ആരെ.. എങ്ങനെ ..എവിടെ
ഞാനവനോട് സൗമ്യമായി ചോദിച്ചു:
“നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ?എന്താണെങ്കിലും നിനക്ക് പറയാം.. കാരണം, നീ എന്റെ സുഹൃത്തിന്റെ അനിയനാണ്. “
ഒടുവിൽ അവൻ എന്നോട്, ലോറി സൈഡാക്കാൻ പറഞ്ഞു.
അപ്പോൾ എനിക്ക് മനസിലായി വിഷയം ഗൗരവമുള്ളതാണെന്ന്.
“ചേട്ടാ ഞാനീ പറയുന്നത് എനിക്ക് നേരിട്ട് മനസിലായതാണ്..ചേട്ടൻ ക്ഷമയോടെ കേൾക്കണം..ചേട്ടൻ എടുത്തുചാടി ഒന്നും ചെയ്യരുത്..എനിക്ക് വാക്ക് തരണം..”
“നീ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. ശരി.. ഞാൻ സമ്മതിച്ചു.. നീ കാര്യം പറയ്… “
” ചേട്ടനെ തനിച്ചുകാണാൻ പലദിവസമാ യി ഞാൻ ശ്രമിക്കുന്നു.. സാധിച്ചില്ല.. ചേട്ടന്റെ എന്റെ കൈയിൽ നിന്നും മിസ്സായി..എനിക്ക് പറയാനുള്ളത് പൂനത്തെക്കുറിച്ചാണ്.. ചേട്ടന്റെ ഭാര്യയെക്കുറിച്ച്.. അവൾക്കു ഞാൻ ചേട്ടന്റെ പരിചയക്കാരനാണെന്ന് അറിയില്ല.. കല്യാണത്തിന് ഞാൻ സ്ഥലത്തില്ലായിരുന്നല്ലോ.. എന്റെ അച്ഛനും ചേട്ടനുമാണ് വന്നത്..
ചേട്ടനോട് പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ പറയാതിരിക്കാൻ പറ്റില്ല.. ചേട്ടന് ഞങ്ങളുടെ ഓഫീസിലുള്ള അമീറിനെ അറിയാല്ലോ..
പുനത്തിന്റെ instructor അല്ലേ..
അതേ ചേട്ടാ.. ചേട്ടന്റെ wife പുനത്തിന്റെ instructor തന്നെ..ടീം ലീഡർ രാജിച്ചേച്ചി അവനെയാണ് പുനത്തിനെ പഠിപ്പിക്കാൻ instruct ചെയ്തിരിക്കുന്നത്..