ആരെ.. എങ്ങനെ ..എവിടെ
ഇതിനു മുൻപ് താൻ ലോറി കൊണ്ട് അമീറിന് പുറകെ പോയതും ആ രംഗം കണ്ടതും എല്ലാം അമ്മാവനെ അറിയിച്ചിരുന്നു. ആ ഗുണ്ട തന്നെ എറിഞ്ഞ ആ hard disk അവൻ അമ്മാവനെ ഏല്പിച്ചു. ആ hard disk അമീറിന്റെ മുറി പരിശോധിപ്പിച്ചപ്പോൾ ലഭിച്ചതാണെന്ന് റോക്കോർഡ് ചെയ്ത് തെളിവാക്കി. അതിൽ ഒരുപാടു പെൺകുട്ടികളെ ട്രാപ് ചെയ്ത വീഡിയോസ് ഉണ്ടായിരുന്നു. ആ വീഡിയോസ് എല്ലാം അമ്മാവന്റെ നിർദ്ദേശ പ്രകാരം കിരൺ നശിപ്പിച്ചു.. അതിലുള്ള മറ്റ് വിവരങ്ങളൊന്നും നശിപ്പിച്ചില്ല. ആ വിവരങ്ങൾ അമീറിനും കൂട്ടുകാർക്കും കുരുക്ക് ആകുന്നതായിരുന്നു.
DCP എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു അവസാനം കുടുംബക്കാർ എല്ലാവരും ഒരു തീരുമാനം എടുത്തു. മാന്യമായി പരസ്പരം ഒന്നിച്ചു വിവാഹമോചനം നടത്തും. വിവാഹമോചനം ആവശ്യപ്പെട്ടു കോടതി വഴി നീങ്ങുന്നത് പൂനത്തിന്റെ വീട്ടുകാർക്ക് പാരയാകും എന്ന തിരിച്ചറിവാണ് പരസ്പര ധാരണയിൽ വിമാനം എന്ന ആശയം തീരുമാനിക്കാൻ കാരണം.
പോകുന്നതിനു മുൻപ് ഹരിദേവനെ വിളിച്ചു കിരണിന്റെ അച്ഛൻ കാര്യങ്ങൾ സംസാരിച്ചു. പൂനത്തിന്റെ അമ്മാവൻ ആയിട്ടുപോലും അയാൾ അവരുടെ തീരുമാനം മന സ്റ്റോടെ അഗീകരിച്ചു. അയാളും തന്റെ മകളുടെ ജീവിതം ഒരു ഗേ പിശാചിന്റെ പിടിയിൽനിന്നും രക്ഷിക്കാശ്രമത്തിലായിരുന്നു.