ആരെ.. എങ്ങനെ ..എവിടെ
സ്റ്റേഷനിൽ നിന്നും വിളി വന്നു. കുറച്ചു സാധനങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ
നിങ്ങൾ പറഞ്ഞ ബാഗ് അവർ എടുത്തിട്ടില്ലന്നവർ പറയുന്നു.
ബാക്കി എല്ലാം അവർ സമ്മതിച്ചു. നിങ്ങൾ വീട്ടിൽ ഒന്ന് കൂടി നോക്ക്.. ചിലപ്പോൾ അവിടെ കാണും.
ഞാൻ സ്റ്റേഷനിന്നും എത്തിയപ്പോൾ പൂനം ചോദിച്ചു:
ആ ബാഗ് കിട്ടിയോ ?
ഇല്ല.. അന്വേഷണം നടക്കുന്നു. കണ്ടെത്താനാവുമെന്ന് പോലീസ് പറഞ്ഞു.. എന്നൊരു കള്ളം പറഞ്ഞു.
അവളുടെ ആഭരണങ്ങൾ പോയതിൽ അവൾക്ക് സങ്കടമൊന്നും ഇല്ലാത്തതെന്തേ എന്ന് എനിക്ക് തോന്നി.
പിറ്റേദിവസം പൂനം ജോലിക്ക് പോയി
എനിക്ക് രണ്ട ദിവസത്തേക്കു വർക്കില്ല. ഞാൻ ചുമ്മാ ഇരുന്നപ്പോൾ ഒരു ബിരിയാണി കഴിക്കാൻ തോന്നി. അഹമദ് ഇക്കയെ വിളിച്ചു പറഞ്ഞു.
ബിരിയാണിയുമായി വന്ന ഇക്കയുടെ ജോലിക്കാരിൽ നിന്നും അമീർ മൂന്നാഴ്ചയായി സ്ഥലത്തുണ്ടെന്നറിഞ്ഞു.
ഇവിടുത്തെ ബിസിനസ് നോക്കാൻ വന്നതാണ്. നോക്കലൊന്നുമില്ല. ചുമ്മാ കറങ്ങി നടക്കുന്നു.
ഇന്ന് വൈകുന്നേരം അവൻ എങ്ങോട്ടോ പോകും. അവന്റെ കൈവശം കുറെ പൈസ വന്നിട്ടുണ്ടെന്നോ ഇന്ന് വരുമെന്നോ പറയുന്ന കേട്ടു. എന്തൊക്കയോ ഉഡായിപ്പുകൾ നടത്തുന്നുണ്ടവൻ..
ഫിറോസ് പറഞ്ഞ കാര്യങ്ങൾ ഞാൻ മനസ്സിൽ ഇട്ടു ചതച്ചു.
അവനാണോ ഇവിടന്ന് പണവും ആദരണങ്ങളുമടങ്ങിയ ബാഗ് അടിച്ച് മാറ്റിയത്. അതോ പുനം എടുത്ത് കൊടുത്തതാണോ?