ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – രജി… ഡോക്ടർ പുറത്ത് ഉണ്ട്…
നീ ആരോടും പറയരുത്….
ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്ക് നമുക്ക് ഒരുമിച്ച് പോകാം….
ഇനി ആരെയും ഫോണിൽ വിളിച്ച് സസ്പെൻസ് കളയല്ലേ…..
എന്നാൽ ഞാൻ പോട്ടെ .ജോലി ഉണ്ട്.
ബാക്കി രാത്രിയിൽ പറയാം…
അങ്ങിനെ ഞങൾ പുറത്ത് ഇറങ്ങി…..
ഡോക്ടർ രജി എൻ്റ ഭാര്യയാണ്….
ഇന്ന് ചെറിയ ഒരു സൗന്തര്യ പിണക്കം അതാണ്….
സാർ , കല്യാണത്തിന് വരാൻ കഴിഞ്ഞില്ല ഇപ്പോഴത്തെ ഡ്യൂട്ടി സാറിന് അറിയാമല്ലോ…….
ഹേയ്,, ഡോക്ടർ അത് കുഴപ്പം , ഇല്ല സ്റ്റാഫ് രണ്ടു മൂന്നു പേര് വന്നിരുന്നല്ലോ…….
യെസ്,, ഫാർമസിയിലെ സ്റ്റാഫ് പിന്നെ നഴ്സ്മാരിൽ നിന്നും.
സാഹചര്യം , ഇതല്ലേ,,,,,,
അങ്ങിനെ എൻ്റ കൂടെ രജിയും മെഡിക്കൽ ഓഫീസറും നടന്നു ഇന്നോവ കാർ വരെ എത്തി.
എന്നാൽ ശരി.. ഞാൻ ഇറങ്ങുന്നു…..
ഡോക്ടർ ഞാൻ ജില്ലാ കലക്ടറുമായി സംസാരിച്ചു അനുകൂല തീരുമാനം ഉണ്ടാക്കാം….
ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കാം…
രജി ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്ക്
ഞാൻ വന്നു പിക് ചെയ്യാം….
ആ വിളിക്കാം. ….
ബിനോയ് ചേട്ടാ പോകാം…
സാർ,,
അങ്ങിനെ ഓഫീസിലേക്ക്…..
ഓഫീസ് റൂമിൽ പോകാതെ സ്റ്റാഫ് ഇരുന്നു ജോലി ചെയ്യുന്ന ഹാളിൽ നടന്നു എല്ലാം ഒന്ന് വീക്ഷിച്ചു…
പിന്നെ നേരെ റൂമിലേക്ക് …
പിയൂൺ ഷാജി ചേട്ടനെ ക്യാബിനിലേക്ക് വിളിപ്പിച്ചു…..
സാർ,,
ഷാജി ചേട്ടൻ ഇരിക്ക്…
സാർ, എന്താ വിളിപ്പിച്ചത് പറയൂ..
ഷാജി ചേട്ടാ നമുക്ക് ഓഫീസിലെ എല്ലാ യൂണിയൻ നേതാക്കളെയും ഒന്ന് ക്യാബിനിലേക്ക് വിളിക്കണം. ആരൊക്കെ എന്ന് അറിയില്ല..
അതാണോ, സാർ ഞാൻ വിളിക്കാം..
അവരുടെ പേരുകൾ പറയൂ….
വിജയൻ കൊടത്ത് (സി പി ട്ടി യു)
ഇബ്രാഹിം കേ (എ കി ട്ടി യു സി)
ജോർജ് പി കേ (ഐ സി ട്ടീ യു സി)
ശ്രീനി വിമൽ (ബി വി എസ്)
അഹമ്മദ് (ലേ ട്ടി യു)
ഇവരെല്ലാം ഒന്ന് ഡ്യൂട്ടി യിൽ ഉണ്ടല്ലോ..
ഉണ്ട്…. ഇപ്പൊൾ ഒന്നര വർഷം ആയിട്ട് ലീവ് എല്ലാവരും കുറവാണ് സർക്കാരിൻ്റെ നിർദേശം ഉണ്ട്..
ശരി, അവരോട് വരാൻ പറയൂ.
ഷാജി ചേട്ടൻ ക്യാബിനിൽ നിന്നും ഇറങ്ങി.
അല്പം കഴിഞ്ഞപ്പോൾ ഓരോരുത്തരും സമ്മതം ചോദിച്ചു ക്യാബിനിൽ എത്തി…
ഇരിക്കൂ…
കഴിഞ്ഞ ദിവസം മാഡം ചാർജ് എനിക്ക് ഹാൻഡ് ഓവർ ചെയ്തത് നിങ്ങളുടെ എല്ലാവരുടെയും സാനിധ്യത്തിൽ ആണ്…
പിന്നെ ഈ സാഹജര്യത്തിൽ ഒരു ചടങ്ങ് നടത്തുന്നത് നമ്മൾ വിവാദം സ്വയം
ഉണ്ടാക്കും പോലെ ആകും..
മീഡിയ എന്തെങ്കിലും കിട്ടാൻ നോക്കി ഇരിക്കുക .അല്ലേ….
പരിചയപ്പെടൽ ഞാൻ നിങൾ ജോലി ചെയ്യുന്ന ഹാളിൽ വന്നു നടത്താം…
സാർ, വിളിപ്പിച്ചത് പറഞ്ഞില്ല…..
മാടത്തിന് നിങ്ങൾ നൽകിയ പിന്തുണ എനിക്കും ലഭ്യമാക്കണം എന്ന് പറയാൻ വിളിച്ചതാണ്….
പിന്നെ മാഡം തുടങ്ങി വച്ച കാര്യങ്ങളിൽ മാറ്റം ഉണ്ടാകില്ല,, എല്ലാം അതുപോലെ മുന്നോട്ട് പോകണം , മാറ്റങ്ങൾ ഞാൻ പഠിച്ചു പറയാം…
Covid കേസുകൾ ചികിത്സ സഹായം മറ്റു അനുബന്ധ കാര്യങ്ങൾ പിന്നെ നമ്മുടെ പരുതിയിൽ വരുന്ന തദ്ദേശ സ്വയംഭരണ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം എല്ലാം…
സാറിൻ്റെ കൂടെ ഞങൾ കാണും……
പിന്നെ ലീവ് അത്യാവശ്യ ഘട്ടങ്ങളിൽ അനുവദികാം , ഞാൻ പുതിയ നിർദ്ദേശം നൽകാം…
സാർ. ആദ്യത്തെ പോസ്റ്റിംഗ് അല്ലേ , ശരിയാക്കാം…
മിസ്റ്റർ അഹമ്മദ് …..
ലേ ട്ടി യു. പ്രതിനിധി….
അതെ , സാർ…
അഹമ്മദ് ആദ്യ പോസ്റ്റിംഗ്. ആണ് അത് ഞാൻ ഇന്നലെ തന്നെ പറഞ്ഞിരുന്നു..
പിന്നെ രണ്ടര വർഷത്തെ ട്രെയിനിംഗ് മോസൂറി നിന്നും കഴിഞ്ഞാണ് ഞാൻ വരുന്നത്..
പിന്നെ താങ്കളുടെ വിദ്യാഭ്യാസ യോഗ്യത എനിക്കില്ല…
ബി എസ് സി ഫിസിക്സ് എം എസ് സി ഫിസിക്സ് അല്ലേ…..
ഞാൻ വെറും ബി കോം ആണ് അതും പ്രൈവറ്റ് ആയി പഠിച്ചത്…
പിന്നെ ആർക്കും ഇല്ലാത്ത ചോദ്യങ്ങൾ വന്നത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളു…..
സാർ. അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല…
സാറേ , അത് വിടൂ .. എന്ന് വിജയൻ ചേട്ടൻ പറഞ്ഞു…..
മിസ്റ്റർ വിജയൻ അല്ലേ,,
അതെ.. സാർ…..
വിജയൻ ചേട്ടാ എനിക്ക് കലക്ടരുടെ , സെക്രട്ടറിയുടെ മന്ത്രിയുടെ അടുത്ത് സമയങ്ങളിൽ റിപ്പോർട്ട് ചെയ്യണം…
മന്ത്രിയെ എന്നെക്കാൾ നിങ്ങൾക്ക് എല്ലാം അറിയാം, അദ്ദേഹം സ്ട്രിക്ട്
ആണെന്ന്..
സാർ. , അതിൽ ഒന്നും വീഴ്ച വരില്ല, ഞങൾ ശ്രദ്ധിക്കാം…
മിസ്റ്റർ ഇബ്രാഹിം കേ , നിങ്ങളുടെ പാർട്ടി മന്ത്രി ആണല്ലോ അല്ലേ…
അതെ ,, സാർ…
യെസ്,,, എനിക്കറിയാം…
2015 ഞ്ചിൽ പാലക്കാട് PDF നടത്തിയ ഒരു സമരത്തിന് ഉൽഘാടനം ചെയ്യാൻ നേതൃത്വം അയച്ചത് പുള്ളിയെ ആയിരുന്നു……
ഞാൻ എന്ന് SHF ( വിദ്യാർത്ഥി പ്രസ്ഥാനം) ൻ്റ പാലക്കാട് ജോയിൻ്റ് സെക്രട്ടറി ആയിരുന്നു…….
ആ,, അതാണ് ഞാൻ സാറിനെ എവിടെയോ കണ്ടതായി ഓർക്കുന്നു……
ആ,,, സമരത്തിൽ അന്നത്തെ ഭരണ കക്ഷി പ്രവർത്തകർ തല അടിച്ചു പൊളിച്ചു..
അത് ,, പത്ര മാധ്യമങ്ങൾ ആഘോഷിച്ചു…….
പിന്നെ റെസ്റ്റ് ആയി,,, പ്രവർത്തനം പതിയെ നിർത്തി…
ഇപ്പൊൾ നിങ്ങൾക്ക് എന്നെ കുറിച്ച് ധാരണ കിട്ടി കാണുമല്ലോ..
ജോജോ ജോസ് ഐഎഎസ്
സാർ , ഫാമിലി ….
ആരും ഉണ്ടായിരുന്നില്ല. പപ്പ മമ്മി എൻ്റ കൊച്ചിൽ തന്നെ മരണപ്പെട്ടു…
പപ്പയുടെ സുഹൃത്താണ് വളർത്തിയത്…
കഴിഞ്ഞ എട്ടിന് വിവാഹം കഴിഞ്ഞ്…..
ഭാര്യ , ഇവിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ്….
ഇനി എന്തെങ്കിലും….
സാർ, ഒന്നും ഇല്ല..
എന്നാൽ ജോലി നടക്കട്ടെ ഞാൻ ഹാളിലേക്ക് പരിജയ പെടാൻ വരാം……
എന്നാല് ശരി സാർ,,,,
ഷാജി ചേട്ടാ….
സാർ, ഇതാ വരുന്നു……
ഇപ്പൊൾ പോയവരുടെ റിയക്ഷൻ
എന്താണ്…….
ഒന്നും , പറയാനായിട്ടില്ല…
എൻ്റ ശൈലി ഇതാണ്….
നിങൾ ഒരുമിച്ച് കൂടുമ്പോൾ എല്ലാവരെയും ഒന്ന് ബോധ്യപ്പെടുത്തിയാൽ മതി, പിന്നെ പലരും സ്വാധീനം വച്ച് എന്നെ ഇവിടുന്ന് മാറ്റാം എന്ന് കരുതണ്ട എന്ന് കൂടെ….
ഇനി ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഇവിടെ കാണും ഞാൻ…..
സാർ,, ഇത്രയൊന്നും ചിന്തികണ്ട, ഇതൊക്കെ ഞാൻ സംസാരിച്ചാൽ തന്നെ പകുതി ശരിയാകും , ബാക്കി സാറിൻ്റെ കയ്യിൽ…..
ഷാജി ചേട്ടാ പ്രായം അല്ല പക്വത തീരുമാനിക്കുന്നത്. എന്നാലും ഇടക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ …
സാർ, കുറച്ചു ദിവസം കഴിയുമ്പോൾ ശരിയാകും…
ഉച്ചഭക്ഷണത്തിനു മുൻപ് നമുക്ക് എല്ലാവരെയും ഒന്ന് പരിചയപ്പെടാം…
ഞാൻ ചെയറിൽ നിന്നും എണീറ്റപ്പോൾ പുള്ളിയും എണീറ്റ്….
അങ്ങിനെ ഞങൾ ക്യാബിൽ നിന്നും പുറത്തിറങ്ങി സ്റ്റാഫ് ജോലി ചെയ്യുന്ന ഹാളിലേക്ക് നടന്നു കൂടെ ഷാജി ചേട്ടനും…..
ഹാളിൻ്റെ മദ്ധ്യത്തിൽ ചെന്ന് നിന്നു ഞങൾ….. (തുടരും)
One Response
ബാക്കി ഇടുമോ ഇന്ന്