ആരെ.. എങ്ങനെ ..എവിടെ
ഡാമിൽ ഒരു തിരച്ചിൽ നടത്തിക്കഴിഞ്ഞു.. നിരാശയായിരുന്നു ഫലം. അപ്പോൾ ഉറപ്പായും അമീറിനെ ആരോ രക്ഷപ്പെടുത്തിയെന്ന് പോലീസ് അനുമാനിച്ചു.. അവനെ പോലീസ് ശക്തമായി തിരയാൻ ആരംഭിച്ചു.
ചന്ദ്നിയുടെ അച്ഛൻ അവളെയും കിരണിനെയും അവിടെയിരുത്തിയിട്ട് പോയി. അയാൾക്ക് പോകാൻ തിടുക്കമുണ്ടായിരുന്നു.. തന്റെ മകളുടെ തലയിൽ താൻ വെച്ചുകൊടുത്ത ആ മുൾക്കിരീടം ഇന്ന് താൻ പറിച്ചെറിയും. തന്റെ മകൾ, താൻ കൊടുത്ത വാക്കിന് വേണ്ടി കുമാറിനെ സഹിക്കുകയായിരുന്നു.. താൻ യാഥാർത്ഥ്യം അറിയാൻ വൈകി.. പിന്നെ പൂനത്തിന്റെ കാര്യം താൻ ഊഹിച്ചത് ശരിയാണെന്നും അയാൾ ചിന്തിച്ചു. താൻ വാക്ക് കൊടുത്തിട്ടില്ലായിരുന്നു വെങ്കിൽ ഇപ്പോൾ തന്റെ മകൾ സന്തോഷപൂർവം ജീവിച്ചേനെ…ഹരിദേവൻ മനസിൽ വിതുമ്പി. ഇനി മകളുടെ ആഗ്രഹം എന്താണോ അത് താൻ നിറവേറ്റും
കുമാറിനെ തന്റെ അളിയന്മാർ പൊക്കിയെന്ന് ഫോൺ വന്നു. ഇനി എല്ലാം എളുപ്പമാണ്.. തല്ക്കാലം രഹസ്യമായിരിക്കട്ടെ..
ഹോസ്പിറ്റലിലെ ICU cum ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ്സിൽ ഇരിക്കുകയായിരുന്നു കിരൺ, ഒപ്പം ചന്ദ്നിയും.
കിരണിനോട് തന്റെ മനസ്സിലുള്ളത് ചോദിക്കാനും തനിക്കു ഉള്ളത് പറയാനും അവൾ തീരുമാനിച്ചപ്പോഴുള്ള ആരുമില്ല തങ്ങളുടെ അടുത്ത്.
രണ്ടു പേരും ഒരു സോഫയിൽ ഇരിക്കുകയാണ്. അവൾ അവന്റെ കൈകളുടെ മുകളിൽ കൈ വെച്ചു. അവളുടെ ആ സ്പര്ശനം അവന്റെ വരണ്ടു കോപം പിടിച്ച മനസിൽ ഒരു പുതുമഴ പെയ്തു .