ആരെ.. എങ്ങനെ ..എവിടെ
അവന്റെയല്ല ഇനി ഒരുത്തന്റെയും കുഞ്ഞിനെ അവൾ പ്രസവിക്കുകയില്ല.
ഈ വിചാരത്തോടെ കിരൺ അമീറും താനുമായുള്ളൂ അകലം കുറച്ചു. പിന്നെ തന്റെ ലോറി അതിന്റെ നമ്പർ ഫേക്ക് ആണ്. പിന്നെ കളർ.. താൻ അതും മാറ്റും. അതിനുവേണ്ടത് താൻ തന്നെ ചെയ്തിട്ടുണ്ട്..
താൻ ഉദ്ദേശിച്ച ലൊക്കേഷൻ ആകുന്നു. കൂടിയാൽ ഒരു 4 കിലോമീറ്റർ. ജനവാസ മേഖല പിന്നിട്ടിരുന്നു. ഇടതുവശത്ത് ആ പുഴ. വലതു ഭാഗത്തു താഴ്ചയുള്ള
പ്രദേശം. ഈ പുഴയുടെ മറുകര കാടുപിടിച്ചു കിടക്കുന്ന പ്രദേശമാണ്. ഈ ഭാഗത്തു പുഴക്ക് വീതി കുറഞ്ഞു തുടങ്ങി.
പെട്ടന്നാണ് കിരൺ റീർവ്യൂ മിറർ ശ്രദ്ധിച്ചത്. വെടിയുണ്ടയുടെ വേഗത്തിൽ മൂന്ന് കാറുകൾ വരുന്നു.
മിന്നൽ വേഗത്തിൽ ഹോൺ അടിച്ചു കൊണ്ട് ഒന്നിന് പുറകെ ഒന്നായിത്തന്നെ അവ ഓവർടേക്ക് ചെയ്യുന്നു.
അതിൽ ഒരു കാർ, തന്നെ മുന്നിൽ കയറ്റാതെ ലോറി ബ്ലോക്ക് ചെയ്തു കൊണ്ട് പോകുന്നു. ഒരെണ്ണം അതിനു മുൻപിൽ പോകുന്നു. ഒരെണ്ണം പാഞ്ഞു ചെന്നു അമീറിന്റെ ബൈക്കിൽ ഇടിക്കുന്നു. ഇടി ഏറ്റവനും ബൈക്കും പുഴയുടെ വക്കിൽ ചെന്നുവീണു.
കിരൺ ലോറി സൈഡാക്കി. അവൻ ആകെ പകച്ചു.. കാറിന്റെ ഡോറുകൾ തുറന്നു ചിലർ ഇറങ്ങി. അവരുടെ കൈ വശം ഇരുമ്പ് വടികൾ. മൂന്ന് കാറിൽ നിന്നു മായി 18 പേരുണ്ട്. ആ ജില്ലയിലുള്ള ചില കൊടും ക്രിമിനലുകളാണ് അവരെല്ലാവരും. ആരും അവർക്കെതിരെ സാക്ഷി പറയാൻ മടിക്കും.