ഞാനും പെട്ടന്ന് ഫ്രഷ് ആയി ബസ്സിൽ കയറി. നേരെ ഒരു പുഞ്ചിരി കൊടുത്തു. നാണം കൊണ്ടു ചേച്ചി മുഖം തിരിച്ചു.
സമയം 11:20 ആകുന്നു. സീറ്റിൽ ഇരിക്കാൻ നേരം…
“സൈഡിൽ ഇരിക്കാമോ. നീ എനിക്ക് തണുപ്പടിക്കും.”
എന്ന ചോദ്യം കേട്ടു ചിരിച്ചു കൊണ്ട് സൈഡിൽ ഇരുന്നു. ആന നീട്ടി രണ്ട് ചിന്നം വിളിച്ചപാടെ കയറാനുള്ള രണ്ടുപേർ ഓടി വന്നു കയറി.
മഴ വീണ്ടും കനത്തു. വണ്ടി വീണ്ടും അനങ്ങി തുടങ്ങി. ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചി എന്റെ കവിളത്തൊരു ഉമ്മ തന്നു. എന്നിട്ടൊരു താങ്ക്സും. എന്നിട്ട് എന്റെ കയ്യിൽ മുറുകെ അങ്ങ് കെട്ടിപ്പിടിച്ചു. ആ നിമിഷം മാറിടത്തിന്റെ ചൂട് എന്റെ കയ്യിൽ തട്ടി എന്റെ ശരീരമാകെ ഒരു കുളിർ പടർന്നു.
പിന്നീട് ഉള്ള സംസാരത്തിൽ സ്ത്രീ ആകാനുള്ള സർജറിക്കു വേണ്ടി പണം ഉണ്ടാക്കിയതും. അതിന് ശേഷം വീട്ടിൽ നിന്നു ഉണ്ടായ അവഗണയും അമ്മയെ കാണാൻ വേണ്ടി മാത്രം ഇടക്ക് പോകും എന്നും. ഇപ്പൊ തേങ്കാശിയിൽ ഒരു മില്ലിലാണ് ജോലിയെന്നും എല്ലാം അറിയാൻ കഴിഞ്ഞു.
ഷട്ടറിന്നിടയിലൂടെ തണുപ്പരിച്ചു കയറാൻ തുടങ്ങി. ചേച്ചി ബാഗിൽ നിന്നും ഒരു നിറം മങ്ങി നരച്ചു തുടങ്ങിയ ഒരു പുതപ്പെടുത്തു പുതച്ചു.
“നിനക്ക് തണുക്കുന്നില്ലെ കണ്ണാ?”
എന്ന് ചോദിച്ചു കുറച്ചു പുതപ്പു എന്റെ നേരെ നീട്ടി. എന്നോട് ചേർന്നിരുന്നാൽ മതിയെന്ന് പറഞ്ഞു ചേച്ചിയുടെ പുറകിലൂടെ സീറ്റിന്റെ ടോപിലൂടെ കയ്യിട്ടു ചേച്ചിയെ എന്നോടൊന്നു കൂടി ചേർത്തിരുത്തി. ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും മണമാണ് ചേച്ചിക്കെന്നു ഞാൻ പറഞ്ഞപ്പോൾ ഒന്ന് പുഞ്ചിച്ച ശേഷം എന്റെ തോളിലേക് ചാഞ്ഞു.
One Response