ആരെ.. എങ്ങനെ ..എവിടെ
കിരൺ പോകുന്നവഴി വണ്ടി സ്ലോ ആക്കിയപ്പോൾ കണ്ണാടിയിലൂടെ കണ്ടു.. ആ ഗുണ്ടകൾ അമീറിനെ ചവിട്ടിക്കൂട്ടുന്നു.. പിന്നെ, അവന്റെ
ഇരു കൈയിലും കാലുകളിലും തൂക്കിയെടുത്തു വെള്ളം കുത്തി ഒഴുകുന്ന കനാലിൽ ഇടുന്നു..
കിരൺ ഒന്ന് ചൂളം വിളിച്ചു. താൻ എന്താണോ ചെയ്യാൻ ആഗ്രഹിച്ചത് അത് അവർ ചെയ്തു. ഉറപ്പായും ഇവനും ഇവന്റെ കൂട്ടുകാരനും ചെയ്ത എന്തൊക്കെയോ ചെറ്റത്തരത്തിന്റെ തിരിച്ചടിയാകും. ഇനി അവനൊരിക്കലും രക്ഷപെടാൻ പറ്റില്ല.
അറിഞ്ഞുകൊണ്ട് ആ കനാലിൽ ഇപ്പോൾ ഇറങ്ങിയാൽ തന്നെ രക്ഷപ്പെടാൻ വല്ല അത്ഭുതവും സംഭവിക്കണം. അപ്പോൾ അടികൊണ്ടു അവശനായി വീണാലോ !!.
അമീർ ഇനി ഓർമ്മ !!
ഇനി അവനെ ഓർക്കുന്ന, ആവന്റെ കുഞ്ഞിനെ ഗർഭത്തിൽ ചുമക്കാൻ ആഗ്രഹിക്കുന്ന, വേറെ ഒരുത്തന്റെ ഭാര്യ യായിട്ടും പഴയ കാമുകനെ പ്രണയിക്കുന്ന ഒരു പുറംപോക്കിനെ കൂടി തനിക്ക് ഒഴിവാക്കണം.
തട്ടുകയാണ് വേണ്ടത്.. പക്ഷെ സ്ത്രീ ഹത്യ പാപമാണ്.. അതാണ് തന്റെ സംസ്‍കാരം.
എന്തായാലും ആ ഗുണ്ടാചേട്ടന്മാർക്ക് അവൻ മനസ്സലാൽ നന്ദിപറഞ്ഞു !!
കുറെ ചെന്നപ്പോൾ അവൻ ലോറി നിർത്തി.. ഫേക്ക് നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി. ആറേഴുമാസമായി കട്ടപ്പുറത്തു ഇരിക്കുന്ന കിരണിന്റെ അതേ മോഡൽ ലോറിയുടെ നമ്പർ പ്ലേറ്റ് ആണത്.
അവൻ പിന്നെയും ലോറി ഓടിച്ചു.