ആരെ.. എങ്ങനെ ..എവിടെ
അങ്ങനെ പൂനത്തെ പ്രപ്പോസ് ചെയുവാൻ പുറകെ കൂടി.
അവൾ ലൈബ്രറി ഭാഗത്താണ് പോകുന്നത്. അവിടെ ഒറ്റപ്പെട്ട ബിൽഡിംഗ് ആണ്. ലൈബ്രെറിയൻ എന്റെ ആളുമാണ്.
ആൾ രാത്രിയിൽ വെള്ളത്തിലെ താമരയാണ്. പകൽ സാക്ഷാൽ സത്യത്തിന്റെ അവതാരം.
അയാൾക്ക് ഉള്ള കള്ള് ഞാനാണ് വാങ്ങുന്നത്. അയാൾ പഴഞ്ചൻ ചിന്താഗതിക്കാരനാണ് എന്ന കാരണത്താൽ അയാളുടെ ഭാര്യ ചാടി പ്പോയി. അത് അയാൾക്ക് അനുഗ്രഹമായി. പിന്നെ അയാൾ ഡിവോഴ്സ് വാങ്ങി.
അയാൾക്ക് കിട്ടുന്ന ശമ്പളം മുഴുവൻ ഭാര്യ വാരിക്കോരി ചിലവഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവൾ പോയകാരണം അയാൾക്ക് പണം മിച്ചം വന്നുതുടങ്ങി. മക്കൾ ഇല്ല. നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും സാമ്പത്തികമായി സഹായിക്കുന്നുണ്ടയാൾ..
ഭാര്യ ചാടിപ്പോയത് കൊണ്ട് അങ്ങനെ ചില നല്ല പ്രയോജനവുണ്ട്. അവളെ ചാടിച്ചവൻ കുത്തുപാള എടുക്കുന്ന സിഥിതി വന്നപ്പോൾ അവനവളെ അവളുടെ വീട്ടിലാക്കി.
അവൾക്കിപ്പോൾ കൈയിൽ ഇരുന്നത് പോകുകയും ചെയ്തു ഉത്തരത്തിൽ ഇരുന്നത് കിട്ടിയുമില്ല.. എന്ന അവസ്ഥയായി.
അത് അവരുടെ കാര്യം. ഞാൻ പൂനത്തിന്റെ പുറകെ ചെന്നു. ഹോ. അവളുടെ വടിവൊത്ത ശരീരം എന്നെ ഭ്രാന്ത് പിടിപ്പിച്ചു.
ഞാൻ അവളെ ലൈബ്രറി ബിൽഡിംഗിൽ വച്ചു പ്രപ്പോസ് നടത്തി. അവൾക്കു സമ്മതമാണെന്ന് ആ കണ്ണുകളിൽ മനസിലായി.