എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – ഇല്ലയെന്നർഥത്തിൽ അഞ്ജലി കൈകൾ കൊണ്ട് ആംഗ്യം കാട്ടി.
ഗൗരവഭാവം നടിച്ചിരുന്നെങ്കിലും അവളുടെ ചുണ്ടുകളിലെവിടയോ ഒരു കുസൃതിച്ചിരി ഒളിഞ്ഞിരുന്നു.
അപ്പോൾ ഇത്രയും ദിവസം എന്നോടു ഇങ്ങനെയൊക്കെ പെരുമാറിയതെന്തിനാ?
വീണ്ടും അപ്പുവിൻ്റെ ചോദ്യം.
എങ്ങനെയൊക്കെ പെരുമാറീന്നാ അപ്പു പറയണേ?
കണ്ണുകൾ വലുതാക്കി കുറുമ്പുകാട്ടുന്ന മുഖഭാവത്തോടെ അഞ്ജലി ചോദിച്ചു.
‘എന്നോടു സ്നേഹത്തിൽ പെരുമാറിയത്. അതൊക്കെ വെറുതെയായിരുന്നോ..'
അപ്പു ചോദിച്ചു.
‘ഈ അപ്പൂ..അതൊക്കെ നിനക്കു വെറുതേ തോ്ന്നിയതാകും.
ഡിവോഴ്സ് പേപ്പർ റെഡിയാക്കാൻ മറക്കണ്ട.
പറ്റിയാൽ നാളെത്തന്നെ ‘
ഇതു പറഞ്ഞ് അഞ്ജലി കിടക്കാനായി കട്ടിലിലേക്കു പോയി.
അപ്പുവിനെ ഒന്ന് ഒളികണ്ണിട്ടുനോക്കിയശേഷം അവൾ കട്ടിലിലേക്കു ചരിഞ്ഞുകിടന്നു.
അപ്പു സെറ്റിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടയ്ക്കെഴുന്നേറ്റു നടന്നു.
അവൻ്റെ എല്ലാ സന്തോഷവും പോയിരുന്നു.
ഉറക്കം അകലെയെവിടെയോ പോയി.
അപ്പുവിൻ്റെ ഈ പരവേശമെല്ലാം അഞ്ജലി അറിയുന്നുണ്ടായിരുന്നു,
ഇടയ്ക്കെഴുന്നേറ്റ് അവനെ ആശ്വസിപ്പിച്ചാലോ എ്ന്ന് അവൾ ചിന്തിച്ചെങ്കിലും വേണ്ടെന്നു വച്ചു.
കുറച്ചുനാൾ തന്നെ ഇട്ടു വട്ടംകറക്കിയതല്ലേ.
കുറച്ച് അനുഭവിക്കട്ടെ എന്നായിരുന്നു അവളുടെ ചിന്ത.
ഇടയ്ക്ക് അപ്പു എഴുന്നേറ്റു ബാത്ത്റൂമിലേക്കു പോയി കതകടച്ചു.
നിമിഷങ്ങൾ കുറേ കടന്നു. അവൻ തിരികെയെത്തിയില്ല.
അഞ്ജലി ഞെട്ടിപ്പിരണ്ടെഴുന്നേറ്റു.
അവൾ ബാത്ത്റൂമിൻ്റെ വാതിലിൽ പോയി മുട്ടിവിളിച്ചു..
'അപ്പൂ, അപ്പൂ' ഒ്ട്ടേറെത്തവണ വിളിച്ചിട്ടും ഒരനക്കവുമില്ല.
എന്തോ അപകടസൂചന അവളുടെ മനസ്സിൽ നുരപൊന്തി.
അഞ്ജലി തൻ്റെ സകലശക്തിയുമെടുത്തു ബാത്ത്റൂമിൻ്റെ കതകിൽ തള്ളി. ഒറ്റത്തള്ളിനു വാതിൽ തുറന്നു. അകത്തു കണ്ട കാഴ്ച.
ബാ്ത്ത്റൂമിൻ്റെ റൂഫിലുള്ള ഹുക്കിൽ കെട്ടിയ തുണിയിൽ അപ്പു തൂങ്ങിനിൽക്കുന്നു.
മരണം അവനെക്കൊണ്ടുപോയിരുന്നില്ല.
കഴുത്തുമുറുകുമ്പോഴുള്ള വെപ്രാളത്തിൽ അവൻ കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു.
‘ദൈവേ, അപ്പൂ, എന്താ ഈ കാട്ടിയേ നീയ്.'
ഒരു നിലവിളിയോടെ അഞ്ജലി മുന്നോട്ടാഞ്ഞു.
സമയം നഷ്ടപ്പെടുത്താതെ അവൾ അവൻ്റെ കാലുകളിൽ കയറിപ്പിടിച്ചു.
പിന്നെ വളരെ കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ അവനെ താഴെയിറക്കി.
ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അപ്പു ദീർഘശ്വാസങ്ങളെടുത്തു.
അവൻ്റെ വെളുത്ത കഴുത്തിൽ തുണിമുറുകിയതിൻ്റെ ചുവന്ന പാടു തെളിഞ്ഞു നിന്നിരുന്നു.
മുറിക്കുള്ളിലെ കസേരയിൽ അപ്പു തലതാഴ്ത്തി ഇരുന്നു. അവനപ്പോളും ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.
അവന് അഭിമുഖമായിത്തന്നെ അഞ്ജലിയും നിൽക്കുന്നുണ്ടായിരുന്നു.
വികാരവിക്ഷോഭങ്ങളാൽ അവളുടെ മുഖത്തു പലഭാവങ്ങൾ കത്തി.
ദേഷ്യം , സങ്കടം, സഹതാപം, പേടി എന്നുവേണ്ട..അപ്പുവിൻ്റെ ചെയ്തി അവളെ തകർത്തുകളഞ്ഞിരുന്നു.
ഇത്ര സെൻസിറ്റീവാണ് അപ്പു എന്ന് അവളൊരിക്കലും വിചാരിച്ചിരുന്നില്ല.
ഒടുവിൽ അവളുടെ വികാരങ്ങൾ പൊട്ടിയൊഴുകി.
അപ്പുവിൻ്റെ കവിളിൽ തലങ്ങും വിലങ്ങും അടിവീണു. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു.
‘ നീയെന്തിനാ അപ്പൂ ഇതു ചെയ്തത്, ഇത്രയക്കും നീ എന്നെ ശിക്ഷിക്കാൻ നി്ന്നോട് എ്ന്തു തെറ്റു ചെയ്തു'
വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചു.
തൻ്റെ കവിളിൽ വന്നു വീഴുന്ന അവളുടെ കരതലത്തിൽ അവൻ പിടിത്തമിട്ടു.
‘ അഞ്ജലിയല്ലേ പറഞ്ഞത്, ഡിവോഴ്സ് വേണമെന്ന്, ഏറ്റവും വലിയ ഡിവോഴ്സ് തരികയായിരുന്നില്ലേ ഞാൻ. ഇപ്പോ വന്നു രക്ഷിച്ചില്ലായിരുന്നെങ്കിൽ നാളെ അഞ്ജലിയുടെ ജീവിതത്തിൽ ഞാനുണ്ടാകില്ലാരുന്നല്ലോ, എന്തിനേ രക്ഷിച്ചേ? ‘
സൗമ്യനായി അപ്പു ചോദിച്ചു.
‘അതു ഞാൻ നിന്നെ വെറുതേ ചൂടാക്കാൻ കളി പറഞ്ഞതല്ലേ, നീയില്ലാതെ ഒരു നിമിഷം ജീവിക്കാൻ എനിക്കു പറ്റില്ല'
അഞ്ജലിയുടെ വിതുമ്പൽ കരച്ചിലിനു വഴിമാറിയിരുന്നു.
അപ്പുവിൻ്റെ മുഖത്തടിച്ച കൈകൊണ്ട് അവൾ അവൻ്റെ മുഖം തൻ്റെ വയറിലേക്കടുപ്പി്ച്ചു.
അപ്പു അവളുടെ വയറ്റിൽ മുഖമമർത്തി.
അഞ്ജലിയുടെ കൈകൾ അവൻ്റെ മുടിയിഴകളിൽ ഓടി നടന്നു.
വയറിൽ നിന്ന് അപ്പുവിൻ്റെ മുഖം അവൾ അടർത്തിമാറ്റി.
ഇരുകൈകളിലും അപ്പുവിൻ്റെ മുഖം കോരിയെടുത്ത് അവൾ തന്നോട് അടുപ്പിച്ചു.
പ്രപഞ്ചങ്ങൾ സാക്ഷി.
താൻ ആദ്യമായി ഒരു പെണ്ണിനാൽ ചുംബിക്കപ്പെടാൻ പോകുകയാണെന്ന് അവൻ മന്സ്സിലാക്കി.
നാണവും ചളിപ്പും അവൻ്റെ മുഖത്തു മൂടി.
എന്നാൽ അഞ്ജലിയുടെ സുഖകരമായ കരവലയം അവനെ കൂടുതൽ ശ്ക്തിയോടെ പൊതിഞ്ഞു.
അവൾക്ക് യാതൊരു സങ്കോചവും ഉ്ണ്ടായിരുന്നില്ല.
അപ്പുവിലേക്കു പടരാനായിരുന്നു അവൾ അപ്പോൾ ആഗ്രഹിച്ചത്.
ഒടുവിൽ അവൻ്റെ കവിളിൽ അവളുടെ ചെഞ്ചുണ്ടുകൾ മുട്ടി.
കുറച്ചു മുൻപ് താൻ തന്നെ അടിച്ചു തിണർപ്പാക്കിയ അവൻ്റെ കവിളിലെ പാടുകളിലെല്ലാം അവൾ ഉമ്മകൾ കൊണ്ടുമൂടി.
അപ്പുവിൻ്റെ ശരീരത്തിൽ ആയിരം വൈദ്യുത തരംഗങ്ങൾ പാ്ഞ്ഞുനടന്നു.
(
അഞ്ജലിയുടെ പാട്ടിൽ ലയിച്ചിരുന്നു അപ്പു.
എത്ര മനോഹരമായാണ് അവൾ പാടുന്നത്.
ഇങ്ങനെ ഒരു കഴിവ് അവൾക്കുണ്ടെന്ന് അവനു ഒരിക്കലും അറിയില്ലായിരുന്നു.
പുറത്ത് ഒരു തട്ടു കിട്ടിയപ്പോളാണ് അവൻ തിരിഞ്ഞു നോക്കിയത്.
അഞ്ജലിയുടെ കസിൻ സഹോദരിമാരുടെ ഭർത്താക്കൻമാരായ കിരണേട്ടനും ജീവനേട്ടനുമായിരുന്നു അത്.
‘എടാ അപ്പു, ഇവിടെ പാട്ടുകേട്ടിരിക്കാതെ ഇങ്ങട് വരൂ, ഒരു സാധനം തരാം'
കിരണേട്ടൻ പറഞ്ഞു.
‘എന്താണ് ഏട്ടാ ?
അപ്പു തിരിച്ചു ചോദിച്ചു,.
‘ഇങ്ങട് വാ നീയ്'
അവർ അവനെ നിർബന്ധിച്ച് തറവാടിനെ പിൻവശത്തെ തോട്ടത്തിലേക്കു കൊണ്ടുപോയി.
അവിടെ ഒരു ചെറിയ മദ്യപാന സെറ്റപ്പ് ഒരുക്കിയിട്ടുണ്ടായിരുന്നു.
ടീപ്പോയിൽ ജാക്ക് ഡാനിയൽസിൻ്റെയും സിംഗിൾ മാർട്ടിൻ്റെയും ഓരോ കുപ്പികൾ.
വഴുതനങ്ങ ചെറുതായി വട്ടത്തിൽ അരിഞ്ഞു മൊരിച്ചെടുത്തതും വെജിറ്റബിൾ സാലഡും ടച്ചിങ്സ്.
കൃഷ്ണകുമാർ അവിടെ ഒരു സിഗരറ്റ് വലിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു.
പതിവില്ലാത്തവിധത്തിൽ ഈയിടെയായി സന്തോഷവാനായിരുന്നു അദ്ദേഹം.
‘കള്ളുകുടിയാണോ'
അപ്പു കിരണിനോടു ചോദിച്ചു.
‘ഉവ്വ്, നീ കുടിക്കാറില്ലേ..'
കിരൺ തിരിച്ചു ചോദിച്ചു.
‘ന്യൂ ഇയറിനെങ്ങാനും ഒരു ബോട്ടിൽ ബീയർ അടിക്കാറുണ്ട്, ഹോട്ട് ഇതു വരെയില്ല.'
അപ്പു പറഞ്ഞു.
അപ്പോളാണ് അവൻ കൃഷ്ണകുമാറിനെ കണ്ടത്.
‘അയ്യോ അങ്കിൾ ഞാൻ പോട്ടെ.'
അപ്പു പറഞ്ഞു.
‘പേടിക്കാതെടാ,കൃഷ്ണമാമ നല്ല കമ്പനിയാ. അദ്ദേഹം പറഞ്ഞിട്ടാണു നിന്നെ ഇപ്പോ വിളിച്ചുകൊണ്ടു വന്നത്.'
ജീവൻ പറഞ്ഞു.
‘അപ്പുമോൻ വരൂ, ഇരിക്കൂ ‘
കൃഷ്ണകുമാർ അവനെ നിറചിരിയോടെ ക്ഷണിച്ചു.
ആദ്യമായാണ് ഇദ്ദേഹം തന്നെ മോനെന്നൊക്കെ വിളിക്കുന്നത്.
അപ്പുവിന് എന്തോ സന്തോഷവും അതേ സമയം ഇങ്ങനെ ഒരു സദസ്സിൽ ഭാര്യാപിതാവിനൊപ്പമിരിക്കാൻ ജാള്യതയും തോന്നി.
എങ്കിലും അവൻ അവിടെയിരുന്നു.
ഒരു ഗ്ലാസിൽ ജാക്ക് ഡാനിയൽസ് നിറച്ചു ഐസ് ക്യൂബുകളിട്ടു ജീവൻ അവനു നൽകി.
അപ്പു അൽപം വിമ്മിഷ്ടത്തോടെ ഗ്ലാസിൽ നോക്കിയിരുന്നു.
‘പെട്ടെന്നു കഴിക്കടാ, ആ സരോജയെങ്ങാനും വന്നു കണ്ടാൽ നിനക്കു മദ്യം തന്നെന്നു പറഞ്ഞ് എന്നെ കൊന്നു കൊലവിളിക്കും'
കൃഷ്ണകുമാർ അപ്പുവിനെ ഓർമി്പിച്ചു.
അപ്പു നേരീയ ചിരിയോടെ മദ്യം ഒരിറക്കു കഴിച്ചു.
അവൻ കഷ്ടപ്പെട്ടു ഒരു ഗ്ലാസ് കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവർ മൂന്നാലെണ്ണം കഴിഞ്ഞിരുന്നു.
എല്ലാം നല്ല കീറു ടീമുകളാണെന്ന് അപ്പുവിന് മനസ്സിലായി.
‘എന്തായാലും അപ്പുവിനെ സമ്മതിക്കണം.'
ചിരിയോടെ കിരൺ പറഞ്ഞു.'
അഞ്ജലിയെ ഇങ്ങനെ മാറ്റിയെടുക്കാൻ സാധിച്ചല്ലോ.
ടെറർ സ്വഭാവമായിരുന്നു ഇപ്പോ മാടപ്രാവായി.'
‘അതേ അതേ. നിനക്കു ഒരു മെഡൽ തരേണം'
ജീവനും തമാശയോടെ ആ അഭിപ്രായത്തെ പിന്താങ്ങി.
കൃഷ്ണകുമാർ അതു കേട്ടു പൊട്ടിച്ചിരിച്ചു. അയാൾ ഗ്ലാസ് കൈയിലെടുത്തുകൊണ്ടു പയ്യെ എഴുന്നേറ്റു.
‘സത്യം….' അയാൾ പറഞ്ഞു.
‘അവളെ സ്നേഹിക്കാനൊന്നും ഒരു കാലത്തും എനിക്കു സമയമുണ്ടായിരുന്നില്ല,അവൾ വളർന്നു വലുതാകുന്നതുപോലും ഞാനറിഞ്ഞിരുന്നില്ല. ബിസിനസ്സ്, പൊതുപ്രവർത്തനം പിന്നെ സ്വാർഥതാൽപര്യങ്ങൾ.
ജീവിതത്തിൻ്റെ മറ്റു വശങ്ങളൊന്നും എനിക്കു താൽപര്യമുണ്ടായിരുന്നില്ല.'
കൃഷ്ണകുമാർ ഉള്ളുതുറന്നു.
ഒരുനിമിഷം അയാളൊന്നു നിർത്തി.
‘ഓരോ അച്ഛനും സ്വന്തം മകൾ രാജകുമാരിയാണ്. രാജകുമാരിക്കു പൂർണതയെത്തുന്നതെപ്പോഴാ, അവൾക്കു ഒരു രാജകുമാരനെ കിട്ടുമ്പോൾ.
എൻ്റെ മോൾക്കു സ്നേഹം ഒന്നും വാരിക്കോരിക്കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ അവൾക്ക് ഒരു രാജകുമാരനെ ഞാൻ നേടിക്കൊടുത്തു.
മേലേട്ടേ നക്ഷത്രക്കണ്ണുള്ള രാജകുമാരനെ ‘…
കൃഷ്ണകുമാർ വാചാലനായി.
അയാൾ അപ്പുവിൻ്റെ തോളിൽ കൈയിട്ടു.
‘എന്റെ മോളേ കുട്ടിക്കാലത്തിനു ശേഷം ഇത്ര സന്തോഷവതിയായി ഞാൻ കണ്ടിട്ടില്ല,
നീ അവളുടെ മനസ്സിൽ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചു.
എങ്ങനെ കഴിഞ്ഞെടാ നിനക്ക്….'
കൃഷ്ണകുമാർ അപ്പുവിൻ്റെ കവിളിൽ ഒരു ചുംബനം നൽകി.
‘താങ്കസ് അപ്പൂ…ഞാൻ ജീവിതത്തിൽ ആരോടെങ്കിലും താങ്ക്സ് പറഞ്ഞിട്ടുണ്ടെങ്കിൽ അതു നിന്നോടു മാത്രമായിരിക്കും.'
അയാൾ ചിരിയോടെ പറഞ്ഞു.
അപ്പുവിനു മനസ്സു നിറഞ്ഞ നിമിഷമായിരുന്നത്.
‘നീ ഭാഗ്യവാനാടാ അപ്പുക്കുട്ടാ, അവൾ അവളെ സ്നേഹിക്കുന്നതിൻ്റെ ആയിരമിരട്ടി നിന്നെ സ്നേഹിക്കുന്നുണ്ട്. കൃഷ്ണകുമാർ പറഞ്ഞു.
ഒരു ഗ്ലാസ് മദ്യം കൂടി അപ്പു കുടിക്കേണ്ടി വന്നു.
ശേഷം സദസ്സ് പിരിഞ്ഞു.
അപ്പുവിന് തൻ്റെ ഭാരം കുറഞ്ഞുപോകുന്നതു പോലെ തോന്നി.
തലയിൽ ഒക്കെ കിളികൾ പറക്കുന്നു.
ആദ്യമായി ലഭിച്ച മദ്യലഹരിയിൽ അവൻ ചിരിച്ചുകൊണ്ട് കസേരയിൽ വന്നിരുന്നു.
അഞ്ജലിയും ബന്ധുക്കളും അപ്പുറത്തു മാറി അന്താക്ഷരി വീണ്ടും തുടർന്നുകൊണ്ടിരുന്നു.
അപ്പൂ, ഒരുപാടു രാത്രിയാകാൻ നിൽക്കാതെ പോയിക്കിടന്ന് ഉറങ്ങിക്കോ.
നാളെ രാവിലെ ക്ഷേത്രത്തിൽ പോണം .നിനക്ക് ഒരു തുലാഭാരം നേർന്നിട്ടുണ്ട്.'
അഞ്ജലിയുടെ അമ്മയായ സരോജ അവനരികിലേക്കെത്തി പറഞ്ഞു.
[ തുടരും ]