അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – നല്ല ലാഭത്തിന് മാളിന്റെ സ്റ്റോക്ക് എടുക്കുന്ന കാര്യത്തിനായി പുതിയ കുറെ കൊണ്ടാക്റ്റ്സ് എനിക്ക് കിട്ടിയിരുന്നു. അങ്ങനെ അവരെയൊക്കെ നേരിട്ട് ചെന്ന് കാണേണ്ട അവശ്യവും ഉണ്ടായിരുന്നു. അങ്ങനെ ഒന്നിനു പുറകെ മറ്റൊന്നായി മൂന്ന് അന്യ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയില്‍ ആയിരുന്നത് കൊണ്ടാണ് നെല്‍സനും സുമയുടെയും വിവാഹ വാര്‍ഷിക പാര്‍ട്ടിക്ക് പോകാൻ കഴിയാത്തത്.
ഞാൻ പോകാത്തതിന്‍റെ പേരില്‍ സുമ അഞ്ഞൂറ് വട്ടമെങ്കിലും എന്നെ വിളിച്ചു സങ്കടം പറച്ചിലും വഴക്കുപറയലും ആയിരുന്നു.
എന്റെ മനസ്സിൽ പെട്ടെന്ന് സുമയുടെ പുഞ്ചിരി തെളിഞ്ഞു വന്നു. അവളുടെ പുഞ്ചിരി കാണുമ്പോൾ തന്നെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുമായിരുന്നു.
സുമയ്ക്ക് നിറം കുറവാണെന്നതിനെ ഒരു പോരായ്മയായിട്ടാണ് നെല്‍സന്‍ കരുതുന്നത്. പലവട്ടം അവന്‍ എന്നോട് സങ്കടം പോലും പറഞ്ഞിട്ടുണ്ട്. കൂടാതെ ചിലപ്പോഴൊക്കെ അവനത് സുമയോട് പോലും കുറ്റംപോലെ പറയാറുണ്ടെന്നും അവന്‍തന്നെ എന്നോട് പറഞ്ഞിട്ടുമുണ്ട്.
നിറത്തിലല്ല സൗന്ദര്യം ഉള്ളതെന്ന് അറിയാത്ത അവനോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. അതുകൊണ്ട് ഞാൻ ഉപദേശം പോലും കൊടുക്കാറില്ല.
എന്നാൽ സുമയോട് അവളുടെ സൌന്ദര്യത്തെക്കുറിച്ചു ഞാൻ എന്നെത്തന്നെ മറന്നു വർണ്ണിച്ചിട്ടുണ്ട്, അതും പലവട്ടം.