Aarathy @ 18
അമ്മയുടെ സ്നേഹം കിട്ടാതെ വളർന്ന ആരതി മാതൃസ്നേഹം ലതയിൽനിന്നും കിട്ടിയപ്പോൾ സന്തോഷിച്ചു.
മോളേ.. എന്റെ ആങ്ങളുടെ മകനാണിവൻ.. ദീപക്ക്..
ഒരു ദിവസം ആരതി കാസ്സിൽനിന്നും വരുമ്പോൾ അകത്ത് ഡ്രോയിംങ് റൂമിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ കണ്ട് സംശയത്തോടെ നോക്കിയപ്പോഴേക്കും അങ്ങോട്ട് വന്ന ലത ആരതിയോട് പറഞ്ഞു..
അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തിയെങ്കിലും ആ ചെറുപ്പക്കാരന്റെ മുഖം അവൾ ശ്രദ്ധിച്ചു.
ഹായ്.. പറഞ്ഞു കൊണ്ടവൾ ലതയോട് പറഞ്ഞു..
മമ്മാ.. ഞാനീ ഡ്രസ്സൊക്കെ ഒന്ന് മാറിട്ട് വരാം.. ആകെ പൊടിയാ..
എന്ന് പറഞ്ഞിട്ട് തിരിഞ്ഞ് ദീപക്കിനോട് ഞാനൊന്ന് Fresh ആവട്ടെ എന്ന് പറഞ്ഞിട്ടകത്തേക്ക് പോയി.
മുറിയിൽ എത്തിയ അവൾ എന്തോ ആലോചനയിലായി..
ഈ മുഖം താൻ കണ്ടിട്ടുണ്ടല്ലോ..
ആ ചിന്തയിൽ അവൾ ആലോചിച്ചപ്പോഴാണ് അവൾ കോളേജിലേക്ക് പോകുമ്പോൾ റോഡിന്റെ opposite side ൽ ഒരു ബൈക്ക് പാർക്ക് ചെയ്തിട്ട്, ഹെൽമറ്റ് ഊരുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം ഓർമ്മയിൽ എത്തിയത്..
ആ ബൈക്കിന്റെ golden blue കളറും Matching helmet ഉമാണ് അങ്ങോട്ടേക്ക് അവളുടെ നോട്ടം എത്തിച്ചത്.. അവൻ ഹെൽമറ്റ് ഊരി കൈയ്യിൽ വെച്ച്കൊണ്ട് നടക്കുന്നു..
ആതിര വന്ന ഭാഗത്തേക്കാണ് അവൻ പോയത്..
ഈ കാഴ്ച അവൾ പിന്നേയും കണ്ടു..