ആരെ.. എങ്ങനെ ..എവിടെ
ബന്ധം ഒഴിയുകയാണ് നല്ലതെന്ന് കൗൺസിലിംഗ് നടത്തിയ ഡോക്ടർ മുന്നറിയിപ്പ് നൽകി. അതിനായിട്ടാണ് ഇപ്പോൾ വന്നത്. അച്ഛൻ അതിനനുസരിച്ചുള്ള പരിപാടി തുടങ്ങി.
പൂനത്തിന്റെ അടുത്ത് പോകുന്നു എന്ന് കേട്ടപ്പോൾ അയാൾ ഒപ്പം വന്നു. തനിയെ അയാളുടെ കൂടെ വരാൻ മനസ്സില്ല.. കാരണം, അയാളുടെ ഗേ പങ്കാളിക്ക് എന്നെ നോട്ടമുണ്ട്. അവരുടെ സംസാരം കേട്ടിട്ടുമുണ്ട്. അതുകൊണ്ടാണ് ടൗണിൽ വന്നപ്പോൾ കിരൺ ചേട്ടന്റെ കാറിൽ കയറിയത്. ഇപ്പോളയാൾ അയാളുടെ രഹസ്യകേന്ദ്രത്തിൽ ഗേ രതിയിലും പിന്നെ മയക്കുമരുന്ന് ഉപയോഗത്തിലും രമിക്കുകയാവും.
അക്കാര്യം താൻ അച്ഛനെ അറിയിച്ചു. അച്ഛനിപ്പോൾ അമ്മാവന്മാരെ വിട്ടുകാണും.. കുമാറിനെ പൊക്കാൻ !!
തന്റെ അമ്മാവന്മാർ കുമാറിനെ പൊക്കും, തെളിവോടെ. ഒപ്പം മയക്കു മരുന്നും കാണും. അത് പോലീസ് വഴി പിടിപ്പിക്കും.. ചിലപ്പോൾ തന്റെ ദുരിത ഭാര്യാ പദം ഒരാഴ്ചക്കകം അവസാനിക്കും. ഇനി ഒരാളും പറയില്ല ഒരു ഗേ യുടെ ഭാര്യയാണെന്ന്..
ചിന്തകൾ ചാന്ദിനിയുടെ മനസ്സിൽ നിറഞ്ഞു.
പൂനം കാണിച്ച ചതി കിരൺ അറിഞ്ഞു എന്നുറപ്പായി. കുറച്ചു മുൻപ് കിരൺ ചേട്ടന് കാൾ വന്നു.. അച്ഛനായിരുന്നു എന്ന് തോന്നുന്നു.. ഒരാഴ്ചക്കുള്ളിൽ അവർ പുറപ്പെടുന്നു..അത് വരെ ക്ഷമിക്കെന്നും. അവളുടെ പരിക്ക് മാറിക്കഴിഞ്ഞു നമുക്കത് തീരുമാനിക്കാം എന്നും.. ഒഴിയാമെന്നും താൻ മിന്നായം പോലെ കേട്ടതാണ്.. [ തുടരും ]
One Response