ആരെ.. എങ്ങനെ ..എവിടെ
പൂനത്തെ കാറിൽ ഇരുത്തി കാർ ലോക്ക് ചെയ്ത് ഞാൻ ഇറങ്ങി. അവന്മാരുടെ കൈയിൽ എന്തൊക്കെയോ ചാക്ക് ഉണ്ട്. ആദ്യം വന്നവനെ ഞാൻ അടിച്ചു വീഴ്ത്തി. മറ്റൊരുത്തനെ തൊഴിച്ചു വീഴ്ത്തി. മൂന്നാമ്മൻ ഓടി. ഞാൻ പിന്നെ റിസ്ക് എടുക്കാൻ നിന്നില്ല. പിസ്റ്റൾ എടുത്തു അവന്റെ ഇടത്തെ പിൻ കാൽ നോക്കി ട്രിഗർ വലിച്ചു. ഷൂട്ട് ചെയ്തത്. അവന്റെ മുട്ടിനു താഴെ തൊലിയോട് ചേർന്നു കുറെ മാംസം അടർത്തി കൊണ്ട് ബുള്ളറ്റ് പാഞ്ഞു. അതോടൊപ്പം അവന്റ തല മരത്തിൽ ഇടിച്ചു ബോധം പോയി.
ഇതൊക്ക കണ്ട് പൂനം നടുങ്ങി. എന്റെ കൈയ്യിൽ പിസ്റ്റൾ ഉള്ളത് അവർക്കറിയില്ലായിരുന്നു.
ബഹളം കേട്ട് അയൽവാസികൾ ഓടി കൂടി. എല്ലാവരും ചേർന്ന് മൂന്നെണ്ണത്തിനെ പിടിച്ചു കെട്ടി. പോലീസ് വന്നു. മൂഞ്ഞിടത്തു കൂടി മോഷണം നടന്നിരിക്കുന്നു. തോക്ക് ഉപയോഗിച്ചത് ഇൻസ്‌പെക്ടർക്കു അത്ര ദഹിച്ചില്ല എങ്കിലും ലൈസെൻസ് ഉള്ളതും സ്വയരക്ഷക്കുവേണ്ടിയും മോഷണം തടയാനുള്ള ശ്രമമായതുകൊണ്ടും
പ്രശ്നമായില്ല.
പോലീസ് പോയശേഷം വീട്ടിൽ പരിശോധന നടത്തി. അവർ സേഫ് പൊളിക്കാൻ നോക്കിയപ്പോഴാണ് ഞങ്ങൾ വന്നത്. അത് കൊണ്ട് പണവും മറ്റും നഷ്ടപ്പെട്ടിട്ടില്ല
പൂനം വന്നു പറഞ്ഞു ദേവി വിഗ്രഹത്തിൽ ചാർത്തിയ സ്വർണ മാല കാണാനില്ല.
പിന്നെ പൂനത്തിന്റെ റിലേറ്റീവിന് കൊടുക്കാൻ വച്ച ആഭരണവും ഞാൻ കൊടുത്ത 2.5ലക്ഷം രൂപയും കാണാനില്ല. അത് ഒരു ബാഗിലാണ് വച്ചത്.