അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – ആ മറുപടിയിൽ ലതയുടെ വായ അടഞ്ഞു പോയി.
മനസ്സ് അസ്വസ്തമായതിനാൽ രാഘവൻ മുണ്ടുമുടുത്ത് അവിടെനിന്നുമിറങ്ങി.
പിറ്റേദിവസം, മഠത്തിൽ തറവാട്.
തറവാടിനു മുൻപിലായി പന്തൽ ഉയർന്നിട്ടുണ്ട്.
കളമെഴുത്ത് നടത്താനുള്ള തിരക്കിലാണ് എല്ലാവരും.
ജോലികളെല്ലാം വൈകുന്നേരത്തോടുകൂടി കഴിഞ്ഞു.
മുറ്റത്തായി ദേവിയുടെ വലിയ രൂപം അഞ്ച് നിറത്തിലുള്ള പൊടികളാൽ വരച്ചിരിക്കുന്നു.
ചുറ്റും കുരുത്തോലകളാൽ അലങ്കരിചിരിക്കുന്നു.
വാദ്യോപകരണങ്ങൾ കൂടെ ആയപ്പോൾ ആകെ മൊത്തം ദൈവീകമായ അന്തരീക്ഷം ഉടലെടുത്തു. ‘
സന്ധ്യ ആയതോടുകൂടി നാട്ടുകാർ തറവാട്ടിലേക്കെത്തിത്തുടങ്ങി.
വില്ലുമംഗലത്തിന്റെ നേതൃത്വത്തിലുള്ള ചടങ്ങുകൾ വൈകാതെ തന്നെ തുടർന്നു.
മാളുവും ചടങ്ങുകൾ കാണാനായി മുൻപന്തിയിലായി നിന്നു..
രാഘവനും മുൻപിൽ തന്നെ നിൽപ്പുണ്ട്.
മണിക്കൂറുകളോളം ചടങ്ങുകൾ നീണ്ടുകൊണ്ടേ ഇരുന്നു.
10 മണി കഴിഞ്ഞിട്ടും ചടങ്ങുകൾ തീരാത്തതിനാൽ പോയി ഉറങ്ങാൻ തന്നെ മാളു തീരുമാനിച്ചു.
അമ്മയും എതിർത്തില്ല,
കാരണം 9 മണി കഴിയുമ്പോഴേ ഉറങ്ങി വീഴുന്ന മാളു ഇത്ര നേരം പിടിച്ചു നിന്നത് വലിയ കാര്യമാണെന്ന് അവർക്കറിയാം.
വൈകാതെ മാളു തന്റെ കിടക്കയിൽ ഇടം പിടിച്ചു ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി…
തന്നെ കെട്ടിപ്പിടിച്ചുകിടക്കുന്ന അമ്മയെ കണി കണ്ടുകൊണ്ടാണ് മാളു ഉറക്കമുണർന്നത്.
എന്നത്തേയും പോലെയല്ല, അമ്മയ്ക്കെന്തോ സംഭവിച്ചത് പോലെ. ആകെ ക്ഷീണിച്ച് കിടക്കുന്നത് പോലെ അവൾക്ക് തോന്നി.
മുറി വിട്ട് പുറത്തേക്കിറങ്ങിയപ്പോൾ ജോലിക്കാരെല്ലാം തന്നെ ദയനീയമായി നോക്കുന്നതവൾ കണ്ടു.
എല്ലാവരുടെയും മുഖത്ത് ഒരു വിഷമം പോലെ.
ഉമ്മറത്തു ഇന്നലെ നടന്ന ചടങ്ങിന്റെ പന്തലും മറ്റും അഴിക്കുന്ന പണി നടക്കുവാണ്.
അവളെ അവിടെ കണ്ട പന്തലുകാരും അവളെ നോക്കി എന്തോ പിറുപിറുത്തു.
എന്തോ കാര്യമുണ്ടെന്നവൾക്ക് മനസ്സിലായി. അവൾ നേരെ പറമ്പിലേക്ക് ചെന്നു.
പറമ്പിൽ തൂത്തുവാരിക്കൊണ്ടിരുന്ന ലതയുടെ അരികിലേക്കാണവൾ പോയത്..
“ലേതേച്ചി…..”മാളു അവളെ വിളിച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ മാളുവിനെ കണ്ട അവളുടെ മുഖം വാടി.
“എന്താ ലെതേച്ചി…എന്താ പറ്റിയെ…?”
“ഏയ്.. ഒന്നുല്ല മോളേ..
“ഇല്ല.. ന്തോ ഉണ്ട്..ന്താ കാര്യം…?
“ഒന്നുല്ല മോളേ….
“കള്ളം പറയണ്ടാ…പറ ലതേച്ചി….
ലത തല കുനിച്ചു നിന്നു.
തലേ ദിവസം അർധരാത്രി'
പൂജ അവസാനിച്ചിരിക്കുന്നു.
ഇപ്പോഴും ജനങ്ങൾ തറവാട് മുറ്റത്തായി നിൽപ്പുണ്ട്.
വില്ലുമംഗലം കവടി നിരത്തി പ്രശ്നം നോക്കുവാൻ തുടങ്ങി.
പലകയിൽ കരുക്കൾ നിരത്തി കുറച്ചുനേരം പലകയിലേക്ക് തന്നെ വില്ലുമംഗലം നോക്കിയിരുന്നു.
രാഘവൻ : എന്തുപറ്റി തിരുമേനി.. ഇപ്പോഴും പരിഹാരം ഒന്നും കാണുന്നില്ല..?
രാഘവന്റെ ചോദ്യത്തിന് മറുടിയെന്നോണം വില്ലുമംഗലം ഒരു ദീർഘനിശ്വാസമിട്ടു, ശേഷം ചുറ്റും കൂടി നിൽക്കുന്ന ഭക്തരുടെ മേലെ കണ്ണോടിച്ചു.
“മേൽശാന്തിയുടെ പെടുമരണം, അമ്പലക്കുളത്തിലെ മീനുകൾ ചത്തു പൊങ്ങിയത്, ആനയുടെ മദപ്പാട്…അങ്ങനെ എല്ലാം നമ്മൾ കരുതിയത് പോലെ ദേവി കോപം കൊണ്ടുണ്ടായത് തന്നെയാണ്..
വില്ലുമംഗലത്തിന്റെ വാക്കുകൾ കേട്ട് ജനങ്ങൾ പരിഭ്രാന്തിയോടെ പരസ്പരം നോക്കി.
രാഘവൻ :എന്തെങ്കിലും പരിഹാരം..?
“അത്….
“പറഞ്ഞോളൂ തിരുമേനി…എന്ത് തന്നെയായാലും പരിഹാരം ചെയ്തിരിക്കും.. പറഞ്ഞാലും…
അല്പനിമിഷം നിശബ്ദമായി ഇരുന്നത്തിനു ശേഷം വില്ലുമംഗലം പറഞ്ഞു തുടങ്ങി.
“ദേവി കോപത്തിലാണ്…അതിന് പരിഹാരവുമുണ്ട്…പക്ഷെ ഞാൻ പറയുന്ന പരിഹാരം ആരൊക്കെ സ്വീകരിക്കും എന്നറിയില്ല”
ഒന്ന് നിർത്തിയ ശേഷം അദ്ദേഹം വീണ്ടും സംസാരിച്ച് തുടങ്ങി
മൂന്ന് തലമുറ മുൻപ് വരെ നമ്മുടെ ക്ഷേത്രത്തിൽ കന്യകയായ സ്ത്രീയാണ് ശാന്തിപ്പണി നിർവഹിച്ചിരുന്നത്. ഇനിയുള്ള കാലവും കന്യകയായ സ്ത്രീ തന്നെ ശാന്തിയായി തുടരണം എന്നാണ് ദേവിയുടെ ആഗ്രഹം.
അതുപോലെ ഒരു കാര്യം കൂടെ ഉണ്ട്….
ദേവിയുടെ ആഗ്രഹം ഈ തറവാട്ടിലെ മാളവിക കുഞ്ഞ് ഇനിയുള്ള കാലം ദേവിയുടെ ദാസിയായി കഴിയണം എന്നാണ്.
ജാതകവും ഒത്തുപോകുന്നുണ്ട് ”
വില്ലുമംഗലത്തിന്റെ ആ വാക്കുകൾ വെള്ളിടിപോലെ അവിടെ നിന്നിരുന്ന ലക്ഷ്മി തമ്പുരാട്ടിയുടെ തലയിൽ പതിച്ചു.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അവൾ തരിച്ചു നിന്നു.
ഇങ്ങയൊരു കാര്യം കേട്ടിട്ടും നിർവികയാരനായി രാഘവൻ നിന്നു.
“പ്രശ്നം വെച്ചപ്പോൾ തെളിഞ്ഞത് ഞാൻ പറഞ്ഞു.
ബാക്കി കാര്യങ്ങൾ നിങ്ങളെല്ലാം ചേർന്ന് എടുക്കുക.
ഈ തീരുമാനത്തിൽ ആർക്കും എതിർപ്പില്ലെങ്കിൽ ബാക്കി കാര്യങ്ങൾ എല്ലാർക്കും ചേർന്ന് ആലോചിച്ചു തീരുമാനിക്കാം “.
രാഘവൻ : തിരുമേനി പറഞ്ഞതാണ് പരിഹാരമെങ്കിൽ അത് തന്നെ നടക്കും. ഇതിനോടകം ഒരു ജീവൻ പോയി. ദേവി കോപത്തിൽ ഇനിയൊരു ജീവൻ കൂടി പോകണ്ട.
ഉച്ചത്തിൽ പറഞ്ഞശേഷം രാഘവൻ അവിടെ ചുറ്റും നിന്ന ആൾക്കാരെ നോക്കി.
ആർക്കെങ്കിലും എന്തെങ്കിലും എതിർ അഭിപ്രായം ഉണ്ടോ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം.
പക്ഷെ ആർക്കും മറുത്തൊന്നും പറയാൻ ഇല്ലായിരുന്നു, കാരണം പൂജാരിയുടെ മരണത്തോടെ തന്നെ ജനങ്ങൾ ആസ്വസ്ഥരായിരുന്നു. മാത്രമല്ല മാളവിക അവരുടെ വീട്ടിലെ കുട്ടി അല്ലല്ലോ, സ്വന്തം കുടുംബത്തിൽ എന്തെങ്കിലും സംഭവിച്ചാലല്ലേ എല്ലാർക്കും വേദനിക്കുള്ളു.
ലതയുടെ അരികിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ ശേഷം മാളവിക അമ്മയുടെ അരികത്തേക്ക് പോയി.
കുളക്കടവിൽ തനിച്ചിരുന്നു കരയുകയായിരുന്നു ആ പാവം.
“അമ്മേ…”അവളുടെ തോളിൽ ചാരി ഇരുന്നുകൊണ്ട് മാളു വിളിച്ചു.
തന്റെ വലം കൈ കൊണ്ട് അമ്മ മാളുവിനെ തന്നിലേക്കടുപ്പിച്ചു.
“അമ്മ…കരയണ്ടാ.. ലതേച്ചി പറഞ്ഞു എല്ലാം…അതിനിപ്പോൾ എന്താ.. ശാന്തി ആകുന്നതിൽ എന്താ കുഴപ്പം..?”
“മോളേ.. നിനക്ക് മനസിലാകില്ല.. നീയിപ്പോൾ കൊച്ചു കുട്ടിയാ.. നിന്റെ മുന്നിൽ ഇനിയും വലിയ ജീവിതമുണ്ട്…
“അമ്മ കരയാതെ അമ്മേ…
“ഏയ്…മോളു വിഷമിക്കണ്ട…. ഞാൻ ജീവനോടെ ഉളപ്പോൾ മോളെ അങ്ങനൊരു അവസ്ഥയിലേക്ക് ഞാൻ തള്ളി ഇടില്ല..
“വേറെ എന്ത് ചെയ്യാനാ…അമ്മാവൻ സമ്മതിക്കോ..
“ഏട്ടനോട് ഞാനിന്നു സംസാരിക്കും…നിന്നെ എങ്ങനെയെങ്കിലും ഈ അവസ്ഥയിൽ നിന്നും ഞാൻ രക്ഷിക്കും..
“അമ്മാവൻ സമ്മതിച്ചില്ലെങ്കിലൊ..?
“ഇല്ലെങ്കിൽ….. ഇല്ലെങ്കിൽ നമ്മൾ രണ്ടാളും ഈ നാട് വിടും..
“എങ്ങോട്ട് പോകാനാ അമ്മേ നമ്മൾ…?
“എങ്ങോട്ടെങ്കിലും….
“ഏട്ടാ…..”
രാത്രി അത്താഴത്തിനു ശേഷം വെറ്റ മുറുക്കികൊണ്ടിരുന്ന രാഘവനെ ലക്ഷ്മി പിന്നിൽ നിന്നും വിളിച്ചു.
“മ്മ്…”
ഒരു മൂളൽ മാത്രമായിരുന്നു ആയാളുടെ മറുപടി.
“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..
“വേണ്ട…നീയൊന്നും പറയണ്ട.. നീ എന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയാം..
“ഏട്ടാ.. എന്റെ മകളാണവൾ…അവൾക്കൊരു ഭാവി വേണ്ടേ..
“ഹും.. ഭാവി……ഞാൻ പറയുന്നത് കേട്ട് അനുസരണയോട് ജീവിച്ചാൽ അമ്മയ്ക്കും മകൾക്കും കുറച്ച് കാലം കൂടി ജീവിക്കാം.. ഇല്ലെങ്കിൽ കൊന്ന് കുളത്തിൽ താഴ്തും ഞാൻ..
“എട്ടാ…
“പ്ഫാ…നായെ…ആരാടി നിന്റെ ഏട്ടൻ….
“ഏട്ടാ.. ഞാൻ..
“മിണ്ടരുത്…അവളുടെ ഒരു ഏട്ടൻ…പിഴച്ചു പെറ്റ് ഉണ്ടായ നീ എങ്ങനാടി എന്റെ പെങ്ങളാകുന്നത്..
തിരിച്ചു പറയാൻ ഒരു മറുപടിയുമില്ലാതെ ലക്ഷ്മി തല താഴ്ത്തി നിന്നു.
“എന്റെ തള്ളക്ക് കഴപ്പ് മൂത്തപ്പോൾ ഏതവനിലോ ഉണ്ടായ ഒന്ന്.. അത് മാത്രമാണ് നീ…ഞാനെല്ലാം അറിയാൻ വൈകിപ്പോയി അല്ലെങ്കിൽ ആ തള്ളയുടെ വയറ്റിൽ വെച്ചുതന്നെ കൊന്നേനെ നിന്നെ ഞാൻ..
“ഏട്ടാ…
പടക്ക്….. ലക്ഷ്മിയുടെ കരണം നോക്കി രാഘവന്റെ വക അടി പൊട്ടി.
വേദനയോടെ കവിൾ പൊത്തി ലക്ഷ്മി താഴെയിരുന്നുപ്പോയി.
“നിന്നോട് ഞാൻ പറഞ്ഞു.. എന്നെ അങ്ങനെ വിളിക്കരുതെന്ന്..
ലക്ഷ്മി നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു.
“ഒരു കാര്യം കൂടി നീ കേട്ടോ നിന്റെ മകൾ, ദേവിയുടെ നടയും കഴുകി പടച്ചോറും തിന്ന് ഇനിയുള്ള കാലം ജീവിക്കും.
“ഇല്ല.. ഞാനതിന് സമ്മതിക്കില്ല.. ഒരു ദേവിയും ഇങ്ങനെ ഒരു കുഞ്ഞിന്റെ ജീവിതം ഇല്ലാതാക്കാൻ പറയില്ല..
“ഓ.. ദേവിയല്ല ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഈ നാട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ തന്നെയാ. പിന്നെ നിന്റെ മോളുടെ വിധി എഴുതിയത് ദേവിയല്ല.. ഈ ഞാൻ തന്നെയാ…”
അത് പറഞ്ഞുകൊണ്ട് രാഘവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ ലക്ഷ്മി രാഘവനെ തന്നെ നോക്കിയിരുന്നു.
“എന്റെ പുന്നാര പെങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞാൻ പറയാം. ആ പൂജാരിയെ പാമ്പ് കടിച്ചതല്ല കടുപ്പിച്ചതാ, അമ്പലകുളത്തിൽ എന്റെ ആൾക്കാരാ വിഷം കലർത്തിയത്. ആനയ്ക് മദപ്പാട് വന്നതല്ല, വരുത്തിയതാ.. എല്ലാം ഞാൻ ചെയ്യിപ്പിച്ചതാ നിന്റെ മോളുടെ ഭാവി ഇല്ലാതാക്കാൻ…
“ദ്രോഹി…..”ലക്ഷ്മി രാഘവന്റെ നേരെ പാഞ്ഞടുത്തു. പക്ഷെ അവന്റെ കയ്യുടെ ചൂട് അറിയാനായിരുന്നു പിന്നെയും അവളുടെ വിധി.
തല്ലിന്റെ ആഘാതത്തിൽ ചുണ്ട് പൊട്ടി അവൾ നിലത്തിരുന്നു.
“നീ തിടുക്കപ്പെടാതെ…ഞാൻ പറഞ്ഞു തീർന്നില്ലല്ലോ…
സത്യത്തിൽ ഈ കെണി നിനക്ക് വേണ്ടി ഞാൻ ഒരുക്കിയതാ…
പണ്ട് നീ എന്റെ തള്ളയ്ക്ക് പിഴച്ചു ഉണ്ടായതാണെന്ന് അറിഞ്ഞപ്പോൾ. പക്ഷെ അപ്പോഴേക്കും നിന്റെ കെട്ടും കഴിഞ്ഞു നീ ഗർഭിണിയും ആയിപ്പോയി.
എന്തായാലും അമ്മയ്ക്ക് തരാൻ പറ്റാത്തത് മോൾക് കൊടുക്കാൻ പറ്റി, എനിക്ക് സന്തോഷമായി..
ആഹ് ഒരു കാര്യം പറയാൻ വിട്ടു, നിന്റെ കെട്ടിയോൻ ട്രെയിനിൽ നിന്ന് വീണതല്ല ഞാൻ വീഴ്ത്തിയതാ..നീ അങ്ങനെ സന്തോഷമായി ജീവിച്ചാലെങ്ങനെയാ..”
രാഘവന്റെ വാക്കുകൾ കേട്ട് ഒന്നനങ്ങാൻ പോലുമാകാതെ അവൾ തരിച്ചിരുന്നു.
“ഇ.. ഇല്ലാ.. ഞാൻ ജീവനോടിരിക്കുമ്പോൾ എന്റെ മകളുടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…”
ലക്ഷ്മി ദേഷ്യത്തോടെ പറഞ്ഞു.
“ച്ചേ…എന്താടി ഇത്.. ഞാൻ പറയുന്നതൊക്കെ നീ ചെവി കൊണ്ടല്ലേ കേൾക്കുന്നത്. ഇത്രയും പേരെ കൊന്ന എനിക്കണോ ഇനി നിന്നെക്കൂടി കൊല്ലാൻ പ്രയാസം.
പക്ഷെ ഞാൻ നിന്റെ മോളേ കൊല്ലില്ല കേട്ടോ, അവളെ ഞാൻ നരകപ്പിച്ചു കൊന്നോളാം…പയ്യെ പയ്യെ…”
ചെറു പുഞ്ചിരിയോടെ രാഘവൻ പറഞ്ഞു.
“ഈ നാട്ടിൽ നീ പറയുന്നത് മാത്രമല്ല ഞാൻ പറയുന്നത് കേൾക്കാനും ആൾക്കാരുണ്ട്…”
കോപത്തോടെ ലക്ഷ്മി പറഞ്ഞു.
“അതെ അതെ.. കേൾക്കാൻ ആൾക്കാരുണ്ട്.. പക്ഷെ നീ പറയുന്നത് വിശ്വസിക്കാനും പ്രതികരിക്കാനും ആര് വരുമെന്നാടി നീ പറയുന്നത്.
ഈ നാടിന്റെ അവസാന വാക്കായ വില്ലുമംഗലം പോലും എന്റെ കയ്യിലാ…പിന്നെ നീ എങ്ങനെ നിന്റെ മോളെ രക്ഷിക്കുമെന്നാ നീ പറയുന്നത്..?
നാട്ടുകാർ പോലും നിനക്കെതിരാകും. കാണണോ നിനക്കത്..?
നീയൊരു കാര്യം ചെയ്യ് പോയി നിന്റെ മോളേ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കിക്കൊടുക്ക് എന്നിട്ട് അമ്പലവും പരിസരവുമൊക്കെ വൃത്തിയാക്കാൻ പഠിപ്പിക്ക്
ചിരിച്ചുകൊണ്ട് അതും പറഞ്ഞു രാഘവൻ മുറിയിൽ നിന്നും പോയി.
ആകെ തകർന്ന മനസ്സുമായി ലക്ഷ്മി നിലത്തേക്കിരുന്നു പൊട്ടിക്കരഞ്ഞു. [ തുടരും ]