ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 11
ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

കഥയെക്കുറിച്ച് നിങ്ങൾ എഴുതുന്ന കമന്റുകൾ സ്വാഗതം ചെയ്യുന്നു. എനിക്ക് കഥ എഴുതി പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു.. നന്നാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അഭിപ്രായങ്ങൾക്ക് നന്ദി. ഇനിയും കമന്റ്കൾ പോരട്ടെ..


അല്ല ചേട്ടൻ ഇതൊക്കെ എങ്ങനെ മനസ്സിലാക്കി?

ഒരു ദിവസം ലഹരി ഒന്നും കിട്ടാതെ വന്നപ്പോൾ അവൻ എന്റെ വീട്ടിൽ വന്നു. എന്റെ വീട്ടുകാർ രണ്ടു ദിവസത്തേക്ക് സ്ഥലത്തില്ലായിരുന്നു.

അമീർ അവിടെ ഇരുന്നു ഒരു ഫുൾ ബോട്ടിൽ വിസ്കി അടിച്ചു. ആ ലഹരിയിൽ എന്നോട് പറഞ്ഞതാ ഇതൊക്കെ.. അവന്റെ മിടുക്കായിട്ടാ ഇതൊക്കെ വിവരിച്ചത്.

ഞാൻ ഇത് പറയാൻ കാരണം, സാർ സാറിന്റെ ഭാര്യയെ അമീറുമായി പരിചയപ്പെടാൻ അനുവദിക്കരുത്. അവൻ ഉറപ്പായും പണം തട്ടും.

ഒരേ കമ്പനിയിലായിരുന്നവർ, അവൻ ജോലി രാജിവച്ചു വെങ്കിലും അവന് അവിടെ ഉള്ള സ്റ്റാഫുമായുള്ള കോൺടാക്റ്റ്, അതും പെണ്ണുങ്ങളുമായുള്ള കോൺടാക്റ്റ് അവൻ കട്ട് ചെയ്യില്ല.

സാറ് തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ..

ഉം.. പറഞ്ഞോളൂ..

അവനെ ഞാൻ മനസ്സിലാക്കിയത് വെച്ച് പറഞ്ഞാൽ അവൻ ഇതിനകം സാറിന്റെ ഭാര്യയെ കൈയ്യിലെടുത്തിട്ടുണ്ടാവണം.

ഞാനിങ്ങനെ പറഞ്ഞത് കൊണ്ട് എന്നോട് ദേഷ്യം തോന്നരുത്. പിന്നെ.. നമ്മൾ സംസാരിച്ചത് മറ്റാരും അറിയരുതേ..

ഇല്ല.. ഞാനവന് ഉറപ്പ് നൽകി.
ഞാൻ ഇടയ്ക്ക് ചില സഹായങ്ങൾ ചെയ്യുന്നത്കൊണ്ടാണ്‌ അവൻ എന്നോട തൊക്കെ പറഞ്ഞത്.

അവൻ ഇനി തിരിച്ച് വരാൻ മിനിമം ഒരു മാസമെങ്കിലുമാകുമെന്ന് എനിക്ക് അറിവുകിട്ടി.

എന്തയാലും ആ ഫ്രോഡിന്റെ തനിനിറം പുറത്ത് കൊണ്ടുവരണം. എന്നാലും പൂനം അതി വിശ്വസിക്കുമോ എന്നെനിക്കറിയില്ല. അവൾ അവന്റെ കാര്യത്തിൽ അത്രയ്ക്ക് അഡിറ്റാണ്.

ദിവസങ്ങൾ കടന്നുപോയി.
ആദ്യം അവർ തമ്മിൽ ചാറ്റിംഗ് ഉണ്ടായിരുന്നു. പിന്നെ പതിയെ അതും നിലച്ചു.

ഞാൻ കൃഷി സംബന്ധമായ തിരക്കിലായി..

പണം റീലേറ്റിവിന് കൈ മാറിയോ എന്ന് ഞാൻ ചോദിപ്പിച്ചപ്പോൾ ഇല്ല അവർ വരട്ടെ.. വന്നിട്ട് മതി എന്നവൾ പറഞ്ഞു.

ഞാൻ പിന്നെ ചോദിച്ചില്ല.

കൃഷിയോട് അനുബന്ധിച്ച ആവശ്യങ്ങൾക്ക് ഒരു സെക്കന്റ്‌ ഹാൻഡ് ലോറി വാങ്ങി.
അതിന്റെ ഇടപാട്മായി ബന്ധപ്പെട്ട് നിൽക്കേ ഒരു കാൾ വന്നു.

വീടിന്റെ അടുത്ത് ഒരു മരണം. അകന്ന ഒരു ബന്ധുവാണ്‌. അങ്ങോട്ട് പോകാൻ പൂനത്തോട് റെഡി ആയിരിക്കാൻ പറഞ്ഞു. ഞാൻ അഞ്ചു മിനിറ്റിൽ എത്തുമെന്നും.

എന്നാൽ ഞാൻ ഒരു മിനുട്ടിനുള്ളിൽ എത്തി.

കാറ് ഗേറ്റിൽ എത്തി ഹോൺ മുഴക്കി. വീടിന്റെ ഡോർ ആടഞ്ഞു കിടക്കുന്നു. ബെൽ അടിച്ചു. വാതിൽ തുറക്കുന്നില്ല. അപ്പോൾ അകത്ത് എന്തോ ശബ്ദം കേട്ട് . മൂന്നു നാല് മിനിറ്റ് കഴിഞ്ഞപ്പോൾ വാതിൽ തുറന്നതും ഞാൻ ഞെട്ടിപ്പോയി.

മഞ്ഞൂൾ പൊടിയിൽ അഭിഷേകം നടത്തിയപോലെ പൂനം.

എന്താ പറ്റിയത് ? ഞാൻ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *