ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
ശരിക്കും എന്തു രസാ….സിനിമായിലൊക്കെ കാണുന്നപോലെ.!!
ഇവിടെയൊക്കെ ജീവിച്ചിരിക്കുന്നവരുടെ ഭാഗ്യം.!!
ആ പ്രഭാത സവാരി ആസ്വദിച്ചുകൊണ്ടു സെലിനും ഉന്മേഷത്തോടെ പറഞ്ഞു
എന്തു ഭാഗ്യം… ഈ കാട്ടുമുക്കിലോ..?
ജോസ് ഉടക്കികൊണ്ടു പറഞ്ഞു.
അല്ലെങ്കിലും ഇച്ചായന് ഒരു സൗന്ദര്യബോധമില്ല..മുനവച്ച പോലെയായിരുന്നു സെലിൻ്റെ മറുപടി.
അങ്കിൾ.. ഓസ്‌ട്രേലിയയിലെ കിബുട്ടേ പാര്‍ക്ക് കാണണം..കിളി പോകും….അതൊക്കെ ആണ് കാണേണ്ട സ്ഥലങ്ങള്‍…
ഓ…നമുക്ക് അതിനൊന്നും യോഗമില്ല
അച്ചായോ..തല്ക്കാലം നാട്ടില്‍ ഇതൊക്കൊ പറഞ്ഞോണ്ട് നടക്കാം..
അത്രക്കൊന്നുമില്ല അങ്കിൾ കിബൂട്ടേ പാര്‍ക്ക്….. ഈ സെ ഇച്ചായന്‍ വെറുതെ തളളുന്നതാ..
ഒരു ചെങ്കുത്തായ പടവില്‍ കയറാന്‍ പറ്റാതെ കൈ നീട്ടി വർഗ്ഗീസിനോടു സഹായം ചോദിച്ചുകൊണ്ടവൾ പറഞ്ഞു.
സെലിൻ്റെയും വർഗ്ഗീസിൻ്റെയും ഇടയിലുള്ള അപരിചിത്തത്വത്തിന്റെ മഞ്ഞ് പതിയെ പതിയെ ഉരുകിത്തീരുകയായിരുന്നു.
ചിരകാസുഹൃത്തുക്കളെപ്പോലെ അല്ലെങ്കില്‍ അത്രയും ഹൃദയബന്ധമുള്ളവരെപ്പോലെ പലപ്പോഴും സെലിൻ വർഗ്ഗീസിൻ്റെ കൈകളില്‍ കോര്‍ത്തുപിടിച്ചും തോളില്‍ പിടിച്ചും മുട്ടിയുരുമ്മിയും നടന്നു.
ഇച്ചായാ…ഓ എന്തൊരുഭംഗീയാ ആ പൂവ് കാണാന്‍…..ഒരെണ്ണം പറിച്ചുതാ ഇച്ചായാ… മനോഹരമായ ഒരു പൂവ് കുന്നിന്‍ ചരുവില്‍ കണ്ടപ്പോള്‍ സെലിൻ ജോസിനോട് പറഞ്ഞു.