ആരെ.. എങ്ങനെ ..എവിടെ
ഏതോ അത്ഭുതം നടന്നപോലെ യാത്രക്കുള്ള തടസം മാറി കിരണിന്റെ അച്ഛനും അമ്മയും അളിയനും ചേച്ചിയും എത്തി. കിരൺ അവരെ കണ്ടതും ഹോസ്പിറ്റലിണെന്ന് മറന്ന് അച്ഛനെ കെട്ടിപ്പിടിച്ചു വിതുമ്പി.
രാജാറാമിന് തന്റെ മകനോട് എന്ത് പറയണമെന്ന് അറിയില്ല..എന്നാൽ അയാൾ കിരണിന്റെ അളിയനെയും വിളിച്ചു ഹരിദേവയുടെ അടുത്ത് പോയി അയാളെയും കൂട്ടി പൂനത്തിന്റെ ബന്ധുക്കളുടെ അടുത്തെത്തി.
നാളെ ഒരു കാര്യം പറയാൻ വരുന്നുണ്ട് എന്നും എവിടെയും പോകരുതെന്ന് അറിയിച്ചു. നല്ല സ്ട്രിക്റ്റ് സൗണ്ടിലാണ് പറഞ്ഞത്.. അറിയാതെ അവർ തലകുലുക്കി, കാരണം രാജാറാമിനെ അവർക്കു നല്ലപോലെ അറിയാം !!
ഇതിനിടെ ചാന്ദിനിയെ കിരൺ അമ്മക്കും ചേച്ചിക്കും പരിചയപ്പെടുത്തി. വിഷമം കലർന്ന ചിരിയോടെയായിരുന്നു അവർ പരിചയപ്പെട്ടത്.. വിധിയുടെ വിളയാട്ടം.. അതുകൊണ്ട് മാത്രം അവർക്കു ലഭിക്കാതെപോയ ഒരു രത്നമായിരുന്നു ചാന്ദ്നി .
പൂനത്തെ ഡിസ്ചാർജ് ചെച്ചുന്ന ദിവസം. അവളെ അച്ഛനും അമ്മയും അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി. ചാന്ദിനിയെ അവളുടെ അച്ഛന്റെ കൂടെവിട്ടു. കിരൺ തന്റെ വീട്ടുകാരുടെ ഒപ്പം പോയി.. നാളേക്ക് വേണ്ട ചില കാര്യങ്ങൾ ചെയ്യാനുണ്ട്.. പൂനത്തിന്റെ വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പ് നടത്തണം.
കിരണും വീട്ടുകാരും വീട്ടിൽ എത്തിയപ്പോൾ അവിടെ DCP വിനോദ് കുമാർ. പിന്നെ കിരണിന്റെ അമ്മയുടെയും അച്ഛന്റെയും ബന്ധുക്കൾ എല്ലാവരും ഉണ്ടായിരുന്നു കാര്യങ്ങൾ എല്ലാം DCP വിനോദാണ് സംസാരിച്ചത്.