ അമീറുമായി യാതൊരു വിധത്തിലുള്ള റിലേഷനും ഇല്ല.. ഒരുമിച്ച് ജോലിചെയുന്ന പരിചയം.. അത്രമാത്രം എന്നവൾ വാദിച്ചു.
എന്നാൽ കിരണിന്റെ അമ്മ അത് ഉൾക്കൊള്ളാൻ തയ്യാറായില്ല.അവർ താൻ മനസിലാക്കിയ കാര്യങ്ങൾ പലവട്ടം ആവർത്തിച്ചു. എന്നാൽ അവൾ അതൊന്നും ചെവിക്കൊണ്ടില്ല കൂടാതെ കിരണിന്റെ അമ്മയെ നോക്കി നിങ്ങളും ഒരു സ്ത്രീയല്ലെ.. ഇങ്ങനെയൊക്കെ പറയാമോ.. നിങ്ങൾക്കും ഒരു മകളില്ലേ.. കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നു.. അത് ശരിയാണ്.. കല്യാണം കഴിഞ്ഞപ്പോൾ അത് അവസാനിപ്പിച്ചു.
എന്നെ വെറുതെ സംശയിക്കരുത്.. ഇനി എന്നെപ്പറ്റി എന്തെങ്കിലും വേണ്ടാതീനം പറഞ്ഞാൽ ഞാൻ ഗാർഹിക പീഡനത്തിന് വനിതാ കമ്മീഷനിൽ
കേസ് കൊടുക്കും.. എന്ന് പറഞ്ഞു. അവൾ ആരോപണങ്ങളെ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചത് കിരണിന്റെ കുടുംബക്കാരെ അവഹേളിക്കുന്ന വിധത്തിലായി. എന്നാൽ അവളുടെ വീട്ടുകാർ മൗനം പാലിക്കുകയായിരുന്നു. അവർ അതിനകം സത്യം മനസിലാക്കിയിരുന്നു.