ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ
ആരെ.. എങ്ങനെ ..എവിടെ
ബൈക്കിൽ ആസ്വദിച്ചു പോവുക
ആയിരുന്നു. വിജന പ്രദേശം. ഒരു വശം നദിയാണ്.. നല്ല ഒഴുക്കുള്ള നദി.
അപ്പോഴാണ് ഒരു ലോറി എന്റെ ശ്രദ്ധയിൽ പെട്ടത്.
കുറെ സമയമായി അത് എന്നെ ഫോളോ ചെയുന്നു. അതു എനിക്കുള്ള പണിയാണെന്നും മനസിലായി.
ആ പണച്ചാക്കിന്റ കൊട്ടേഷൻ !!
ഞാൻ വേഗം വർധിപ്പിച്ചു.
എന്നാൽ ആ ലോറിയെ ഓവർ ടേക്ക് ചെയ്തു മൂന്നു കാറുകൾ എന്റെ നേർക്കു വരുന്നു.
അതിൽ ഒരു കാർ മിന്നൽ വേഗത്തിൽ ബൈക്കിന് പിന്നെ എത്തി.
ലോറി അല്ല, ഈ കാറുകളാണ് എന്റെ കാലൻ എന്ന് ഞാൻ തിരിച്ചറിഞ്ഞു.
കാറ്കൾ ലോറിയെ ഓവർ ടേക്ക് ചെയ്തതും ലോറി സൈഡ് ഒതുക്കുന്നതും ഡ്രൈവർ പുറത്തേക്ക് എത്തിനോക്കുന്നതും വ്യു മിററിൽ ഞാൻ കണ്ടു.. ആ ഡ്രൈവറെ എനിക്ക് പരിചയമുള്ളതായും തോന്നി. എന്നാൽ അതാരെന്ന് ഓർത്തെടുക്കും മുന്നേ ആ കാർ വന്നു ബൈക്കിൽ ആഞ്ഞു ഇടിച്ചു. ഞാൻ പറന്നു, ആ പുഴയുടെ തീരത്തു വീണു
(തുടരും )