Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്വപ്നങ്ങളും മോഹവും.. ഭാഗം – 10

(Ente Swapnangalum Mohavum Part 10)


ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും

സ്വപ്നം – ആര്യയും അവനു പിറകെ ചെന്നു, ചെന്ന പാടേ അവൻ എടുത്തു കയ്യിൽ പിടിച്ച സിഗരറ്റ് പാക്കറ്റ് അവൾ തന്റെ കയ്യിലാക്കി.

“ഏട്ടാ ഞാൻ പറഞ്ഞിട്ടില്ലേ.. നമുക്കിത് വേണ്ടെന്ന് ” ആര്യ ശാസനയുടെ രൂപത്തില്‍ പറഞ്ഞു.

“നീ അതിങ്ങെടുക്ക്, എനിക്കിന്നത് വേണം”

അവളുടെ മുന്നില്‍ താഴാതെ കടുപ്പിച്ചു തന്നെ അവൻ പറഞ്ഞു.

“ഇല്ല തരില്ല”

അവൾ ചിണുങ്ങിനോക്കി, അവളുടെ ആ വാക്ക് അവൻ കേൾക്കുമെന്ന് അച്ചൂന് ഉറപ്പുണ്ടായിരുന്നു, എന്നാൽ ..

“എടുക്കടി ഇവിടെ ”അവൻ അലറി.

ഭദ്രന്റെ മുഖത്തെ ആ വന്യത തെളിഞ്ഞു വന്നു. പക്ഷേ അച്ചു അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല, അവളുടെ മുഖം വിളറി വെളുത്തു. അവൾ ഒന്നും മിണ്ടാതെ ആ സിഗററ്റ് തിരികെ ഭദ്രന്റെ കയ്യിൽ കൊടുത്തു. പിന്നെ തിരിഞ്ഞു നടന്നു,

അവൾ താഴേക്ക് പോകുമ്പോൾ കണ്ണ് തുടക്കുന്നത് ഭദ്രന്റെയും ശ്രെദ്ധയിൽ പെട്ടിരുന്നു. അവൻ തന്റെ കയ്യിൽ അച്ചു വെച്ചിട്ട് പോയ സിഗരറ്റ്കൂടു ഒന്ന് നോക്കി. അപ്പോഴും ആ ദേഷ്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അവൻ അതിൽനിന്ന് ഒന്ന് ചുണ്ടിൽ വെച്ചു ലൈറ്റർ കത്തിച്ചു. പിന്നെ ഒരു നിമിഷം അങ്ങനെ തന്നെ നിന്നു. എന്തോ അവൻ ആ കത്തിക്കൊണ്ടിരുന്ന ലൈറ്റർ താഴ്ത്തി, അതില്‍നിന്നും കയ്യെടുത്തു. ചുണ്ടിൽ വെച്ചിരുന്ന സിഗററ്റും ലൈറ്ററും അവൻ അവിടെ ഉപേക്ഷിച്ചിട്ട് താഴേക്ക് ഇറങ്ങിവന്നു.

അപ്പോള്‍, അടുക്കളയിൽ നിന്ന് കരയുവായിരുന്നവൾ. അവനെ കണ്ടയുടനെ കണ്ണു തുടച്ചു. അവനു മുഖം കൊടുക്കാതെ തിരിഞ്ഞു മാറി നിന്നു.

ഭദ്രനും എന്തോ ഒന്ന് സംസാരിക്കാൻ ശ്രമിച്ചു. അവൾക്കൊരു പ്രതികരണവുമില്ല.

അവൾ ഭദ്രനോട് പിണങ്ങിയോ?.

പിന്നെ ഭദ്രൻ ഒന്നും മിണ്ടിയില്ല, തിരിച്ചു വന്നു ഡൈനിങ്ങ് റൂമിലിരുന്നു. അവൻ രണ്ടു കയ്യും തലക്ക് കൊടുത്തു എന്തോ ചിന്തിച്ചിരുന്നു.

കുറച്ചു കഴിഞ്ഞു ഒരു പ്ലേറ്റ് മുന്നിൽ വന്നു, അതിൽ ചപ്പാത്തിയും കറിയും വിളമ്പി അവൾ തിരിച്ചുപോയി. ഭദ്രൻ അപ്പോഴും അതേ ഇരുപ്പ് തന്നെ.

അവള്‍ വന്ന് പോയത് അറിഞ്ഞിട്ടുണ്ടാവില്ല.
അവൾ വീണ്ടും ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട് വന്നു. ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ അൽപ്പം ഉച്ചത്തിൽത്തന്നെ അത് വെച്ചു. അവൻ ഒന്നു തലയനക്കി നോക്കി. അപ്പോഴേക്കും അവൾ അടുക്കളയിൽ എത്തിയിരുന്നു. വലിയ താല്പര്യമില്ലാതെ ഒരു ചെറിയ കഷ്ണം പിച്ചി വായിൽ വെച്ചു.

“അച്ചൂ….”

അവന്‍ പരുഷമായി തന്നെ വിളിച്ചു.

അവൾ വന്നു ആ വാതിക്കൽ തല കുനിച്ചു നിന്നു.

“അച്ചൂ.. ആഹ് വന്നാരുന്നോ… ഇതെന്താ ഈ ഉണ്ടാക്കി വെച്ചേക്കുന്നത്, മനുഷന് തിന്നാന്‍ അല്ലേ?”

അവൻ ഒന്ന് നിർത്തി. അവൾ ഒന്നും മിണ്ടണില്ല.

“എന്താത്?….” അവൻ വീണ്ടും ഗൌരവത്തോടെ ചോദിച്ചു.

എന്നാല്‍ അവള്‍ക്കു ഒരു പ്രതികരണവും ഇല്ല.

“നീ ഇതൊന്നു നാക്കിൽ വെച്ചു നോക്കടി”

അവൾ അതേ നിപ്പ് തന്നെ.

ഇപ്പൊ അണപൊട്ടും എന്ന നിലയിൽ അവളുടെ മുഖവും കണ്ണും മാറിയിരുന്നു. അവൾ കൈമുട്ടുകൊണ്ട് കണ്ണുതുടച്ചു.

“”നീ എന്തിനാ ഇപ്പൊ കരയുന്നെ? ഇതൊന്നു തൊട്ട് നാക്കിൽ വെച്ചു നോക്ക്… നോക്കാൻ”

അവൾ പേടിച്ചുവിറച്ചു അൽപ്പം എടുത്തു കഴിച്ചു നോക്കി

“ഉപ്പുണ്ടോ?…. ഉണ്ടോന്ന് ”

“മ്മ് ” അവൾ മൂളി

“എന്താ? കേട്ടില്ല.. വാ തുറന്നു പറയാൻ”

“ഉണ്ട് ” അല്‍പം പകപ്പോടെ അവള്‍ പറഞ്ഞു.

“നീ പറഞ്ഞാല്‍ മതിയോ, എനിക്ക് വിളമ്പിയതിൽ കൂടെ നോക്കടി..”

അവൾ വീണ്ടും കുനിഞ്ഞു അൽപ്പം എടുക്കാൻ തുടങ്ങിയതും ഭദ്രൻ അവളുടെ മുഖം പിടിച്ചു അവനുനേരേ തിരിച്ചു. എന്നിട്ട് മുഖത്തേക്ക് ഊതി

“മണമുണ്ടോ?”

അവൾ ഒന്നും മിണ്ടിയില്ല.

ഭദ്രൻ ചാടി എഴുന്നേറ്റു അവൾക്കു നേരേ നിന്നു,

അവൾ ഒരു സ്റ്റെപ്പ് പുറകോട്ടു വെച്ചു.

ഭദ്രൻ അവളുടെ മുഖത്തേക്ക് നോക്കി.

അവൾ മുഖം വെട്ടിതിരിച്ചു.

അവൻ അവളുടെ മുഖം ബലമായി തിരിച്ചു എന്നിട്ട് ഒന്നുടെ ഊതി.

“പറയടി മണം ഉണ്ടോന്ന് ?.. വലിച്ചതിന്റെ മണമുണ്ടോന്ന് ?”

“ ഇല്ല.. ”

“ഹ്മം…. പിന്നെ നീ എന്തിനാ പിണങ്ങി നിക്കുന്നെ ?ഹേ…!”

എന്നിട്ടവൻ അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി നീങ്ങി. അവൾ വീണ്ടും മുഖം വെട്ടിച്ചു.

“എനിക്ക് വേണ്ട.. എന്നെ വിട് ”

അവൾ ദയനീയമായി പറഞ്ഞൊപ്പിച്ചു.

“എന്ത് വേണ്ടന്ന്?”

“എന്നെ ഇഷ്ടം ഇല്ലാത്തൊരു എനിക്ക് ഉമ്മ തരണ്ട ”

അവള്‍ വിങ്ങി അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

“വേണ്ടേല്‍ വേണ്ട ”

അവൻ നിസാരമട്ടിൽ പറഞ്ഞു.

അവൻ അവളെ പതിയെ വിട്ടു. അവള്‍ ഒന്ന് സമാധാനപ്പെട്ടു .പക്ഷേ അടുത്ത നിമിഷം അവൻ വീണ്ടും അവളുടെ തല തന്റെ മുഖത്തിന് നേരേ പിടിച്ചു. അവളുടെ ചുണ്ടുകൾ അവൻ വായിലാക്കി.

അവൾ ഒന്ന് കൂതറാൻ ശ്രമിച്ചിങ്കിലും പതിയെ അവളുടെ അധരങ്ങൾ അവനു വിട്ടുകൊടുത്തു. അവളുടെ എതിർപ്പ് തീരെ ഇല്ലാതെയായെന്ന് മനസിലായപ്പോൾ ഭദ്രന്‍ തന്റെ ഇടത്തെ കൈ അവളുടെ തലയിൽ നിന്നെടുത്തു.

അരക്കെട്ടിൽ ചുറ്റിവരിഞ്ഞു അവളെ തന്നിലേക്കടിപ്പിച്ചു.

മഴ കാത്തിരുന്ന വേഴാമ്പൽപോലെ അവളും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. അവൻ അവളുടെ കണ്ണു തുടച്ചു. അവര്‍ ആ നിപ്പു കൊറച്ചു നേരം തുടര്‍ന്നു. അച്ചുവിന്റെ മുഖത്തു ഒരു ചെറുചിരി മോട്ടിട്ടു.

”പിണക്കം മാറിയോ? ”

“ങ്ഹും…”

“പിന്നെ എന്തിനാ ചിരിച്ചേ ?!”

“ഞാന്‍ ചിരിച്ചില്ല, എന്നെ ഇങ്ങനെ കെട്ടിപിടിച്ചിട്ട് ഇപ്പോ എത്ര നാളായീന്ന റിയോ?”

“ഇല്ല”

“ ഒരു മാസം”

“ഓഹോ അപ്പൊ ദിവസം എണ്ണി വെച്ചേക്കുവാ ല്ലേ! ”

അവൻ ഒരു ചിരിയോടെ ചോദിച്ചു.

അവളും ഒന്ന് നാണത്തോടെ ചിരിച്ചു.

“ഇതൊന്നും പതിവില്ലാത്തതാണല്ലോ എന്ത് പറ്റി..”

അവള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

“ഏത് പതിവില്ലെന്ന് ”

“രണ്ടും..നേരത്തത്തെ വലിയും ഈ കുടിയും . എന്താ എന്ത് പറ്റി.”

“എന്ത് പറ്റാൻ എനിക്ക് തോന്നി ”

“പറയാൻ ബുദ്ധിമുട്ടുള്ളതാണേൽ വേണ്ട. ” അവള്‍ ഒന്ന് ചിണുങ്ങി

“ഹ്മം ബുദ്ധിമുട്ടുണ്ട്, എനിക്കിപ്പോ നിന്നക്കൊരു ഉമ്മ തരാൻ കാരണം വേണോ? ഹേ…'

അവൻ ഒന്ന് ഉരുണ്ടുകളിച്ചു.

“ഹ്മം, അവളില്ലേ അരുണിമ, എന്നെ രാവിലെ വിളിച്ചിരുന്നു.. ഏട്ടന്റെ നമ്പർ ചോദിച്ചത് അവള് ളല്ലേ”

അവള്‍ എന്തോ കണ്ടുപിടിച്ചപോലെ ചോദിച്ചു.

തന്‍റെ രഹസ്യം അവള്‍ കണ്ടുപിടിച്ചപ്പോള്‍ ഒന്നും പറയാൽ പറ്റാതെ അവൻ അവളെ വിട്ടുമാറി പുറത്തെക്കിറങ്ങി.

“ദേ ഇത് തിന്നിട്ടു പോ ”

“അത് നിന്റെ തന്തക്ക് കൊടുക്ക്.”

“ഇത് ഞാൻ നിങ്ങക്കായി ഉണ്ടാക്കിയതാ , കഴിച്ചിട്ട് പോ മനുഷ്യ. ”

അവൾ പിന്നെയും വിളിച്ചു പറഞ്ഞു.

എന്നാൽ അവൻ അതൊന്നും കേട്ട മട്ടുകാണിച്ചില്ല. ഇന്നിനി വിളിച്ചാൽ വരില്ലെന്നറിയാമെങ്കിലും അവളൊന്നു വിളിച്ചു നോക്കിയതാ.

ഭദ്രൻ നേരേ വീരന്റെ അടുത്ത് പോയി വീരനെ എടുത്തു. ഭദ്രന്റെ വീക്നെസ് അവനായിരുന്നു. വീരനെ ഭദ്രന്‍ സ്നേഹിക്കുന്നപോലെ ആര്യക്ക്‌പോലും പറ്റിയിരുന്നില്ല. അവൻ വീരനേം കൊണ്ട് മുകളിലത്തെ മുറിയിൽ ഒരു സോഫയിൽ ചെന്നിരുന്നു. അവനവനെ അവിടെ ഉണ്ടായിരുന്ന ചൂരല്‍
തൊട്ടിലില്‍ കിടത്തി. കുറച്ച്‌ കഴിഞ്ഞു അവളും അങ്ങോട്ട്‌ കയറിച്ചെന്നു.

“നീ എന്നെ തൊടരുത് മാറിനിക്ക്”

അവന്‍ ദേഷ്യപ്പെട്ടു

“ഞാന്‍ എന്ത് ചെയ്തു? ഞാൻ തൊടും, വെറുതെ ഇരുന്നവളെ മോഹിപ്പിച്ചിട്ട്.”

“ആര് പറഞ്ഞു നിന്നോട് വെറുതെ ഇരിക്കാൻ, അന്നേ രക്ഷപ്പെടാൻ പാടില്ലായിരുന്നോ.. ഈ ഭ്രാന്തന്റെ അടുത്തുനിന്ന്? ”

അവന്‍ അല്പം പരിഭവത്തോടെയാണ് അത് പറഞ്ഞത്.

“ഒഹ് വീണ്ടും തുടങ്ങിയോ.. അന്ന് ഞാൻ പറഞ്ഞ ഓർമ്മയുണ്ടോ? എനിക്ക് ഒരു പുരുഷനെ ഉണ്ടാവുള്ളു.. അത് നിയാ.. ഈ ശരീരത്തിന്റെ ചൂട്പറ്റിയെ ഞാൻ ഉറങ്ങൂള്ളൂ.

മറ്റൊരാളുടെ കൂടെ എനിക്കോ നിനക്കോ പോകേണ്ടിവന്നാൽ ഈ ആര്യ പിന്നെ ഉണ്ടാവില്ലന്നറിയില്ലേ നിനക്ക്.”

അവള്‍ അവന്റെ ചെവിക്കരികില്‍ വന്നിട്ട് അവനോടു പതിഞ്ഞ സ്വരത്തില്‍ അവനില്‍നിന്നു എന്തോ ആഗ്രഹിക്കുന്ന പോലെ മറുപടി നല്‍കി. [ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)