ആരെ.. എങ്ങനെ ..എവിടെ
കിരൺ തടഞ്ഞു.. വേണ്ട ആ പറയുവാൻ പോകുന്നത് ഞാനിന്നറിഞ്ഞു.
അത് കേട്ടപ്പോൾ അവൾ അത്ഭുതപെട്ടു….!! എല്ലാം അറിഞ്ഞോ?
അതെ.. എന്നവൻ മറുപടി നൽകി.
കിരൺ ചേട്ടന്റെപോലെ എന്റെയും വൈവാഹിക ജീവിതം അവസാനിക്കുകയാണ്. ഇന്നച്ഛൻ പോയത് അത് തീർപ്പാക്കാനാണ്.
ഇന്ന് കുമാർ അച്ഛന്റെ പിടിയിലാകും.
അവളുടെ ആ പറച്ചിൽ കേട്ടവന് അവളോട് സഹതാപം തോന്നി.
കുമാറിന്റെ പെരുമാറ്റം കൊണ്ട്
എത്ര മാനസിക പീഡനം അവൾ സഹിച്ചു… !!
ചാന്ദിനി പതിയെ ഉറക്കം തൂങ്ങിത്തുടങ്ങി. രാത്രി ഏറെയായി. കിരൺ അവളെ തന്റടുത്ത് ആ സോഫയിൽ കിടന്നോളാൻ പറഞ്ഞു: നിർബന്ധിക്കേണ്ടി വന്നു അവളെ കിടത്താൻ..
അവൾ അവിടെക്കിടന്നുറങ്ങി. ഒരു ശിശുവിന്റെ നിഷ്കളങ്ക മുഖം പോലെയായിരുന്നു അവളുടെ മുഖം. കിരണിന്റെ സംരക്ഷണ വലയത്തിൽ
കുമാറിന്റെ ഓർമ്മ വരാതെ അവൾ സമാധാനമായി ഉറങ്ങി.
നേരം വെളുക്കാറായപ്പോൾ അവൻ അവളെയും കൂട്ടി വീട്ടിൽ പോയി ഫ്രക്ഷായി വന്നു.
രണ്ടു ദിവസം കഴിഞ്ഞു.. ആ രണ്ടു ദിവസം കൊണ്ട് അവർ തമ്മിൽ അറിയാതെ ഒരു അടുപ്പമുണ്ടായി അതെന്താണെന്ന് ഇരുവർക്കും നിർവചിക്കാൻ പറ്റിയില്ല.. പൂനത്തിന്റെ ആക്‌സിഡന്റ് അതിനൊരു നിമിത്തമായി.
ഇതിനിടെ പൂനത്തിന് ബോധം വന്നു. അവളെ വാർഡിലേക്ക് മാറ്റി.. കൈകാൽ ഒടിവില്ല.. വയറിനു പരിക്കുണ്ട്.. അത് മാറും.. പിന്നെ തലക്കാണ് അടി കിട്ടിയത്. അതും അപകടനില തരണം ചെയ്തു.