ആരെ.. എങ്ങനെ ..എവിടെ
അതോടു കൂടി പൂനം. വീട്ട് തടങ്കലിലായി. അമീറിനെ കാണാനുള്ള സാഹചര്യം കുറഞ്ഞു.
പിന്നെ, അമീർനോടവൾ രജിസ്റ്റർ മാര്യേജ് ചെയ്യാം എന്ന് പറഞ്ഞു.
ഡേറ്റ് ഫിക്സ് ചെയ്ത ശേഷം അറിയിക്കാൻ പറഞ്ഞു. താൻ എല്ലാം ഉപേക്ഷിച്ചു വരുകയാണ് എന്നും പറഞ്ഞു.
റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച ദിവസം അവളുടെ ചെറിയച്ഛന് ഒരു കാൾ വന്നു. ഒരു രജിസ്റ്റർ മാര്യേജ് കാര്യം !!. ഒരു പുരുഷ ശബ്ദമായിരുന്നത്.
അതോടു കൂടി അവൾ ശരിക്കും തടങ്കലിലായി. അമീറിന്റെ വിവരം ഒന്നും ഇല്ലാതായി.
അങ്ങനെ ഒരു വർഷത്തിന് ശേഷം കിരണു മായുള്ള വിവാഹം നടന്നു. അതും പൂനത്തിന് മുൻപിൽ അച്ഛൻ തോക്ക് സ്വന്തം നെറ്റിക്കു ചൂണ്ടി ആത്‍മഹത്യാഭീഷണി മുഴക്കിയാണ് അവളെ അനുസരിപ്പിച്ചത്.. അമ്മാവന്റെ മകൾ ചാദ്നി മാത്രം അവളുടെ പക്ഷത്തായിരുന്നു.
വിവാഹം കഴിഞ്ഞുള്ള കാര്യങ്ങൾ പുനം തന്നെ പറയട്ടെ..
വിവാഹത്തിന് ശേഷം ഞാൻ എല്ലാം മറന്നു തുടങ്ങി. കിരൺ ചേട്ടനും ആയുള്ള ജീവിതം പതിയെ ആസ്വദിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ പറഞ്ഞതു പ്രകാരം കിരൺ ചേട്ടന്റെ ക്ലാസ്സ്‌മേറ്റ് രാജിചേച്ചി ടീം ലീഡർ ആയുള്ള കമ്പനിയിൽ എനിക്ക് ജോലി ശരിയാക്കിയത്.
ഇതിനിടെ കിരൺ ചേട്ടന്റെ അച്ഛനും അമ്മയും ഇറ്റലിക്കു പോയി.
അമ്മയാകാൻ എനിക്ക് സമയം വേണമെന്ന് കിരൺ ചേട്ടനോട് പറഞ്ഞിരുന്നു. സ്വന്തം കാലിൽ നിൽക്കാനാണെന്നാ കാരണം പറഞ്ഞത്..
One Response
Are engane evde and gracy Chechi ipoo update chiyunnillalo