ആരെ.. എങ്ങനെ ..എവിടെ
ചാന്ദിനിയെയും കൊണ്ട് കിരൺ കുറച്ചു ദൂരം നടന്നു. അവളപ്പോൾ ഭാര്യ നടക്കുന്നപോലെ ഉരുമ്മി നടന്നു.
പെട്ടന്ന് പൂനം വരുന്ന വണ്ടി അകലെ കണ്ടു. അത് കണ്ടതും ചാന്ദിനി അകന്നു മാറാൻ തുടങ്ങി. എന്നാൽ ഞാൻ അവളോട് ചേർന്നു നിന്നു.
പൂനം വണ്ടിയിൽ നിന്നും ഇറങ്ങി. അവളുടെ മുഖം വിളറി വെളുത്തിരുന്നു. ഒരു വല്ലാത്ത ഭയത്തോടെ അവൾ ചുറ്റും നോക്കി. കിരണും ചാന്ദിനിയും റോഡിന്റെ ഓപ്പസിറ്റ് സൈഡിലാണ്. ആ സമയത്തും ഹൈവേയിൽ നല്ല തിരക്കുണ്ട്.
കിരൺ പൂനത്തെ വെറുപ്പോടെ നോക്കി.
പൂനം അവരെ കണ്ടിരുന്നു. അവൾ ഭയത്തോടെ കിരണിന്റെ മുഖത്തു നോക്കി, ഒപ്പം ചാന്ദിനിയുടെ മുഖത്തേക്കും.
അവൾ റോഡ് ക്രോസ്സ് ചെയ്യവേ പെട്ടന്ന് ഒരു വണ്ടി വന്നതും അവൾ അവിടെ നിന്നും മാറി. അവൾ divider കടന്നതും വന്ന വാഹനം അവളുടെ ദൃഷ്ടിയിൽ പെട്ടില്ല. വന്നത് ഒരു സുമോ ആയിരുന്നു. അത് ബ്രേക്ക് ചെയ്യാൻ നോക്കിയെങ്കിലും അത് പൂനത്തെ ഇടിച്ചു തെറിപ്പിച്ചശേഷമാണ് നിന്നത്. അവൾ തെറിച്ചുപോയി എവിടെയോ ഇടിച്ചു. അവളുടെ ബോധം പോയി. ദേഹത്ത് നിന്നും രക്തം പ്രവാഹിച്ചു. വിധിയുടെ ഇടപെടൽമൂലം ശിക്ഷ സ്വയം നടപ്പാകുകയായിരുന്നു. എന്നാൽ പൂനത്തിനുള്ള ശിക്ഷ ഇനിയുമുണ്ട്. ആ ശിക്ഷകൾ അവളെ കാത്തിരിക്കുന്നു. പെടുമരണമല്ല അവൾക്കുള്ള ശിക്ഷ
One Response