ആരെ.. എങ്ങനെ ..എവിടെ
സിറ്റി ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിന് പുറത്തു അടുത്തടുത്ത കസേരകളിൽ ഇരിക്കയാണ് കിരണും ചാന്ദിനിയും.
ഡോക്ടർമാർ എല്ലാവരും തിടുക്കത്തിൽ അകത്തേക്ക് പോകുന്നു. ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല എന്നാണ് അറിയിച്ചത്. പൂനത്തിന്റെ ബന്ധുക്കളും ഒപ്പം ചാന്ദിനിയുടെ അച്ഛനും എത്തിയിട്ടുണ്ട്.
ആക്‌സിഡന്റ് പറ്റിയ സ്പോട്ടിൽ നിന്നും കിരണും ചാന്ദിനിയുമാണ് അവളെ ഹോസ്പിറ്റലിൽ എത്തിയത്. കിരൺ നിർവികാരാവസ്ഥയിലാണ്. ആ അവസ്ഥ ചാന്ദിനിയെ നല്ലപോലെ അത്ഭുതപ്പെടുത്തി. ഭാര്യ ആക്‌സിഡന്റ് ആയ ഭർത്താവിന്റെ അവസ്ഥയല്ല അതെന്നു അവൾ തിരിച്ചറിഞ്ഞു.
ഇനി അമീറുമായുള്ളൂ പൂനത്തിന്റെ കണക്ഷൻ കക്ഷി അറിഞ്ഞിട്ടുണ്ടോ..!! ഇന്നത്തെ സംഭവം ടീവിയിൽ കണ്ടതാണല്ലോ .. കിരൺ ചേട്ടൻ അവനെ പലവട്ടം കണ്ടിട്ടുണ്ട് . കിരൺ ചേട്ടന്റെ അമ്മാവൻ DCP ആണ്. പോലീസിന് അമീറിന്റെ ഫുൾ ഹിസ്റ്ററി കിട്ടിയിട്ടുമുണ്ട്. ആ ലിസ്റ്റിൽ പൂനം ഉണ്ടെന്ന് ഉറപ്പാണ്.
കല്യാണം കഴിഞ്ഞപ്പോൾ മുതൽ താൻ അവളെ ഉപദേശിച്ചതാണ് അത് നിർത്തുവാൻ. എന്നാൽ അവളത് ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. അത് കിരൺ ചേട്ടൻ അറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാണ്. അതാണ് കക്ഷി ഇങ്ങനെ ഇരിക്കുന്നത്.
അദ്ദേഹം അറിഞ്ഞാൽ ഉറപ്പായും ഫാമിലി അറിയും. ചിലപ്പോൾ വിവാഹ ബന്ധം തന്നെ ഒഴിവാക്കാൻ ചാൻസ് ഉണ്ട്. അതിനുള്ള തെളിവുകൾ കിരൻചേട്ടന്റെ കൈകളിൽ ഉണ്ടാകുമോ?
One Response