ആരെ.. എങ്ങനെ ..എവിടെ
കഥ തുടരുന്നു – കിരൺ ഉറച്ച മനസോടെ ലോറി ഓടിക്കുകയാണ്, തന്റെ അമർഷം മുഴുവൻ ആക്സിലേറ്ററിൽ തീർത്തു. നീണ്ടുനിവർന്നു കിടക്കുന്ന ഹൈവേയിൽകൂടി വാഹനം ശരവേഗം പാഞ്ഞു. തന്റെ മുന്നിൽ വന്ന എന്തിനെയും തകർത്തെറിയാൻ വെമ്പൽകൊണ്ട്. ആ ലോറി കാലന്റെ പ്രതിനിധിയായി രൂപമെടുത്തു.
അമീറിന്റെ ബൈക്ക് ദൂരെ പോകുന്നത് കാണാം. അവൻ തിരിഞ്ഞ ആ റൂട്ട് കിരണിന് ആവേശം നൽകുന്ന ഒന്നായിരുന്നു. കാരണം, ഇടതുവശം ഒരു വലിയ കനാലാണ്, ആല്ലെകിൽ ഒരു നദിയെന്ന് പറയാം. അതിശക്തമായ കുത്തൊഴുക്കാണ്. ഡാമിൽ നിന്നും വെള്ളം ഗതിമാറ്റി കൊണ്ട്പോവുകയാണ്. വഴിയിൽ ഒരു തുരങ്കമുണ്ട്. അത് വഴി ആ ജലം കടന്നു പോകും. ഒരു 20കിലോമീറ്ററിൽ കൂടുതലുണ്ട് ആ ടണൽ. ആ ടണൽ ചെന്നുചേരുന്നത് ഒരു സംഭരണ ഡാമിലേക്കാണ്.
അമീറിനെ ആ ടണൽ തുടങ്ങുന്നതിനു മുൻപ് ഒരു 10 കിലോമീറ്ററിനുള്ളിൽ തട്ടണം. അവനെ ഡമ്പ് ചെയ്യേണ്ടത് ആ പുഴയിലാണ്. ബൈക്ക് അവിടെത്തന്നെ ഇടണം. പിന്നെ അവനെ ആ സെക്കന്ററി ഡാമിൽ നോക്കിയാൽ മതി. അതും മുതലകൾ തിന്നു തീർത്തില്ലെങ്കിൽ മാത്രം. ഇതാണ് അവന് താൻ നൽകുന്ന വിധി. ഇനി അവൾക്കു താൻ കൊടുക്കാൻ പോകുന്നത് പെടുമരണമല്ല. ഓരോ സെക്കന്റിലും അവൾ മരിക്കണം. അങ്ങനെ അവസാനം വരെ മരിച്ചു ജീവിക്കണം.. വഞ്ചകി !! അവൾ തന്റെ ഭാര്യയായി ജീവിച്ചുകൊണ്ട് കാമുകന്റെ കുഞ്ഞിനെ പ്രസവിക്കണം.