തിരിഞ്ഞു നോക്കുമ്പോൾ എന്റെ ശകടം ദൂരെ നിന്നും തെളിഞ്ഞു തെളിഞ്ഞു വന്നു. ഞാൻ വേഗം ആ വാട്ടർ ഷെഡിൽ കയറി മഴ നനയാതെ വെച്ചിരുന്ന ബാഗ് എടുത്ത് തയ്യാറായി നിന്നു. കൈ വീശി കാണിച്ചു പ്രതീക്ഷയോടെ നിന്ന എന്റടുത്തേക് ഒരലർച്ചയോടെ ബസ് വന്നു നിന്നു.
ഡീസലിന്റെയും പുതുമണ്ണിന്റെയും കലർന്ന ഒരു മണം. ഞാൻ പിന്നിലെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും ആനക്കാരൻ ആക്‌സിലറേറ്റർ ചവിട്ടി ഞെരിച്ചതും ഒരുമിച്ചായിരുന്നു വേച്ചു പുറകിലേക്ക് പോയതും എന്നേ ഒരു കൈ താങ്ങി നിർത്തി. ഒരു നാൽപതു വയസ് തോന്നുന്ന ഒരു സ്ത്രീ. കൂടെ എന്റെ തുടയിൽ ഒരടിയും. ഞാൻ ചവിട്ടി നിന്നത് അവരുടെ കാലിൽ ആയിരുന്നു. പെട്ടെന്ന് ഒരു സോറിയും പറഞ്ഞു ഞാൻ മുന്നിലേക്ക് ഒന്ന് പാളി നോക്കി. സീറ്റ് ഒന്നും ഒഴിവില്ല. എല്ലാവരും ഒരു തമിഴ് ലുക്ക്.
വണ്ടിയുടെ വേഗത കൂടി വരുന്നു. ഞാൻ കമ്പിയിൽ നിന്നു ഊഞ്ഞാൽ ആടാനും. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്പർശം. നോക്കിയപ്പോൾ ആ സ്ത്രീ കുട്ടികളെ വിളിക്കുന്ന പോലെ കയ്യാട്ടി വിളിച്ചു. എന്നിട്ട് സീറ്റിൽ ഇരുന്ന് അവരുടെ ഒരു ബ്രൗൺ ബാഗ് എടുത്തു മാറ്റി സീറ്റിലേക് കണ്ണ് കാണിച്ചു. ആടി ആടി മതിയായ ഞാൻ അവരുടെ ക്ഷണം സ്വീകരിച്ചു.
പുറത്തു മഴ ശക്തിയായി പെയ്യുകയാണ്. ചെറിയ മഴത്തുള്ളികൾ എവിടെ നിന്നോ എന്നേ തണുപ്പിക്കുവാൻ കയറി വരുന്നു. ശക്തമായ മഴ ആയതു കൊണ്ടാകാം വണ്ടിയുടെ വേഗത കുറഞ്ഞു വന്നു. മന്ദം മന്ദം ആനയങ്ങനെ പോകാൻ തുടങ്ങി. ഞാൻ പെട്ടെന്നായിരുന്നു മുൻപിലെ കമ്പിയിൽ പിടിച്ചിരുന്ന അവരുടെ കയ്യിൽ ശ്രദ്ധിച്ചത്. കൂടെ എന്റെ തുടയുടെ മേൽ തൊട്ടിരുന്ന അവരുടെ തുടയുടെ ഉറപ്പും. അവര് ഒരു ട്രാൻസ് ആണെന്നു ഒരു സംശയം. ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഉണങ്ങിയ നല്ല ചിട്ടയോടു ഒതുക്കിയ മുടി. ഷേപ്പ് ചെയ്ത പുരികം നിറം മങ്ങിയ ചുണ്ടുകൾ. ചെറുതെങ്കിലും ഭംഗിയുള്ള സ്വർണ മാല, ഉയർന്ന മാറിടം, കാലിൽ വെള്ളി കൊലുസുകൾ നിറം ചെയ്ത ഭംഗിയുള്ള വിരലുകൾ.
One Response