ആരെ.. എങ്ങനെ ..എവിടെ
കഥയെക്കുറിച്ച് നിങ്ങൾ എഴുതുന്ന കമന്റുകൾ സ്വാഗതം ചെയ്യുന്നു. എനിക്ക് കഥ എഴുതി പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു.. നന്നാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അഭിപ്രായങ്ങൾക്ക് നന്ദി. ഇനിയും കമന്റ്കൾ പോരട്ടെ..
അല്ല ചേട്ടൻ ഇതൊക്കെ എങ്ങനെ മനസ്സിലാക്കി?
ഒരു ദിവസം ലഹരി ഒന്നും കിട്ടാതെ വന്നപ്പോൾ അവൻ എന്റെ വീട്ടിൽ വന്നു. എന്റെ വീട്ടുകാർ രണ്ടു ദിവസത്തേക്ക് സ്ഥലത്തില്ലായിരുന്നു.
അമീർ അവിടെ ഇരുന്നു ഒരു ഫുൾ ബോട്ടിൽ വിസ്കി അടിച്ചു. ആ ലഹരിയിൽ എന്നോട് പറഞ്ഞതാ ഇതൊക്കെ.. അവന്റെ മിടുക്കായിട്ടാ ഇതൊക്കെ വിവരിച്ചത്.
ഞാൻ ഇത് പറയാൻ കാരണം, സാർ സാറിന്റെ ഭാര്യയെ അമീറുമായി പരിചയപ്പെടാൻ അനുവദിക്കരുത്. അവൻ ഉറപ്പായും പണം തട്ടും.
ഒരേ കമ്പനിയിലായിരുന്നവർ, അവൻ ജോലി രാജിവച്ചു വെങ്കിലും അവന് അവിടെ ഉള്ള സ്റ്റാഫുമായുള്ള കോൺടാക്റ്റ്, അതും പെണ്ണുങ്ങളുമായുള്ള കോൺടാക്റ്റ് അവൻ കട്ട് ചെയ്യില്ല.
സാറ് തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ..
ഉം.. പറഞ്ഞോളൂ..
അവനെ ഞാൻ മനസ്സിലാക്കിയത് വെച്ച് പറഞ്ഞാൽ അവൻ ഇതിനകം സാറിന്റെ ഭാര്യയെ കൈയ്യിലെടുത്തിട്ടുണ്ടാവണം.
ഞാനിങ്ങനെ പറഞ്ഞത് കൊണ്ട് എന്നോട് ദേഷ്യം തോന്നരുത്. പിന്നെ.. നമ്മൾ സംസാരിച്ചത് മറ്റാരും അറിയരുതേ..