ആരെ.. എങ്ങനെ ..എവിടെ
അമീറിന്റെ കുട്ടികളുടെ അമ്മയാകാൻ വിവാഹത്തിന് മുൻപേ ഞാൻ ആഗ്രഹിച്ചിരുന്നു.
ഞാൻ ജോലിക്ക് ചേർന്നു. നല്ല ഇന്റർനാഷണൽ കമ്പനി. എന്നാൽ അത്തരം സ്ഥാപനങ്ങൾക്ക് ഉണ്ടാകാറുള്ള വിധം ഡ്രസ്സ് കോഡോന്നുമില്ല. മാന്യമായ ഏത് വേഷം വേണമെങ്കിലും ഇടാം.
സന്തോഷ പൂർവ്വം ജോലിയിൽ പ്രവേശിച്ച എനിക്ക് , ഞാൻ മനപ്പൂർവം മറക്കാൻ ആഗ്രഹിക്കുന്ന മുഖം അവിടെ കാണാൻ ഇടയായി..അമീർ !!
എന്റെതായിരുന്ന അമീർ . ഞാനിപ്പോൾ വേറെ ഒരാളുടെ ഭാര്യയും. അവനെ വീണ്ടും കണ്ടപ്പോൾ എന്റെ മനസ് പതറി.
അവനെ കാണാതെ ഇരിക്കാൻ ഞാൻ പാടുപെട്ടു.
എന്നാൽ വറചട്ടിയിൽ നിന്നും എരി തീയിൽ എന്ന പോലെ അമീർ എന്റെ ടീമിലും . പോരാതെ അന്നേ പ്രോസസ്സ് പഠിപ്പിക്കാൻ രാജി ചേച്ചി ഏർപ്പെടുത്തിയത് എന്നെ.
എന്റെ വീടിന്റെ അതെ റൂട്ടാണ് അവന്റെ വീട് എന്ന കാരണം കൊണ്ട് എന്റെ ട്രെയിനിങ് അവനെ ഏർപ്പെടുത്തി ടീം ലീഡറായ രാജിചേച്ചി. ഇൻറെർവെൽ പോലും ഒരുമിച്ചാണ് അലോക്കേറ്റ് ചെയേണ്ടത്.
പതുക്കെ പതുക്കെ അവൻ എന്നോട് പിന്നെയും അടുത്ത്. അവന്റെ പ്രവർത്തി എന്നെ അടുപ്പിച്ചു.
ഞാൻ ഒരു ഭാര്യയാണ് എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടായില്ല. എന്തിനേറെ, അവൻ പിന്നെയും മനസിൽ വന്നു.
ഒരിക്കൽ വീട്ടുകാർ കാരണം എനിക്ക് ഉപക്ഷിക്കേണ്ടിവന്ന അമീർ. അവനോടു അടുക്കുന്നത് വഴി എന്നെ അവനിൽ നിന്നും അകറ്റിയവർക്ക് ഒരു തിരിച്ചടി കൊടുക്കാം.
One Response
Are engane evde and gracy Chechi ipoo update chiyunnillalo