ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
പിന്നേ.. അവിടെ കയറീട്ടുവേണം ഞാന്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴാന്‍..
ജോസ് നീരസത്തോടെ പറഞ്ഞു.
പെണ്ണുമ്പിള്ളയുടെ ആഗ്രഹമല്ലേ മോനേ..നീ പറിച്ചു കൊടുക്കടാ..
അങ്കിളിന് വേറെ പണിയില്ലേ….അതു പറിച്ച് അവള് എവിടെയെങ്കിലും വലിച്ചെറിയും….
അവള്ടെ ആഗ്രഹല്ലേ മോനേ…ഞാന്‍ പറിച്ചു തരാം മോളേ… ചരുവിലേക്കിറങ്ങി മുള്ളുചെടികള്ക്കുള്ളിലൂടെ ഞെരുങ്ങിയിറങ്ങി പൂ പറിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടു വർഗ്ഗീസ് പറഞ്ഞു
ഇന്നാ മോളേ.. പൂവുകിട്ടി.. പക്ഷെ കയ്യില്‍ മുള്ളുകുത്തിക്കേറി…
ചോരയൊലിക്കുന്ന വിരല്‍ കാണിച്ചു കൊണ്ട് വർഗ്ഗീസ് പറഞ്ഞു.
വല്ല കാര്യമുണ്ടോ അങ്കിൾ…വെറുതേ…!!
വല്ലാതെ മുറിഞ്ഞോ..? ഞാന്‍ പറഞ്ഞതല്ലേ ആവശ്യമില്ലാത്ത പണിക്കു പോകണ്ടാന്നു..
പരിഹാസച്ചിരിയോടെ ജോസ് പറഞ്ഞു.
അയ്യോ…വല്ലാതെ മുറിഞ്ഞോ അങ്കിൾ !!….
ചോരവരുന്ന വിരല്‍ പിടിച്ച് മുറിവിന്റെ ആഴം നോക്കി സെലിൻ പറഞ്ഞു.
ഓ അത് കുഴപ്പമില്ല മോളേ…
വിരലിങ്ങനെ പൊക്കിപ്പിടിച്ചോ അങ്കിൾ !!
ഒരു നിമിഷം ചോര വരുന്ന വർഗ്ഗീസിൻ്റെ പെരുവിരല്‍ വായിലിട്ട് ചപ്പിക്കൊണ്ട് സെലിൻ പറഞ്ഞു
എന്തെങ്കിലും ആന്റിസെപ്റ്റിക്ക് ക്രീം ഉണ്ടെങ്കില്‍ വച്ചു കെട്ടാമായിരുന്നു.
സെലിൻ പറഞ്ഞു
ഇതൊന്നും അത്ര ആനക്കാര്യമല്ല മോളേ….വിഷമിക്കാനൊന്നുമില്ല.
എന്നാലും ഞാന്‍ പറഞ്ഞിട്ടല്ലേ അങ്കിൾ പൂപൊട്ടിക്കാനിറങ്ങിയത്.