പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – തിരികെ കോളേജിൽ എത്തി രഞ്ജുനെ പിക്ക് ചെയ്യാൻ വന്നപ്പോൾ അവൻ നല്ല കലിപ്പിലായിരുന്ന്.
“‘ഡാ നാറി ഞാൻ പലവെട്ടം പറഞ്ഞട്ടുണ്ട് നിങ്ങൾ തമ്മിൽ വല്ലതും ഉണ്ടേൽ തമ്മിൽ തീർത്തോണം.. എൻ്റെ മെക്കിട്ടു കേറാൻ വരല്ലെന്ന്”‘….
രഞ്ജു കലിപ്പിൽ എന്നോട് പറഞ്ഞു.
“‘എന്തു പറ്റി അളിയാ”‘….
“‘കുന്തം പറ്റി….നീ അവളെ വണ്ടിയിൽ കെറ്റിക്കൊണ്ട് പോണത് കണ്ട് കൊണ്ട് വന്ന നിൻ്റെ ഭാര്യ ഇവിടെ ഇരുന്നു മൊബൈലിൽ കളിച്ചൊണ്ടിരുന്ന എൻ്റെ പൊറം പൊളക്കെ ഒന്ന് പൊട്ടിച്ചു”.. രഞ്ജു പൊറം തടവിക്കൊണ്ടു പറഞ്ഞു.
“‘പൊട്ടടാ മുത്തെ.. ഒന്നുമില്ലെലും നിൻ്റെ പെങ്ങളല്ലെ.. സഹിച്ചോ”.
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
“‘ ഭാ.. എന്നെക്കൊണ്ട് ഭരണിപ്പാട്ട് പാടിപ്പിക്കരുത്’..
അവൻ എൻ്റെ നേരെ ചീറിക്കൊണ്ട് പറഞ്ഞു.
പോട്ടളിയാ. വിട്ടേരെ..നമ്മുക്ക് വല്ല വഴിയും കാണാം…നീ ഇപ്പോൾ വണ്ടിയിൽ കേറ്..
ഞാൻ അവനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
ഞങ്ങൾ ജാനിയെ സോപ്പിടാനുള്ള വഴികളും ആലോചിച്ചോണ്ട് വീട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തി താഴെ എല്ലാടവും നോക്കിയിട്ടും അവളെ കണ്ടില്ല… ഒടുവിൽ അമ്മയോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.
“അമ്മകുട്ടി ഇവിടെ എന്തു ചെയ്യുവാ” :.അടുക്കളയിൽ ചായ തിളപ്പിച്ചോണ്ടിരുന്ന അമ്മയെ കെട്ടിപ്പിടിച്ച് ഞാൻ ചോദിച്ചു.