ആരെ.. എങ്ങനെ ..എവിടെ
മനസ്സിൽ, പൂനത്തിന്റെ ചെയ്തികളാണ്.
അവന് ഒരു ചിന്ത വന്നു.. ആ ഗുണ്ട തന്റെ തലയ്ക്കുനേരെ എറിഞ്ഞ hard disk.
കിരൺ ലോറി നിർത്തി അത് പരതി. ഒടുവിൽ അത് കോ ഡ്രൈവർ സീറ്റിന് അടിയിൽനിന്നും കിട്ടി. അവനത് ബാഗിലാക്കി.
പിന്നെയും മുന്നോട്ട് പോകുന്ന സമയത്ത് ഒരു പയ്യൻ വണ്ടിക്ക് കൈ കാണിച്ചു.
ജയ്..!!
അവനെ കിരണിന് മനസ്സിലായി.
തന്റെ കൂട്ടുകാരന്റെ അനിയൻ !!
പൂനം വർക്ക് ചെയ്യുന്ന അതെ കമ്പനിയിലുള്ളവൻ.. അതെ ക്യാബിൽ ജോലിക്ക് പോകുന്നവൻ..!!
ഞാൻ ലോറി നിർത്തി അവനെ നോക്കി. അവൻ ഓടി വന്നു..
” ചേട്ടാ ടൌൺ വരെ ലിഫ്റ്റ് തരാമോ..”
“കയറിക്കോ. “
എന്ന് പറഞ്ഞതും അവൻ കയറി.
കയറിക്കഴിഞ്ഞാണ് അവനെന്റെ മുഖം കണ്ടത്. കണ്ടപ്പോൾ അവന്റെ മുഖത്തു വന്ന സന്തോഷം.. പിന്നെ, സഹതാപം കലർന്ന വല്ലായ്മ കിരൺ ശ്രദ്ധിച്ചു.
“ആരിത്.. കിരൺ ചേട്ടനോ..”
ഞാൻ പുഞ്ചിരിച്ചു.
“ടാ.. നീ ജോലിക്ക് പോയില്ലേ..”
ഞാൻ ചോദിച്ചു.
“ചേട്ടാ.. എന്റെ അനുവൽ ലീവ് എടുത്തു തീർക്കണം.. രണ്ടാഴ്ചയുണ്ട്.. അപ്പോൾ ഒരു ചെറിയ പണി കിട്ടി.. ആ വെജിറ്റബിൾ മൊത്തക്കടയിൽ. ചില അക്കൗണ്ട്സ് നോക്കണം.. അതാണ് . “
ലോറിയിൽ ഇരിക്കേ ഇടയ്ക്കിടയ്ക്ക് അവൻ എന്നെ വല്ലായ്മയോടെ നോക്കുന്നതും പിന്നെ എന്നോട് എന്തോ പറയാൻ വെമ്പുന്നതും ഞാൻ ശ്രദ്ധിച്ചു..