ആരെ.. എങ്ങനെ ..എവിടെ
ഇല്ല.. ഞാനവന് ഉറപ്പ് നൽകി.
ഞാൻ ഇടയ്ക്ക് ചില സഹായങ്ങൾ ചെയ്യുന്നത്കൊണ്ടാണ് അവൻ എന്നോട തൊക്കെ പറഞ്ഞത്.
അവൻ ഇനി തിരിച്ച് വരാൻ മിനിമം ഒരു മാസമെങ്കിലുമാകുമെന്ന് എനിക്ക് അറിവുകിട്ടി.
എന്തയാലും ആ ഫ്രോഡിന്റെ തനിനിറം പുറത്ത് കൊണ്ടുവരണം. എന്നാലും പൂനം അതി വിശ്വസിക്കുമോ എന്നെനിക്കറിയില്ല. അവൾ അവന്റെ കാര്യത്തിൽ അത്രയ്ക്ക് അഡിറ്റാണ്.
ദിവസങ്ങൾ കടന്നുപോയി.
ആദ്യം അവർ തമ്മിൽ ചാറ്റിംഗ് ഉണ്ടായിരുന്നു. പിന്നെ പതിയെ അതും നിലച്ചു.
ഞാൻ കൃഷി സംബന്ധമായ തിരക്കിലായി..
പണം റീലേറ്റിവിന് കൈ മാറിയോ എന്ന് ഞാൻ ചോദിപ്പിച്ചപ്പോൾ ഇല്ല അവർ വരട്ടെ.. വന്നിട്ട് മതി എന്നവൾ പറഞ്ഞു.
ഞാൻ പിന്നെ ചോദിച്ചില്ല.
കൃഷിയോട് അനുബന്ധിച്ച ആവശ്യങ്ങൾക്ക് ഒരു സെക്കന്റ് ഹാൻഡ് ലോറി വാങ്ങി.
അതിന്റെ ഇടപാട്മായി ബന്ധപ്പെട്ട് നിൽക്കേ ഒരു കാൾ വന്നു.
വീടിന്റെ അടുത്ത് ഒരു മരണം. അകന്ന ഒരു ബന്ധുവാണ്. അങ്ങോട്ട് പോകാൻ പൂനത്തോട് റെഡി ആയിരിക്കാൻ പറഞ്ഞു. ഞാൻ അഞ്ചു മിനിറ്റിൽ എത്തുമെന്നും.
എന്നാൽ ഞാൻ ഒരു മിനുട്ടിനുള്ളിൽ എത്തി.
കാറ് ഗേറ്റിൽ എത്തി ഹോൺ മുഴക്കി. വീടിന്റെ ഡോർ ആടഞ്ഞു കിടക്കുന്നു. ബെൽ അടിച്ചു. വാതിൽ തുറക്കുന്നില്ല. അപ്പോൾ അകത്ത് എന്തോ ശബ്ദം കേട്ട് . മൂന്നു നാല് മിനിറ്റ് കഴിഞ്ഞപ്പോൾ വാതിൽ തുറന്നതും ഞാൻ ഞെട്ടിപ്പോയി.