ആരെ.. എങ്ങനെ ..എവിടെ
എന്നാൽ പൂനത്തിന്റെ മുഖം നല്ല പോലെ തെളിച്ചം ഉണ്ടായില്ല. എപ്പോഴോ അത് കിരണിന്റെ മനസില്‍ ഉടക്കി.
എന്താവും ?
അവന്‍ ഗാഢമായി ചിന്തിച്ചു
എന്താണ് ഇതിനു കാരണം.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതേപോലെ തന്നെ.
എങ്കിലും എല്ലാത്തിനും അവൾ കിരണിന്റെ ഇഷ്ടത്തിനനുസരിച്ച് വഴങ്ങി.
ഇപ്പോൾ കുട്ടികൾവേണ്ട എന്നവൾ കിരണിനോട് പറഞ്ഞിരുന്നു.
അവന്‍ അത് അംഗീകരിച്ചു.
അവന്റെ വീട്ടുകാരും .
അവള്‍ക്ക് സ്വന്തമായി ഒരു ജോലി നേടാനും അത് വഴി സ്വന്തം കാലില്‍ നില്‍ക്കാനും അവൾ ആഗ്രഹം പ്രകടിപ്പിച്ചു.
കിരണിന്റെ കുടുംബം ദുരഭിമാനം ഉള്ളവർ ആയിരുന്നില്ല. അത് കൊണ്ട് അവളുടെ ആഗ്രഹങ്ങൾ അംഗീകരിക്കപ്പെട്ടു.
അവിടെ നിന്നും അധികം അകലെ അല്ലാതെ ഉള്ള ഒരു IT പാര്‍ക്കിലുള്ള ഒരു കമ്പനിയില്‍ ജോലി ശരിയാക്കാം എന്ന് കിരണ്‍ ഉറപ്പ് നല്‍കി
അവന്റെ പല കൂട്ടുകാരും അവിടെ വലിയ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ട്.
ജോലിക്ക് പോകുമ്പോൾ അവളുടെ ഈ മനസ്സ് മാറും എന്ന് കിരണ്‍ കരുതി.
വിരുന്ന് എല്ലാം കഴിഞ്ഞ്.
അച്ഛനും അമ്മയും ചേച്ചിയുടെ അടുത്തേക്ക് പോയി കഴിയുമ്പോൾ
ജോലി ശരിയാക്കാം എന്ന് കിരണ്‍ പറഞ്ഞു
കിരണിന്റെ ബന്ധുവീടുകൾ സന്ദര്‍ശിച്ച ശേഷം അവർ പൂനത്തിന്റെ ബന്ധു വീടുകളില്‍ വിരുന്ന് പോകാൻ തുടങ്ങി.
അങ്ങനെ പൂനത്തിന്റെ അമ്മാവന്റെ വീട്ടില്‍ എത്തി. അമ്മാവനും അമ്മായിയും പിന്നെ അവരുടെ മകള്‍ ചാന്ദിനി.