അവർ വന്ന പാടെ ധൈര്യം സംഭരിച്ചു അവരുടെ തോളിൽ കൂടി കയ്യിട്ട് എന്റെ നെഞ്ചോടു ചേർത്തു.
“ടീ വേണമാ ഉനക്?”
ആ ചോദ്യത്തിൽ അവർ വീണില്ലെങ്കിലും പുറകെ വന്നവൻ വീണു. വേണ്ട എന്ന് പറഞ്ഞെന്നെ തള്ളി മാറ്റി അവർ ബസ്സിനടുത്തേക്ക് സാരി തലപ്പു തലയിൽ കൂടി ചൂടി വേഗം നടന്നു പോയി. ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നിയ നിമിഷം.
ഇനിയുമുണ്ട് പത്തു മിനിറ്റ് കൂടി. തൊട്ടപ്പുറത്തു ഒന്നാം പാപ്പാനും രണ്ടാമനും കൂടി മത്സരിച്ചു പുക വിടുന്നു. ഞാനൊരു ചായ പറഞ്ഞു. അണ്ണാച്ചിയുടെ ചട്ടുകം വിശ്രമമില്ലാതെ പണി ചെയ്തു കൊണ്ടിരിക്കെ ഞാനൊന്നു ബസ്സിലേക് നോക്കി. ആ കണ്ണുകൾ എന്നിൽ മാത്രം ആയിരുന്നു. കണ്ട ഉടൻ കണ്ണുകളെ മാറ്റി നീയോൺ ലൈറ്റിന്റെ പ്രകാശത്തിലേക് നോക്കി എന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. അന്നേരം ആണ് ഞാൻ ആ സൗന്ദര്യം ആഗ്രഹിക്കാൻ തുടങ്ങിയത്. ഞാൻ ബസ്സിനടുത്തേക്ക് ചെന്നു.
“ചേച്ചി ഒരു ചായ വാങ്ങട്ടെ”
മറുപടി ഒരു ചിരി ആയിരുന്നു. ഇനി വേണ്ടടാ.
ഇനി സ്റ്റോപ്പ് ദൂരെയാ അതുകൊണ്ട് ഒരു കവിൾ കൂടി ഉണ്ടായിരുന്ന എന്റെ ചായ ചേച്ചിക്ക് നേരെ നീട്ടി. എന്റെ കണ്ണുകളിലേക് ഒന്ന് നോക്കിയതിനു ശേഷം അത് വാങ്ങി. ഞാൻ തിരിഞ്ഞു നടന്നു. ചായ കാശ് കൊടുത്തു ബസ്സിലേക് നോക്കുമ്പോൾ ആ ഷട്ടർ പൊക്കി വേച്ചു താടിക്ക് കയ്യും കൊടുത്തു എന്നേ നോക്കി ഇരിക്കുന്ന ചേച്ചിയെ ആണ്.
One Response