ആരെ.. എങ്ങനെ ..എവിടെ
പൂനം അമീറിന് കാശുകൊടുക്കുന്ന കാര്യം തന്നോട് സൂചിപ്പിച്ചതാണ്. എന്നാൽ താൻ അത് നിരുത്സാഹപ്പെടുത്തി. എന്നാലും അവൾ കൊടുത്തു കാണും.. അതും ചിലപ്പോൾ വെളിച്ചത്ത് വന്നുകാണും.
അവൾ കിരണിനെപ്പറ്റി ചിന്തിച്ചു. ഒരിക്കൽ തനിക്കുവന്ന ആലോചനയാണ്.. പക്ഷെ, മുൻപ് വന്ന ആലോചനക്ക് അച്ഛൻ വാക്ക് കൊടുത്തുപോയി. അതിനുശേഷമാണ് കിരൺ ചേട്ടന്റെ ആലോചന വന്നത്. ഫോട്ടോ കണ്ടു തനിക്കു ഇഷ്ട്ടപ്പെട്ടിരുന്നു. താൻ കിരൺ ചേട്ടൻ അറിയാതെ നേരിട്ട് കണ്ടതുമാണ്. കൊടുത്ത വാക്ക് തെറ്റിക്കുന്നത് അച്ഛന് പ്രാണൻ പോകുന്നതിനു തുല്യമാണ്. അതുകൊണ്ടാണ് ഈ ഗേയുടെ കൂടെ ജീവിക്കേണ്ടിവന്നത്..
തന്നെ ഇത് വരെ ആ കുമാർ തൊട്ടിട്ടുപോലുമില്ല.. ആദ്യരാത്രി കുമാർ ആഘോഷിച്ചത് തന്റെ കൂടെയല്ല പന്തൽ പണിക്കാരൻ വേലുവിന്റെകൂടെയാണ്.
അത് കണ്ടതോർക്കുമ്പോൾ ഇപ്പോഴും നടുക്കമാണുള്ളത്..
ഒരാഴ്ച്ചക്കകം അയാൾ ഗൾഫിൽ പോയി. ഒരിക്കൽപോലും തന്റെ കൂടെ അയാൾ കഴിഞ്ഞിട്ടില്ല.
അമ്മായിഅച്ഛന്റെ നോട്ടം സഹിക്കാൻ വയ്യാത്തത് കൊണ്ടാണ് സ്വന്തം വീട്ടിൽ വന്നുനിൽക്കുന്നത്. ശരിയാകും എന്ന് കാത്തിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞുള്ള ലീവിന് വന്നപ്പോൾത്തന്നെ മനസിലായി അത് ഒരിക്കലും ശരിയാകില്ല..സ്വവർഗ രതിയുടെ ഉയർന്ന അവസ്ഥയിലാണ് കുമാറെന്ന്.
One Response