എന്റെ ജീവിതം എന്റെ രതികൾ
രതികൾ – എന്തൊ.. നിന്നോട് സഹായം തേടി യായിരുന്നവൾ വന്നേ. പക്ഷേ നിയോ ”
“അല്ല.. കാവ്യാ നിനക്കിത് എന്ത് പറ്റി. നീയും അവളുടെ ഗ്യാങ്ങിന്റെ കൂടെ കൂടിയോ ”
“പോടാ.. നിന്നോട് ഈ കാര്യം സംസാരിക്കാൻ വന്നാ എന്നോട് വേണം പറയാൻ.
ഒന്ന് മാത്രം പറയാം. ഇനി അവൾ കോളേജിൽ വരാതെ നിന്നോട് മിണ്ടാൻ പോയിട്ട്. നിന്റെ അടുത്ത് പോലും ഞാൻ വരില്ല.”
“ഇത് എന്ത് പറ്റി നിനക്ക്.. ഓക്കെ.
ഞാൻ പോകാം.. അന്വേഷിക്കാൻ മാത്രം.”
“എടാ അവൾക്ക് വീട്ടിൽ എന്തൊക്കയോ പ്രശ്നമുണ്ടായിരുന്നുവെന്ന്.. ഗൗരി പറഞ്ഞു.
ചില സമയങ്ങളിൽ അവളെ ആരോ വിളിക്കുകയും അത് കഴിഞ്ഞു അവൾ തനിച്ചിരുന്നു കരയുന്നതും അവൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു.”
“ഞാൻ പോയി നോക്കാം..അല്ലാതെ എന്നോട് മിണ്ടാതെ ഇരിക്കരുത്.
എനിക്ക് ഒരു പണിയും ഇല്ലല്ലോ.
ഒരു ട്രിപ്പ് പോലെ പോയി ചുറ്റിക്കറങ്ങി വരാം. ചിലപ്പോൾ അവൾ എന്നെ ചാണക വെള്ളം ഒഴിച്ച് വിട്ടാൽ നിന്നെയും ഞാൻ ചാണക വെള്ളത്തിൽ കുളിപ്പിക്കും ”
“ഒക്കെ.. പിന്നെ.. നിന്നോട് ഒന്നും മിണ്ടാതെ ഇരിക്കാൻ എനിക്ക് കഴിയോടാ.”
എന്ന് പറഞ്ഞു അവൾ ചിരിച്ചു.
“അത് എനിക്ക് അറിയാല്ലോ.
എന്തായാലും നിന്റെ ആവശ്യമല്ലെ.. ഞാൻ പോയി നോക്കാം ”
“എടാ അവളോ കോളേജ് പഠിത്തം തുടരാൻ പറയണം. എങ്ങനെയെങ്കിലും
കോളേജിൽ കൊണ്ട് വരണം ”
“ശെരിടി.. അമ്മ വിളിക്കുന്നുണ്ട് ”
“ഒക്കെ അമ്മയുടെ പൊന്നാര മോന പോയി പാപ്പം തിന്നോ. രാത്രി വാട്സ്ആപ്പ് വരാം. കുറച്ച് സിനിമ കിട്ടീട്ടുണ്ട്. Bye ”
അതേ സമയം, എന്റെ മനസിൽ ഞാൻ പറഞ്ഞു.. എന്റെ പട്ടി പറയും അവളോട് തിരിച്ചു കോളേജിൽ വരാൻ. എന്താണവളുടെ അവസ്ത എന്നത് അറിഞ്ഞാൽ ഞാൻ അവിടെനിന്ന് പോരും എന്നുറപ്പിച്ചു.
കാവ്യ ആദ്യമായിട്ടാണ് ഒരു കാര്യം അവൾക്ക് വേണ്ടി ചെയ്യാൻ പറയുന്നത്. അതുകൊണ്ടാണ് പോകാമെന്ന് വെച്ചത്.
അല്ലേ ദേവികയുടെ നാട്ടിലേക്ക് പോയിട്ട് ആ പരിസരത്തേക്ക് പോലും ഞാൻ പോകില്ല.
പോകാൻ റെഡിയായപ്പോഴാണ് ദേവികയുടെ അഡ്രെസ്സ് എന്റെ കൈയിൽ ഇല്ലാ എന്ന് അറിഞ്ഞത്. അഡ്രെസ്സ് കിട്ടാൻ എനിക്ക് ബുദ്ധിമുട്ടേണ്ടിവന്നില്ല.
മീര ടീച്ചറെ വിളിച്ചു ചോദിച്ചു. ടീച്ചർ രാത്രി വാട്സ്ആപ്പ് അയച്ചേക്കാം എന്ന് പറഞ്ഞു. ടീച്ചർ ഏതോ ഫങ്ക്ഷനിൽ ആയിരുന്നു എന്നെനിക്ക് മനസിലായി. ഒക്കെ ടീച്ചർ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
എനിക്ക് ഏറ്റവും കൂടുതൽ ഡിപ്പാർട്മെന്റ് സപ്പോർട്ട് തരുന്ന ടീച്ചർ ആണ് മീര മിസ്സ് . അത്കൊണ്ടാണ് ടീച്ചറെ എനിക്ക് ഇഷ്ടമായത്.
അങ്ങനെ രാത്രി ആയപ്പോൾ കാവ്യ വിളിച്ചു. കുറച്ച് നേരം സംസാരിച്ചു. നാളെ ഒരു കല്യാണം ഉണ്ട് , അവൾ അതിന് പോകുവാ എന്നും പറഞ്ഞു.. എന്നോട് ദേവികയുടെ അവിടെ പോകണം എന്ന് പറഞ്ഞു. നാളെ രാത്രി വിളിക്കാം വിശേഷം അറിയാൻ എന്ന് പറഞ്ഞു ഫോൺ വെച്ചു.
അപ്പോഴേക്കും മീര ടീച്ചർ അഡ്രസ്സ് അഴച്ചു. എന്നിട്ട് എന്നോട് ഒരു ചോദ്യം എന്തിനാടാ ഇപ്പൊ ദേവികയുടെ അഡ്രസ്സ്. ഞാൻ ചുമ്മാ ഒരു നേരം പോക്കിന് എന്ന് പറഞ്ഞു തടി ഊരി. ടീച്ചർ ശെരിടാ എന്ന് പറഞ്ഞു ഫോൺ വെച്ച്.
അവളുടെ വീട് കോഴിക്കോട്- വയനാട് ബോഡർ ആയി വരുമെന്ന് മനസിലായി. പുലർച്ചെ 2മണിക്ക് ഇറങ്ങിയാൽ ഒരു 9മണി ആകുമ്പോഴേക്കും എത്തുമെന്ന് ഗൂഗിൾ മാപ്പ് നോക്കി ഉറപ്പാക്കി..
അമ്മയോടും അച്ഛനോടും കൂട്ടുകാരുടെ കൂടെ ട്രിപ്പ് പോകുവാ പുലർച്ചെ..എന്ന് മാത്രം പറഞ്ഞു.
ഒറ്റക്കാണെന്ന് ഞാൻ പറഞ്ഞില്ല.
അവർ സമ്മതിച്ചു. സൂക്ഷിച്ചു പോകണേ എന്ന് പറഞ്ഞമ്മ. എത്രപേരാ പോകുന്ന തെന്ന് അച്ഛൻ ചോദിച്ചു.
നാല് പേരെന്ന് ഞാൻ.
എന്നാ ബൈക്കിന് പോകണ്ടാ. കാറിൽ പോയാൽ മതി എന്ന് പറഞ്ഞു 5000രൂപയും കാറിന്റെ കീയും തന്നിട്ട്
“ബൈക്കിൽ പോയാൽ നിങ്ങളുടെ സ്പീഡ് കൂടും.. അത് ശരിയാവില്ല ” എന്ന ഒരു ഡയലോഗുമടിച്ചു അച്ഛനുമമ്മയും അവരുടെ മുറിയിലേയ്ക്ക് പോയി.
രാത്രി രണ്ട് മണിക്ക് പോകുന്നത് എന്താണെന്ന് ചോദിച്ചു. അവിടെ എത്തുമ്പോൾ നേരം വെളുക്കുന്ന രീതിയിലാണ് പ്ലാൻ ചെയ്തത്തേക്കുന്നെ എന്ന് പറഞ്ഞു സ്ക്യൂട് ആയി.
പിന്നെ അലാറം വെച്ച് കിടന്നുറങ്ങി. പാതിരാത്രി എഴുന്നേറ്റു ഫ്രഷ് ആയി അമ്മയോടും അച്ഛനോടും പറഞ്ഞിട്ട് ഞാൻ കാർ എടുത്തു യാത്രയായി.
ഇടയ്ക്ക് കാറിന്റെ Side glass താഴ്ത്തിയപ്പോൾ, ബൈക്കിൽ പോന്നിരുന്നേൽ തണുത്തു ചത്തേനെ എന്നെനിക്ക് മനസിലായി
അങ്ങനെ മീര ടീച്ചർ പറഞ്ഞ അഡ്രെസ്സ് നോക്കി ഞാൻ ദേവികയുടെ നാട്ടിലേക്ക് യാത്ര തുടങ്ങി. കൂടെ ആരുമില്ല. ഗൂഗിൾ അമ്മച്ചി മാത്രം വഴി പറഞ്ഞുതന്നു കൊണ്ടിരുന്നു.
കാവ്യയുടെ നിർബന്ധം കാരണം പോകുന്നതാണ് അവിടെ ചെല്ലുമ്പോൾ ചാണാ ക വെള്ളം ഒഴിച്ച് വീടുമോ എന്നുള്ള ഒരു ചെറിയ പേടിയുണ്ട്.
എന്തായാലും മുളക് വെള്ളം ഒഴിച്ചത് അറിഞ്ഞിട്ടുണ്ടാവില്ലായിരിക്കും എന്ന് കരുതാൻ കഴിയില്ല. അവൾക്കും ബുദ്ധിയുള്ളതാണ്.
എന്തായാലും വരുന്നത് വരുന്നോടത്ത വെച്ച് കാണാം എന്ന് വെച്ച് ലക്ഷ്യ സ്ഥലത്തേക്ക് ഇന്നോവ കാർ ഞാൻ പറത്തി വിട്ടു..
8മണി ആയപ്പോഴേക്കും അവളുടെ നാട്ടിലെത്തി. അധികം വികസനമൊന്നും വരാത്ത , പണ്ടത്തെ സിനിമകളിൽ കാണുന്ന ഒരു കവലയിൽ വണ്ടി ഒതുക്കി അവിടെയുള്ള ചായക്കടയിൽ കയറി ചായയും അപ്പവും കടലക്കറിയും കഴിച്ചു.
പുറമേ നിന്നുള്ള ആൾ ആയത് കൊണ്ട് ആ കടകരൻ എവിടെ നിന്നാണ് എന്നൊക്കെ ചോദിച്ചു.
എറണാകുളത്ത്നിന്ന് ആണെന്ന് പറഞ്ഞു.
എന്തിനാ ഇവിടെ വന്നേ എന്ന് ചോദിച്ചപ്പോൾ ദേവികയുടെ അഡ്രെസ്സ് പറഞ്ഞു.. ഈ കുട്ടിയെ അന്വേഷിച്ചു വന്നതാ കോളേജിൽ കൂടെ പഠിക്കുന്നതാണെന്ന് പറഞ്ഞു.
അവർക്ക് മനസിലായി. അവർ പറഞ്ഞു
“ഇവിടെ നിന്ന് കുറച്ച് ദൂരം ചെന്ന് ഒരു അമ്പലം ഉണ്ട് . അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു അഞ്ചാമത്തെ വീട്.”
“താങ്ക്സ് ചേട്ടാ.”
ഞാൻ ആ പുള്ളി പറഞ്ഞ ലൊക്കേഷൻ നോക്കിപ്പോയി. അമ്പലം എത്തിയപ്പോൾ അവിടെ കാറുകൾ കിടക്കുന്നുണ്ട് ആ റോഡിൽ ആളുകളുമുണ്ട്. ഒരു കല്യാണമാണെന്ന് മനസിലായി.
ഫോൺ വിളിച്ചു അമ്മയോട് ഞങ്ങൾ സ്ഥലത്തു എത്തി എന്ന് പറഞ്ഞു. കൂട്ടുകാർ ഉണ്ടെന്ന് അമ്മ വിശ്വസിച്ചു കാണും.
അവിടെ കാർ പാർക്ക് ചെയ്യാൻ നോക്കിയിട്ട് സ്ഥലമില്ല. ഒടുവിൽ അടുത്തൊരു വീട്ടിൽ വണ്ടി കയറ്റിയിട്ടു. പിന്നെ വീടുകൾ എണ്ണി നടന്നപ്പോൾ അഞ്ചാമത്തെ വീട്ടിൽ, അതായത് ദേവികയുടെ വീട്ടിലാണ് കല്യാണമെന്ന് മനസ്സിലായി.
ഇനി ഇവളെ കെട്ടിച്ചു വിടുവായിരിക്കും അങ്ങനെ ആ ശല്യം കോളേജിലേക്ക് വരാതെ ഇരുന്നാൽ മതിയായിരുന്നു.
ഞാൻ അവിടെയുള്ള ആളോട് ചോദിച്ചപ്പോൾ സംഭവം ഓക്കെ..
ദേവികയുടെ കല്യാണം.
എനിക്ക് സന്തോഷമായി.
ഇനി അവൾ കോളേജിൽ വരില്ലായിരിക്കും.
എന്തായാലും കാവ്യാ പറഞ്ഞതല്ലെ.. കയറിട്ട് പോകാം എന്ന് വെച്ച് ആ പന്തലിലേക്ക് കയറി.
ചെറുക്കൻ മണ്ഡപത്തിൽ ഇരിക്കുന്നുണ്ട്. തനി കഞ്ചാവ് ആണെന്ന് ഒറ്റ കാഴ്ചയിൽ തന്നെ എനിക്ക് മനസിലായി. കണ്ണൊക്കെ ചുമന്നു ഇരിക്കുന്നു. ഒരു 26വയസ്സെങ്കിലും കാണും.
ആ പുളിയെ എനിക്ക് ഒട്ടും
ഇഷ്ടപ്പെട്ടില്ല. ശ്ശെടാ.. ഇവൾ എന്ത് കണ്ടിട്ടാകുമോ ഇവനെ കെട്ടുന്നത് എന്നോർത്ത് എനിക്ക് ചിരിവന്നു. അവളുടെ ലൈഫ് കോഞ്ഞാട്ടയാകും എന്നെനിക്ക് ഉറപ്പായി.
അതിന്റെ സന്തോഷം മനസിൽ ഞാൻ ആഘോഷിച്ചു. ഞാൻ നാട്ടുകാർ നില്ക്കുന്നതിനിടയിലാണ് നിന്നത്. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവളെ ഒരുക്കിക്കൊണ്ട് മണ്ഡപത്തിലേക്ക് കൊണ്ടു വന്നു.
അത് ഒന്ന് കാണേണ്ട കാഴ്ച്ചയായിരുന്നു. പണ്ട് അമൽ പറഞ്ഞത് ശരിയാണെന്ന് എനിക്ക് മനസിലായി. നല്ല വടിവൊത്ത ശരീരം. എല്ലാം നല്ല സെറ്റപ്പ്.. തലമുടി ഒക്കെ നല്ല നീറ്റായി അലങ്കരിച്ച് ഇട്ടിരിക്കുന്നു. കല്യാണ വേഷത്തിൽ ആൾ നല്ല സൂപ്പർ ആയിട്ടുണ്ട്.
പക്ഷേ മുഖം വാടിയ മട്ടിലായിരുന്നു ഇരുന്നേ. എന്തൊ ഇഷ്ടമില്ലാത്തത് ചെളിക്കുന്നത്പോലെ ആ മുഖത്ത് നിന്ന് വായിച്ചു എടുക്കാൻ കഴിയുമായിരുന്നു.
എന്തായാലും നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലോ എന്നോർത്ത് ഞാൻ മനസിൽ സന്തോഷിച്ചു.
വേഗം കുട്ടുകർക്കു അയാകാം എന്ന് കരുതി ഒരു ഫോട്ടോ എടുത്തു. അയക്കാൻ നോക്കുമ്പോൾ അവിടെ എന്റെ സിമ്മിന് റേഞ്ച് ഇല്ല.
കുഴപ്പമില്ല കല്യാണം കഴിഞ്ഞു അവന്റെയും അവളുടെയും ഒരുമിച്ച് ഇടാമെന്ന് വെച്ച്.
ആ കാഴ്ച എനിക്ക് സന്തോഷമുള്ളതായിരുന്നെങ്കിലും നാട്ടുകാർക്ക് അത്രയധികം സന്തോഷം നൽകുന്ന കാര്യമല്ല അവിടെ നടക്കുന്നതെന്ന് എനിക്ക് മനസിലായി.
അവൾ മണ്ഡപത്തിലേക്ക് കയറി ആളുകളെ നോക്കിയപ്പോൾ ദാ നില്കുന്നു നീണ്ട് നിവർന്നു ഞാൻ.
പിന്നെ നടന്നത് സിനിമ തി ആഥകളേക്കാൾ നല്ല സംഭവങ്ങൾ ആയിപ്പോയി.
ഞാൻ ഒന്നേ കണ്ടുള്ളു.. മണ്ഡപത്തിൽ നിന്ന് ആ കല്യാണ സാരിയിൽ ഓടി വന്നവൾ എന്നെ കെട്ടി വിടിക്കുന്നത്.
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നടുങ്ങിപ്പോയി. അത്രയും ആളുകളുടെ മുന്നിൽ 1 നാട്ടുകാരുടെ ഇടയിൽ എന്നെ കെട്ടിപ്പിടിച്ച്, വിടാതെ മുറുകെ പിടിച്ചേക്കുവാണവൾ.
പിടി വിട ടീ.. എന്നൊക്കെ പറഞ്ഞു ഞാനവളെ വീടിക്കാൻ നോക്കിയിട്ടും നടക്കുന്നില്ല. പെരുമ്പാമ്പ് ഇരയെ പിടിച്ചേക്കുന്നപോലെ പിടി ആയിരുന്നു അവളുടെ കൈ കൊണ്ട് എന്നെ വട്ടം ഇട്ട് പിടിച്ചേക്കുന്നത്.
അപ്പോഴേക്കും അവിടെയാകെ സംസാരമായി.
അവളുടെ ചേട്ടൻ ആണെന്ന് തോന്നുന്നു അവളെ പിടിച്ചുമാറ്റാൻ നോക്കിയിട്ട് നടന്നില്ല. അവൾ വിളിച്ചു പറഞ്ഞു.
“ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. എനിക്ക് ഈ കല്യാണം വേണ്ടാ.
ഞാൻ ഹരിയുടെ കൂടെ പോകുവാ ”
ഞാൻ ആകെ കിളിപോയ അവസ്ഥയയി.
നാട്ടുകാർ മൊത്തം വളഞ്ഞു. എനിക്ക് ആണേൽ ഒന്നും പറയാൻപോലും പറ്റാത്ത അവസ്ഥയിലായി. അവൾ എല്ലാം തുറന്നു അടിച്ചു പറയുവാ.
“ഇഷ്ടത്തിലോ.. എപ്പോ.”
എന്ന് ഞാൻ ചോദിച്ചു.
“ഇനി നീ കാൽ മാറിയാൽ ഞാൻ ആത്മഹത്യ ചെയ്യും ”
എന്ന് പറഞ്ഞതോടെ നാട്ടുകാർ മൊത്തം ഇളക്കി.
കെട്ടാൻ വന്ന ചെക്കനും കുടുംബവും അവിടെനിന്ന് ഇറങ്ങിപ്പോയി.
എ ടീ എന്ന് വിളിച്ചു ഒരു തള്ള അവളെ അടിക്കാൻ വന്നെങ്കിലും നാട്ടുകാർ തടഞ്ഞു. പിന്നെ ഇവളുടെ വീട്ടുകാർ ആണെന്ന് തോന്നുന്നു എല്ലാവരും വീട്ടിൽ കയറി കതക് വലിച്ചടച്ചു.
ആ അടക്കൽ കേട്ടപ്പോളെ എനിക്ക് ഒരു കാര്യം മനസിലായി. എനിക്ക് രക്ഷപ്പെടാനുള്ള എല്ലാ വാതിലുകളുമാണ് അടഞ്ഞതെന്ന്.
പിന്നെ നാട്ടുകാർ ഏറ്റെടുത്തു.
നീ എന്തിനാ ഇവളേ അന്വേഷിച്ചുവന്നത് എന്നുള്ള ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. അതിനുള്ള ഉത്തരങ്ങളൊന്നും അവർക്ക് തൃപ്തികാരമല്ലായിരുന്നു.
“മുഹൂർത്തം കഴിഞ്ഞിട്ടില്ല ചേട്ടാ..
പിള്ളേരെ കെട്ടിച്ച് വീട്”
എന്നുള്ള ഒരു ശബ്ദം ആ നാട്ടുകാരുടെ ഇടയിൽനിന്ന് ഒരു ചേച്ചി വിളിച്ചു പറഞ്ഞു.
“കെട്ടാനോ!!! അയ്യോ അത് നടക്കില്ല.
എനിക്ക് പ്രായപൂർത്തി ആയില്ല.” (തുടരും )