ഞാൻ ആ സൗന്ദര്യം ആസ്വദിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ബസ് ആടിയുലഞ്ഞു ഒരു സ്റ്റാൻഡിലേക് കയറി. പെട്ടെന്ന് കണ്ടക്ടർ ഒരു താല്പര്യവും ഇല്ലാതെ സംസാരിച്ചു തുടങ്ങി.
“20 മിനിട്ട് ഉണ്ട്. പെട്ടെന്ന് വേണം”
അർദ്ധ നാരികളെ കുറിച്ച് ചിന്തിച്ചിരിക്കുകയായിരുന്നു എന്റെ മനസ്. പുരുഷന്റെ ശരീരവുമായി ഒരു പെണ്ണ്. എങ്ങനെ എത്രനാൾ അങ്ങിനെ കഴിയും. അതിനിടയിൽ ഞാനാ മുഖത്തേക്ക് നോക്കി. എന്തോ ഒരു പരിഭ്രമം പോലെ. ചോദിക്കാൻ മനസ് വെമ്പി. ചോദിച്ചില്ല. ഞാനെന്റെ ചിന്തയിൽ മുഴുകി കണ്ണുമടച്ചു കൈ വിരലുകൾ കോർത്തു കാലുകൾ നീട്ടി സീറ്റിൽ ചാരിയിരുന്നു.
പെട്ടെന്ന് എന്റെ കയ്യിൽ ആരോ പിടിക്കുന്നത് അറിഞ്ഞു ഞാൻ ചിന്തയിൽ നിന്നു ഉണർന്നു.
“എടോ എന്റെ കൂടെയൊന്നു പുറത്തേക് വരുമോ?”
കൊള്ളാം. സന്തോഷം അല്ലേ ഒള്ളൂ. ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഞങ്ങൾ രണ്ടുപേരും ബസ്സിൽ നിന്നിറങ്ങി.
കച്ചവടം തകൃതിയായി നടക്കുന്നു. ദോശകളിൽ നിന്നുയരുന്ന അവിയാൽ മനോഹരമാണ് അവിടം. അതിനിടയിൽ ഹരം കെടുത്താനായി കുറെ ദുർഗന്ധവും. വേഗം വരാം എന്ന് പറഞ്ഞു എന്റെ കയ്യിൽ നിന്നും പിടി വിട്ടു അവർ ബാത്‌റൂമിലേക് പോയി. ഇനി ജീവിതം ഈ നാട്ടിൽ ആണെന്ന് ഓർത്തു ഞാൻ ഞാൻ എന്നേ നോക്കുന്നവരെ എല്ലാരേയും നോക്കി ഒരു ചിരി പാസ്സാക്കി. പെട്ടെന്ന് എന്റെ കണ്ണുകൾ അവർ പോയ കംഫർട് സ്റ്റേഷനിലേക് ചെന്നു. പേടിച്ചരണ്ടു ഇറങ്ങി വരുന്ന അവരെ കണ്ടു ഞാൻ അവരുടെ പിറകിലേക് നോക്കിയ ഞാൻ കാണുന്നത് ബീഡിയും കടിച്ചു പിടിച്ചു വരുന്ന ഒരു പാണ്ടിയെ ആണ്.
One Response