Aarathy @ 18
അന്നവൾ വെറുതെയെങ്കിലും ഓർത്തു..
ഇയാളെന്തിനാ ബൈക്ക് പെരുവഴിയിൽ വെച്ചിട്ട് നടന്ന് പോകുന്നത്.. വല്ല തട്ടിപ്പുമാണോ.. അതോ ഇനി എവിടെ യെങ്കിലും അഡ്ജസ്റ്റ്മെന്റിന് പോകുന്നതാണോ?
ഇത്തരം ചിന്തകളൊക്കെ ആരതിയിൽ പെട്ടെന്ന് കടന്ന് വരുന്നതിന് കാരണം കൂട്ടുകാരികളിലൊരുവൾ ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുകയും അതൊക്കെ അവരുടെ friends groupൽ പറയുകയും ചെയ്യുന്നത് കൊണ്ടാണ്..
എന്തായാലും താൻ രണ്ട് പ്രാവശ്യവും കണ്ടത് ഈ ദീപക്കിനെ തന്നെയാണെന്ന കാര്യത്തിൽ ആരതി ഉറപ്പിച്ചു..
അപ്പോ ഇവൻ നേരത്തേയും ഇവിടെ വന്നിട്ടുണ്ട്.. അച്ഛൻ ആരതിക്ക് മുന്നേ ഓഫീസിലേക്ക് പോകും. ആരതി കൂടി പോയാൽ വീട്ടിൽ ലതാമ്മ തനിച്ചാ..
വീട്ടിൽ സഹായത്തിന് വരുന്ന കല്യാണി ചേച്ചി അതിരാവിലെ വന്ന് മുറ്റവും വീടുമൊക്കെ വൃത്തിയാക്കി അടുക്കളയിലെ പണിയും കഴിഞ്ഞ് ആരതി കോളേജിലേക്ക് പോകും മുന്നേ പോകും. അതായത് ആരതി കോളേജിൽനിന്നും തിരിച്ച് വരുന്നത് വരെ ലതാമ്മ തനിച്ചാ.. അവരാള് കുതിരയാണെന്ന് തനിക്കും തോന്നിയിട്ടുമുണ്ട്..
എന്തായാലും ഇതങ്ങനെ വിട്ടാൽ പറ്റില്ല. എന്താണിവിടെ സംഭവിക്കുന്നതെന്ന് കണ്ടെത്തണം.. അവൾ തീരുമാനിച്ചു.
അടുത്ത ദിവസം അവൾ കോളേജിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയപ്പോൾ അന്നും ബൈക്കുകാരനെ അവൾ കണ്ടു. ദീപക് അവളെ കാണുന്നുണ്ടായിരുന്നില്ല.